ആരാടാ ആളു.. ഇട്ടു കളിപ്പിക്കാതെ പറയെടാ… അവന്റെ അച്ഛൻ കലിപ്പിലായി.
അതോടെ ഞാൻ പതുക്കെ അവിടുന്ന് എഴുനേൽക്കാൻ തുടങ്ങി. അവൻ എന്നെ അവിടെ പിടിച്ചിരുത്തി കൊണ്ട് പറഞ്ഞു..
ഇത് തന്നെ ആളു..
വല്ലതും ചോദിക്കാനോ പറയാനോ ഉണ്ടെങ്കിൽ വേഗം വേണം.
അവർ വിശ്വാസം വരാത്ത കണക്കിന് എന്റെ മുഖത്തേയ്ക്ക് നോക്കി. എനിക്കും എന്തോ ഒരു പതർച്ച കണക്കു, തൊണ്ട വരളുന്നത് പോലെ…
അങ്കിൾ എന്റെ കൈയിൽ പിടിച്ചു കൊണ്ട് സത്യമാണോ മോനെ….
ഞാൻ – മ്മ്..
മൂളാതെ വാ തുറന്നു പറയെടാ.. എബിയാണ്. അതും പറഞ്ഞോണ്ട് അവൻ മുറിയിലേക്ക് പോയി.
നിങ്ങൾക്കൊക്കെ ഇഷ്ടമാണെങ്കിൽ ഞാൻ ട്രീസയെ കെട്ടാം.
ഡാഡി – നമ്മൾക്ക് നൂറു വട്ടം സമ്മതം.അല്ലെടി..
മമ്മി -പിന്നല്ലാതെ.. മോന്റെ നല്ല മനസ്സ്, ഞാൻ എന്തോരം നേർച്ച നേർന്നെന്നോ. പുണ്യാളാണ് ഒരു പൊന്നിന്കുരിശു കൊടുക്കണം. എനിക്കിപ്പോഴും വിശ്വസിക്കാൻ പറ്റുന്നില്ല, എത്ര നാളായെന്ന ഞാൻ ഒന്നുറങ്ങിയിട്ട്.
ഞാൻ – അല്ല അവൾക്കു ഇഷ്ടമാവുമോ….
ഡാഡി – അവൾക്ക് എന്തിഷ്ട കുറവ്. മോനെ പണ്ടേ അറിയുന്നതല്ലേ…
ഞാൻ – എന്നാലും ഒന്ന് ചോദിച്ചു നോക്കൂ..
ഡാഡി – അതൊക്കെ ചോദികാം, പിന്നെ മോന്റെ വീട്ടിൽ നിന്നു എന്ന ഇങ്ങോട്ട് വരുന്നത്.
അങ്കിൾ വലിയ ഉത്സാഹത്തിലാണ്.
അതെ അങ്കിളെ … വീട്ടിൽ നിന്നൊന്നും വരത്തില്ല, അവർക്കു ഒരു ചെറിയ സമ്മതക്കുറവുണ്ട്.
അതോടെ അവരുടെ മുഖം അങ്ങ് ഇരുണ്ടു.
അയ്യോ അവൾക്കു കാലിന്റെ കുഴപ്പം ഉള്ളോണ്ടല്ല, മതം മാറി കെട്ടുന്നത് കൊണ്ട…ആദ്യം ഒരു പൊട്ടലും ചീറ്റലും കാണും പിന്നെ അങ്ങ് ശരിയാകും നിങ്ങൾ വിഷമിക്കാതിരി , കെട്ടാൻ പോണ ഞാൻ ഇവിടെ പാറ്റൻ ടാങ്ക് കണക്കു നീയ്‌ക്കെ അല്ലെ.
അതോടെ അവരുടെ മുഖം തെളിഞ്ഞു, എന്നലും ഒരു വോൾടേജ് കുറവുണ്ട്.
ഡാഡി – അച്ഛനും അമ്മയും സമ്മതിക്കാതെ എങ്ങനാ…
മമ്മി – നിങ്ങൾ പോയാണ്,മോൻ പറഞ്ഞില്ലെ പതിക്കെ ശരിയാക്കാം എന്ന്.
ആന്റിക്ക് ഇത് എങ്ങനെ എങ്കിലും നടത്തിയ മതി.
ആന്റി ടെൻഷൻ അടിക്കേണ്ട, ട്രീസയ്ക്ക് സമ്മതമാണെങ്കിൽ നമ്മുക്ക് കല്യാണം ഉടനെ നടത്തം, പിന്നെ എനിക്ക് മതം മാറാനൊന്നും പറ്റില്ല.
അതിനു മോനോട് ആരു പറഞ്ഞു മതം മാറാൻ, ഡാഡി ചിരിച്ചോണ്ട് ചോദിച്ചു. വന്നേ പറയട്ടെ.,.
പുള്ളി എന്നെയും വിളിച്ചോണ്ട് പുറത്തേക്കു പോയി.എന്നിട്ട് കുറെ സംസാരിച്ചു, എബിയോട് പറഞ്ഞ പോലെ കാര്യങ്ങൾ ഞാൻ അങ്കിളിനോടും പറഞ്ഞു. പിന്നെ എബിയുടെ കാര്യവും ഞാൻ സൂചിപ്പിച്ചു.