എന്റെ മൂത്ത ചേച്ചി ജയലക്ഷ്മി ചേച്ചി ടീച്ചർ ആണ് ചേച്ചിയുടെ ഭർത്താവും ടീച്ചർ. സൂര്യലക്ഷ്മി ചേച്ചിക്ക് ജോലി ഒന്നും ഇല്ലെങ്കിലും നല്ലോണം പഠിക്കുമായിരുന്നു മാത്രമല്ല ഭർത്താവ് ബാങ്ക് മാനേജർ.
ഞാനോ…. തട്ടിയും മുട്ടിയും എങ്ങനെയോ പത്തും പ്ലസ് ടു ഒക്കെ പാസ്സ് ആയി. ഡിഗ്രിക്ക് ചേർത്തിട്ട് യാതൊരു പ്രയോജനവും ഇല്ല എന്ന് അച്ഛന് അറിയാമായിരുന്നു എങ്കിലും വെറുതെ കൊറേ പൈസ കൈയിലുള്ളത് കൊണ്ട് എനിക്ക് ഒരു കോളേജിൽ BA ക്ക് സീറ്റ് എടുത്തു തന്നു. ഞാൻ ആണെങ്കിൽ പണ്ട് പഠിക്കാൻ വിട്ടപ്പോ മാവിൽ കല്ലെറിഞ്ഞു നടന്ന ടീമാണ്. കോളേജിൽ ഒക്കെ പേരിനു പോകും. ടീച്ചർമാർക്ക് തന്നെ അറിയാം എന്നോടൊന്നും പറഞ്ഞിട്ട് കാര്യമില്ല നന്നാവില്ല എന്ന്. പഠിക്കാൻ അത്ര മണ്ടൻ തന്നെയാണ് ഞാൻ. എനിക്ക് ചിത്രകലയിൽ ചെറിയ അഭിരുചി ഉണ്ടായിരുന്നു ചെറുപ്പത്തിൽ പക്ഷെ വാസുദേവൻ എന്ന എന്റെ അച്ഛന്റെ മകൻ പടം വരക്കാരൻ ആവുന്നത് പുള്ളിയ്ക്ക് തീരെ ഇഷ്ടപ്പെട്ടില്ല. പുള്ളി ആ കഴിവ് മുളയിലേ നുള്ളി. എന്നിട്ടോ പുള്ളി ആഗ്രഹിച്ചത് പോലെ പഠിച്ച് ഒരു നിലയിലെത്താൻ എന്നെക്കൊണ്ട് പറ്റില്ല. സപ്പ്ളികളുടെ കൂമ്പാരം ആണ് ഇപ്പൊ.
ഇതൊക്കെ പോട്ടെ വേറെയും ഉണ്ട് കുഴപ്പങ്ങൾ. സൗന്ദര്യം എന്ന് പൊതുസമൂഹം കരുതി പോകുന്ന മാനദണ്ഡങ്ങൾ വച്ച് അളന്നു നോക്കിയാൽ എന്റെ മുഖം അന്പേ പരാജയം ആണ്. പക്ഷെ എനിക്ക് നല്ല സൗന്ദര്യം ഉണ്ടെന്നാണ് എന്റെ സ്വയം വിലയിരുത്തൽ വേറാരും അത് സമ്മതിക്കില്ല കേട്ടോ. പല്ലുകൾ കൃത്യമായ നിരയിൽ അല്ല. കണ്ണുകൾക്ക് ഇച്ചിരി ചുവപ്പുണ്ട് പിന്നെ പുരികത്തിന് മുകളിൽ വെട്ട് കൊണ്ടത് പോലെ ഒരു പാടും. എല്ലാത്തിന്റെയും കൂടെ പരമു എന്ന പേരും. പോരെ പിള്ളേരുടെ മുന്നിൽ ഒരു പരിഹാസ വസ്തു ആകാൻ.
ഈ പരമു എന്ന പേര് മോശമാണ് എന്നല്ല. ഒരു പേരും മോശമല്ല.
പക്ഷെ ആൾക്കാർ കളിയാക്കുന്നു വിവരം ഇല്ലാത്തവന്മാർ. എന്ത് ചെയ്യാം സമൂഹം ഇങ്ങനെ ഒക്കെ ആണ്. സമൂഹത്തിന് ആരെയെങ്കിലും ഒക്കെ കളിയാക്കാൻ കിട്ടണം. ഒരാളുടെ മുടി നരച്ചാൽ ഉടനെ അത് പറഞ്ഞു കളിയാക്കും. പല്ല് പൊങ്ങിയാൽ ഉടനെ അത്. ഒരാൾ ഇങ്ങനെ ഇങ്ങനെ ഒക്കെ ആയി ഇരുന്നാലേ പെർഫെക്ട് ആകു എന്ന ചിന്തയാണ് എല്ലാവർക്കും. ഇതിനു പുറമെ തൊലി കറുത്ത ആൾക്കാരെ അതും പറഞ്ഞു കളിയാക്കും. ഇവരൊക്കെ എന്താണോ വിചാരിക്കുന്നത്. കുഷ്ടം പിടിച്ച മനസുകൾ.
ആ പിന്നെ അടുത്ത പ്രശ്നം എന്റെ നടത്തം ആണ്. കാലിന് എന്തെങ്കിലും പ്രശ്നം ഉണ്ടായിട്ടൊന്നുമല്ല കേട്ടോ. ഞാൻ നടക്കുമ്പോ പോലും സ്വപ്നം കാണും. അതയാത് ഓരോന്ന് ഓർത്തുകൊണ്ട് അങ്ങ് നടക്കും. അങ്ങനെ നടന്നു നടന്നു എത്തിച്ചേല്ലണ്ട സ്ഥലം കഴിഞ്ഞു പോകുന്നത് അറിയില്ല. അങ്ങനെ പല അബദ്ധങ്ങൾ പറ്റിയിട്ടുണ്ട്. പിന്നെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ അതൊന്ന് മനസിലാക്കി എടുക്കാൻ ഇച്ചിരി സമയം എടുക്കും. ഒരു മന്ദിപ്പ്. കൂട്ടുകാർ എന്തെങ്കിലും തമാശ പറഞ്ഞു ചിരിക്കുമ്പോൾ എനിക്ക് തമാശ മനസിലാവാതെ ഞാൻ വായും പൊളിച്ച് ഇരിക്കും എന്നിട്ട് അവരൊക്കെ ചിരിച്ചു കഴിയുമ്പോൾ ആയിരിക്കും എനിക്ക് ബൾബ് കാത്തുന്നത് അപ്പോൾ ഞാൻ പൊട്ടിച്ചിരിക്കും. അവന്മാർ വിചാരിക്കും എന്റെ കിളി പോയെന്ന്. അങ്ങനെ കിട്ടിയ ഒരു ഇരട്ടപ്പേരാണ് ട്യൂബ്ലൈറ്റ്. പിന്നെ ട്യൂബ്ലൈട്ട് പരമു എന്നായി. കേൾക്കുമ്പോ തന്നെ ഒരു ഗുണ്ട ഇമേജ്.
പിന്നെ ധൈര്യം എന്ന് പറയുന്ന സാധനം എനിക്കില്ല. എന്ത് പ്രശ്നം വന്നാലും ഓടിക്കളയും. പെൺകുട്ടികൾ പോലും എന്റെ മെക്കിട്ട് കയറും. ചില പിള്ളേർ ഉണ്ട് അവന്മാർ വെറുതെ ഇരിക്കുമ്പോ തൊണ്ടുകയോ പിച്ചുകയോ ചെയ്തു ഉപദ്രവിക്കും. വെറുതെ അവന്മാർക്ക് ഒരു രസം. എന്റെ കാര്യത്തിൽ പെൺകുട്ടികൾ പോലും എന്റെ നേരെ അങ്ങനെ ആണ് കാരണം ഞാൻ തിരിച്ച് ഒന്നും ചെയ്യില്ല.
ഇപ്പൊ എന്നെ പറ്റി ഒരു ധാരണ കിട്ടികാണുമല്ലോ. ഇനി കഥയിലേക്ക് കടക്കാം.
ഒരു ദിവസം ഞാൻ പതിവ് പോലെ കോളേജ് വിട്ടു ബസ് കയറി വീട്ടിൽ