കൊലുസിന്റെ ശബ്ദം കേട്ടപ്പോ ഞാൻ വാതിൽക്കലേക്ക് നോക്കി, കയ്യിലൊരു പാൽ ഗ്ലാസുമായി ശിവാനി എത്തി. ഞാൻ അവളെ സസൂക്ഷ്മം ഒന്ന് നോക്കി. കുളിച്ചു വൃത്തിയായി മുല്ലപ്പൂവും ചൂടി നെറ്റിയിൽ ഒരു പൊട്ടുംതൊട്ട് കസവു സാരിയുമുടുത്തുകൊണ്ട് എന്റെ പെണ്ണ് ശിവാനി.
അവളുടെ നെറ്റിയിൽ ചുവന്ന സിന്ദൂരം കണ്ടപ്പോൾ ഞാൻ ആലോചിച്ചു. കൊച്ചു പാവക്കുട്ടിയെ അണിയിച്ചൊരുക്കിയ പോലെ തോന്നി.
അവളെ കണ്ട മാത്രയിൽ ഞാൻ എഴുന്നേറ്റു കതക് അടയ്ക്കാൻ തുടങ്ങി.
“ഒറ്റയ്ക്കിരുന്നു മടുത്തോ ശരത് ഏട്ടാ.”
“എത്ര നേരമായി ഞാൻ കാത്തിരിക്കുന്നു എന്ന് അറിയുമോ, നീ എവ്ടെയായിരുന്നു എന്റെ പെണ്ണെ.”
“അത് ശരത്തേട്ടന്റെ അമ്മയും ബന്ധുക്കാരും എന്നെ വിടണ്ടേ”
“ശരി വാ ..”
ശിവാനിയുടെ കൈപിടിച്ചുകൊണ്ട് അവളെ എന്റെ ഞെഞ്ചോട് ചേർത്തി ഞാൻ കെട്ടിപിടിച്ചു, അവൾ ഇരുകൈകളും കൊണ്ട് എന്നേയും കെട്ടിപിടിച്ചു
“ഏട്ടാ..”
“ശിവാനി..കുട്ടീ”
“വീടൊക്കെ ഇഷ്ടയൊ.”
“പിന്നെ അല്ലാതെ എന്റെ വീട്ടിലെക്കളും സൗകര്യം ഉണ്ട് കേട്ടോ”
“മുകളിലെക്ക് സ്റ്റെപ് കയറി വരാൻ ബുധിമുട്ടുണ്ടോ.?”
“ഇല്ല ഏട്ടാ.”
“ഇവിടെ അടുത്ത മുറി മേഘ്‌നയാണ് ഉപയോഗിക്കുക, പിന്നെ ഞാൻ വരുമ്പോ മാത്രമേ ഈ മുറി ഉപയോഗിക്കാറുള്ളൂ, താഴെ അമ്മയും ചെറിയമ്മയും ആണ് കിടക്കുന്നത്.”
“ചെറിയച്ഛൻ എന്താണ് കല്യാണത്തിന് വരാത്തത് എന്തെങ്കിലും കുഴപ്പമുണ്ടോ ?”