,, അതേ. ആയാലും രണ്ടാം കെട്ട് ആയിരുന്നു. ഭാര്യ മരിച്ചു 2 പിള്ളേർ ഒക്കെ ഉണ്ട്.
,, എന്നിട്ട്
,, ആ സമയം ഞാൻ ജോലി ചെയ്ത് സ്കൂളിലെ peon ആയിരുന്നു. എന്നെക്കാൾ 4 വയസ് ചെറുപ്പം.
,, എന്നിട്ട്.
,, അയാൾ ജാതകത്തെ വെല്ലുവിളിച്ചു എന്നെ കെട്ടി അയാൾ 5 ദിവസം മാത്രേ എന്റെ കൂടെ ഉണ്ടായിരുന്നുള്ളു.
,, എന്തു പറ്റി
,, ഒരു അപകടം
,, അയ്യോ
,, എന്താ പേടിച്ചോ,
,, ഹേയ് ഇല്ല.
,, അതും കൂടെ കഴിഞ്ഞപ്പോൾ നാട്ടിൽ നിൽക്കാൻ പറ്റാതെ ആയി. അങ്ങനെ ആണ് ഇവിടെ ഇപ്പോൾ എത്തിയത്.
,, അത് സാരമില്ല. വിട്ടേക്ക് ഞാൻ ആരോടും പറയില്ല.
,, ഉം
,, അപ്പോൾ ഇപ്പോൾ അമ്മ ഒറ്റയ്ക്ക് ആണോ
,, അതേ
,, എങ്കിൽ അമ്മയെ ഇങ്ങോട്ട് കൊണ്ട് വന്നൂടെ
,, അമ്മ വരില്ല. അവിടെ പശു ഒക്കെ ഉണ്ട്
,, ആണോ
,, ഉം
,, ടീച്ചർക്ക് ഇപ്പോൾ എത്ര വയസ് ആയി
,, 40
,, ഇവിടെ ആരെ എങ്കിലും കല്യാണം കഴിച്ചൂടെ
,, ഇല്ല ഞാൻ കാരണം ഇനിയും ഒരാളുടെ ജീവൻ ബലി കൊടുക്കാൻ തയ്യാറല്ല.
,, അപ്പോൾ ടീച്ചർക്ക് ആഗ്രഹം ഇല്ലേ ഭർത്താവ് കുട്ടി ഒക്കെ.
,, ഉണ്ടായിരുന്നു . ഇപ്പോൾ ഒന്നും ഇല്ല.
,, ഉം
അതും പറഞ്ഞു ടീച്ചർ കരയാൻ തുടങ്ങി പിന്നെ ഞാൻ ഒന്നും ചോദിച്ചില്ല.
എന്റെ മനസിൽ ടീച്ചറോട് എനിക്ക് എന്തോ ഒരു സഹതാപം തോന്നി.
അന്തവിസ്വാസി ആയ ഞാൻ മനസ്സിൽ ചിന്തിച്ചു.