പരമുവും ഭൂതവും [Jon snow]

Posted by

പരമുവും ഭൂതവും

Paramuvum Bhoothavum | Author : Jon snow

ഫാന്റസി കഥയാണ്. ലോജിക് വച്ച് അളക്കരുത്. കളികൾ കുറവായിരിക്കും എന്നാലും പരമാവധി നോക്കാം.

മണ്ടൻ !!!!!!! എനിക്ക് ഓർമ്മ വച്ച കാലം മുതലേ ഞാൻ കേട്ട് തഴമ്പിച്ച വാക്കാണ് അത്. എല്ലാവരും എന്നെ അങ്ങനെ ആണ് വിളിക്കുന്നത്. അമ്മയൊഴിച്ച്. കഷ്ടകാലത്തിന് ഒരു വർഷം മുൻപ് എന്റെ അമ്മ മരിച്ചു പോയി.

എന്നെ കുറിച്ച് വിശദമായി പറയാം. എന്റെ പേര് പരമു. ഇപ്പോൾ നിങ്ങൾ വിചാരിക്കും ഞാൻ ഒരു മധ്യവയസ്കനോ വൃദ്ധനോ ആയിരിക്കും എന്ന്. കാരണം ഈ തരം പേരൊക്കെ പണ്ട് ഉള്ളവർക്ക് ആണല്ലോ ഇടുക. പക്ഷെ അല്ലാ. എനിക്ക് 2020 ൽ 21 വയസ്സേ ഒള്ളു. പിന്നെ എന്താണ് എനിക്ക് ഇങ്ങനെ ഒരു പേര് എന്ന് നിങ്ങൾക്ക് തോന്നാം. വേറെ ഒന്നുമല്ല എന്റെ അച്ഛൻ എന്നോട് ചെയ്ത മഹാപാതകം. ഞാൻ ജനിച്ച അതെ ദിവസം 7 വർഷം മുൻപ് 1992 ൽ ആണ് എന്റെ അച്ഛന്റെ അപ്പൂപ്പൻ മരിച്ചത്. എന്റെ അപ്പൂപ്പൻ അല്ല അച്ഛന്റെ അപ്പൂപ്പൻ അതായത് എന്റെ അപ്പൂപ്പന്റെ അച്ഛൻ അതായത് എന്റെ അച്ഛന്റെ അച്ഛന്റെ അച്ഛൻ.

മനസിലായല്ലോ അല്ലെ.

പുള്ളിയുടെ പേര് പരമു എന്നായിരുന്നു. പുള്ളിയുടെ ഓർമ്മയ്ക് എനിക്കും പേരിട്ടു പരമു എന്ന്. ഈ ഒരൊറ്റ പേര് കൊണ്ട് പൊറുതിമുട്ടി. അർജുൻ, അരവിന്ദ്, അനന്ദകൃഷ്ണൻ, അലൻ, അജ്മൽ, ആദർശ്, അരുൺ, ആതിര അശ്വതി, ഗായത്രി, ടീന, അലീന എന്നൊക്കെ പേരുള്ള കുട്ടികളുടെ ക്ലാസ്സ്‌റൂമിൽ ഒരു പരമുവും. മതിയല്ലോ. കിളവൻ എന്ന ഇരട്ട പേര് അങ്ങോട്ട് ചാർത്തി കിട്ടി.

ആ എന്റെ കുടുംബത്തെ കുറിച്ച് പറയാം.അച്ഛന്റെ പേര് വാസുദേവൻ. അമ്മയുടെ പേര് ജയന്തി . അച്ഛന് നാല് മക്കൾ ആണ്. ഏറ്റവും മൂത്തത് ചേട്ടൻ. ചേട്ടന്റെ പേര് ജയരാജ് . ആ അത് കഴിഞ്ഞു ജയലക്ഷ്മി ചേച്ചി പിന്നെ സൂര്യലക്ഷ്മി ചേച്ചി ഏറ്റവും ഒടുവിൽ ഞാൻ പരമു. നോക്കണേ മറ്റു മൂന്ന് പേരുടെ പേരും എന്റെ പേരും.

എന്റെ രണ്ടു ചേച്ചിമാരെയും നല്ല രീതിയിൽ കെട്ടിച്ചു വിട്ടു. ചേട്ടനും വിവാഹം കഴിച്ചു. ചേട്ടത്തിയും ഒരു കുഞ്ഞും ഉണ്ട് അവരും എന്റെ വീട്ടിൽ തന്നെയാണ്. ചേട്ടത്തിയുടെ പേര് സ്വാതി. മകൾ മീര രണ്ട് വയസ്സേ ഒള്ളു. നിലവിൽ എന്റെ വീട്ടിൽ എന്നോട് പുച്ഛം ഇല്ലാത്തത് മീരയ്ക്ക് മാത്രമേ ഒള്ളു. എല്ലാവരും അവളെ കിച്ചു എന്നാണ് വീട്ടിൽ വിളിക്കുക. കിച്ചുവിന് മാത്രമാണ് എന്നോട് പുച്ഛം ഇല്ലാത്തത് കാരണം അവൾ കുഞ്ഞല്ലേ. പുച്ഛം, അസൂയ, ആർത്തി പോലത്തെ മനുഷ്യന്മാരുടെ വൃത്തികെട്ട സ്വഭാവം ഒന്നും കൊച്ചിന് അറിയില്ല. അവൾക്ക് സ്നേഹം മാത്രം.

ബാക്കി ഉള്ള എല്ലാവരും എന്നെ പുച്ഛിക്കാൻ കാരണമുണ്ട് കേട്ടോ. എന്റെ ചേട്ടൻ ആണെങ്കിൽ PWD എഞ്ചിനീയർ ആണ്. ചേട്ടത്തിയും എഞ്ചിനീയർ ആണ് പ്രൈവറ്റ് കമ്പനിയിൽ. ചേട്ടനെ കെട്ടി കഴിഞ്ഞു ചേട്ടത്തി പിന്നെ ജോലി വേണ്ടാന്ന് വച്ചു.

Leave a Reply

Your email address will not be published. Required fields are marked *