പരമുവും ഭൂതവും [Jon snow]

Posted by

ഞാൻ : ” പൂജ പ്ലീസ് എനിക്ക് പറയാൻ ഉള്ളത് ഒന്ന് കേൾക്കണം ”

അവൾ തിരിഞ്ഞ് അവളുടെ അമ്മയെ നോക്കി. ആന്റി അപ്പോളേക്കും വീണ്ടും അടുക്കളയിലേക്ക് പോയിരുന്നു.

പൂജ : ” പെട്ടെന്ന് പറഞ്ഞു തോലയ്ക്ക് ”

ഞാൻ : ” ഞാൻ എന്ത്‌ തെറ്റാണ് ചെയ്തത് പൂജ…… തന്നോട് ഒരു ഇഷ്ടം തോന്നിപ്പോയി. അങ്ങനെ തോന്നിക്കൂടെ….. ശെരിയാ ഞാൻ മണ്ടനാ. തനിക്ക് എന്നെ ഇഷ്ടം അല്ലെന്ന് പറഞ്ഞാൽ അത് അവിടെ തീർന്നു. ഞാൻ തന്നെ ശല്യം ചെയ്യാനോ ഒന്നിനോ വരില്ല. ഇതുവരെ വന്നിട്ടുമില്ല. പിന്നെ അറിയാതെ എന്റെ ആഗ്രഹം ഞാൻ ബുക്കിൽ എഴുതി പോയി. അത് അവന്മാര് കണ്ട് കോളേജിൽ പാട്ട് ആക്കി. ഞാൻ അറിഞ്ഞോണ്ട് ഒരു ദ്രോഹവും തന്നോട് ചെയ്തിട്ടില്ല…….. ”

പൂജ ഒന്നും മിണ്ടാതെ എന്നെ നോക്കി നിന്നു.

ഞാൻ : ” ഇത്രയെങ്കിലും തന്നോട് പറഞ്ഞില്ലെങ്കിൽ എനിക്ക് ഒരു സമാധാനം ഉണ്ടാവില്ല. ”

ഞാൻ ഗ്ലാസ്സ് കൊണ്ടുപോയി അവളുടെ വീടിന്റെ തിണ്ണയിൽ വച്ചു.

ഞാൻ : ” ദേ ഇനി ഞാൻ ഇങ്ങോട്ട് വരുമെന്ന് പേടിക്കണ്ട. ഇത് പറയാൻ മാത്രമാ ഞാൻ വന്നത്. ഇനി എന്റെ ശല്യം പേടിക്കണ്ട. ഞാൻ പോകുവാ ”

അത് പറഞ്ഞിട്ട് ഞാൻ അവിടെ നിന്നും പോന്നു. അവളുടെ മുഖത്തെ ഭാവം എന്താണ് എന്ന് പോലും ഞാൻ നോക്കിയില്ല. ഞാൻ തിരിഞ്ഞു നോക്കാതെ നടന്നകന്നു.

എന്നാൽ അതിന് ശേഷം നെഞ്ചിൽ നിന്ന് ഒരു കല്ല് ഇറക്കി വച്ച സുഖം ഉണ്ടായിരുന്നു. എന്തായാലും ഞാൻ അറിഞ്ഞോണ്ട് അവളോട്‌ തെറ്റൊന്നും ചെയ്തിട്ടില്ല എന്ന് അവൾക്ക് മനസ്സിലായി കാണും.

പിറ്റേന്ന് കോളേജിൽ ചെന്നപ്പോളും സൂരജിന്റെ ശിങ്കിടികൾ എന്നെ കാണുമ്പോൾ വെല്ലുവിളി നടത്തി. എനിക്ക് അവന്മാരോട് ദേഷ്യം തോന്നിയെങ്കിലും തല്ലാനോ പിടിക്കാനോ ധൈര്യം ഇല്ലാത്തത് കൊണ്ട് ഞാൻ മിണ്ടാതെ എല്ലാം കേട്ടുകൊണ്ട് നടന്നു പോന്നു.

ക്ലാസ്സിൽ എത്തിയപ്പോൾ പൂജയെ കണ്ടെങ്കിലും ഞങ്ങളുടെ കണ്ണുകൾ ഉടക്കിയപ്പോൾ തന്നെ ഞങ്ങൾ രണ്ട് പേരും മുഖം വെട്ടിച്ചു കളഞ്ഞു.

എന്നാൽ ലഞ്ച് ബ്രേക്ക്‌ സമയത്ത് ഞങ്ങളുടെ ക്ലാസ്സിലെ വൃന്ദ എന്റെ അടുത്ത് വന്നു.

വൃന്ദ : ” ടാ പരമു…. ”

ഞാൻ : ” എന്താ ”

വൃന്ദ : ” ടാ ആരും കാണാതെ പഴയ പാർക്കിങ് ഷെഡ്‌ഡിലേക്ക് ചെല്ല് ”

ഞാൻ : ” എന്തിനാ ”

വൃന്ദ : ” ശ്ശ്ശ്……. പൂജ നിന്നെ കാത്ത് നിക്കുന്നുണ്ട്. അവൾക്ക് നിന്നോട് എന്തോ പറയാനുണ്ട്. ”

എനിക്ക് അത്ഭുതം ആയിരുന്നു. എന്നോട് കടുത്ത വെറുപ്പ് ഉള്ള പൂജ എന്തിനാണ് എന്നെ കാണാൻ വിളിക്കുന്നത്. എന്തായാലും ഞാൻ ആരും കാണാതെ പഴയ പാർക്കിങ് ഷെഡിൽ ചെന്നു.
പൂജ അവിടെ എന്നെ കാത്ത് നിക്കുന്നുണ്ട്.

ഞാൻ : ” എന്താ….. ”

പൂജ : ” അത് പരമു……. സോറി ടാ…… ഞാൻ നിന്നോട് വേണ്ടാത്ത എന്തൊക്കെയോ പറഞ്ഞു പോയി ”

എനിക്ക് ഉള്ളിൽ ഒരു തണുപ്പ് വീണ സുഖം.

Leave a Reply

Your email address will not be published. Required fields are marked *