Curse Tattoo Volume 1
Chapter 2 : Death God and Dagger Queen
Author : Arrow | Previous Part
” What a dream ” എന്നും പറഞ്ഞു കൊണ്ട് ഞാൻ എഴുന്നേറ്റ് ഇരുന്നു. നീതുവിനെ ആണ് ഞാൻ കണ്ണ് തുറന്നപ്പോൾ കണ്ടത്. നീതു ആയിരുന്നു എന്നെ വിളിച്ചുണർത്തിയത്. അപ്പൊ അതൊന്നും ഒരു സ്വപ്നം അല്ലായിരുന്നു. ഞാൻ ഒരു ഞെട്ടലോടെ എന്റെ കയ്യിലേക്ക് നോക്കി. ആ ഹൃദയം ഇപ്പോഴും എന്റെ കയ്യിൽ തന്നെ ഉണ്ട്. എന്റെ കയ്യിൽ ഇരിക്കുന്നത് ചോരയിൽ കുളിച്ച ഒരു മനുഷ്യഹൃദയം ആണെന്ന ചിന്ത എന്റെ ഉള്ളിലൂടെ ഒരു തരിപ്പ് പായിച്ചു. ഒരു നിലവിളിയോടെ ആ ഹൃദയം ഞാൻ വലിച്ചെറിഞ്ഞു. എന്റെ മനം മറിഞ്ഞു വന്നു. ഞാൻ നിലത്തേക്ക് ഇരുന്നു ഛർദിച്ചു. നല്ല കട്ട ചോരയാണ് ഞാൻ ശർദിച്ചത് മുഴുവൻ. നീതു എന്റെ പുറം പതിയെ തടവി തന്നു. ഞാൻ തളർന്നു നിലത്തേക്ക് ഇരുന്നു.
” അവന് വല്ലതും പറ്റിയോ?? ” വിറക്കുന്ന ശബ്ദത്തിൽ ഞാൻ അവളോട് ചോദിച്ചു. അത് കേട്ട് അവൾ ചിരിച്ചു.
” അത് കൊള്ളാം ഒരുത്തന്റെ ഹൃദയം പറിച്ചെടുത്തിട്ട് അവന് വല്ലതും പറ്റിയോ എന്നോ?? ആളു സ്പോട്ടിൽ തീർന്നു ” നീതു അത് പറഞ്ഞപ്പോൾ വല്ലാത്ത ഒരു നിർവിഗാരത എന്നിലൂടെ പാഞ്ഞു പോയി. ഞാൻ ഒരാളെ കൊന്നിരിക്കുന്നു. ഒരു മനുഷ്യന്റെ ജീവൻ ഞാൻ എന്റെ ഈ കൈ കൊണ്ട് ഇല്ലാതെ ആക്കിയിരിക്കുന്നു. എന്താ ചെയ്യേണ്ടത് എന്ന് അറിയാത്ത ഒരു അവസ്ഥയിൽ ആയി ഞാൻ.
” ഡാ നീ അത് വിട്. ഈ ഒരു അവസരത്തിൽ ചെയ്യേണ്ടത് തന്നെ യാണ് നീ ചെയ്തത്. നീ അവനെ കൊന്നില്ല എങ്കിൽ അവൻ നിന്നെ കൊന്നേനെ. നീ അവനെ തോൽപ്പിചിട്ട് വെറുതെ വിട്ടിരുന്നേൽ ആ mr j നിന്നെ കൊന്നേനെ. സൊ ചില്ല് മാൻ. ഇവിടെ സർവൈവ് ചെയ്യാൻ ഇതൊക്കെ ചെയ്തേ പറ്റു ” എന്റെ അവസ്ഥ മനസ്സിലാക്കിയിട്ടാവണം നീതു എന്നെ സമാധാനപ്പെടുത്തി. അവൾ പറഞ്ഞതും സത്യം ആണ്. ഞാൻ ഒരു ദീർഖ ശ്വാസം വിട്ടു. പിന്നെ അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു, ഞാൻ ഒക്കെ ആണ് എന്ന് പറയുംപോലെ.
” എന്നാ അവന്റെ കോഡ് സ്കാൻ ചെയ്. ടീം മാസ്റ്റർക്ക് മാത്രമേ അത് ചെയ്യാൻ പറ്റൂ. ഞാൻ ശ്രമിച്ചു നോക്കിയെങ്കിലും നടന്നില്ല ” എന്റെ ഫോൺ എന്റെ നേരെ നീട്ടികൊണ്ട് അവൾ പറഞ്ഞു. ഞാൻ അത് അവളുടെ കയ്യിൽ നിന്ന് വാങ്ങി. പിന്നെ അവന്റെ ശരീരം എവിടെ എന്ന് നോക്കി. അവിടെ കിടന്നിരുന്ന ആ ബോഡി കാണ്ടു ഞാൻ ഒന്നൂടെ ഞെട്ടി. അവന്റെ രൂപം വല്ലാതെ മാറിയിരുന്നു. ഏതോ മൃഗം കടിച്ചെടുത്ത പോലെ അവന്റെ കഴുത്തിൽ ഒരു വലിയ മുറിവ് ഉണ്ടായിരുന്നു. ഒപ്പം ആ ദേഹത്തു ഒരു തരി പോലും ചോര ബാക്കിയില്ല. ചോര മുഴുവൻ ആരോ സക്ക് ചെയ്ത് എടുത്ത പോലെ ആ ശരീരം വിളറി വെളുത്തിരുന്നു.