നിന്റെ മോഹങ്ങൾ പൂത്തുലഞ്ഞപ്പോൾ 2
Ninte Mohangal Poothulanjappol Part 2 Climax | Author : Noufu
അവസാന ഭാഗം…സുഹൃത്തുക്കൾ ഒരു ദിവസം മുന്നേ ഈ കഥ മുഴുവൻ ആയി എഴുതിയതായിരുന്നു… പക്ഷെ അത് എന്നിൽ നിന്നും എങ്ങനെയോ നഷ്ട്ടപെട്ടു…
പിന്നെ വീണ്ടും എഴുതിയത് വീണ്ടും എഴുതുക എന്ന് പറഞ്ഞാൽ വളരെ മടിയുള്ളകാര്യമാണ്… എന്നാലും ഞാൻ ഒരു വിധം എഴുതി ഈ കഥ പൂർത്തി ആക്കിയിട്ടുണ്ട്…
കഥ തുടരുന്നു…..
വിമാനത്തിനുള്ളിലേക്ക് കയറാനുള്ള അനൗൺസ്മെന്റ് കേട്ടപ്പോഴാണ്.. പെട്ടെന്ന് എന്റെ ചിന്തയിൽ നിന്നും ഞെട്ടിയുണർന്നത്…
വേഗം തന്നെ… ഗേറ്റിലേക്ക് പുറപ്പെട്ടു…
എന്റെ ലീവ് എമർജൻസി ആയിരുന്നുവെങ്കിലും.. കമ്പനി എനിക്ക് നാലുമാസത്തോളം ലീവടിച്ചിരുന്നു…
ഏകദേശം നാട്ടിൽ പോവാൻ ഉള്ള സമയം മടുത്തിരുന്നു…
ഞാൻ ആ വിമാനത്തിന്റെ ഉള്ളിലേക്ക് കടന്നു… എന്റെ സീറ്റിലേക്ക് പോയി ഇരുന്നു….
വീണ്ടും ഞാനെന്റെ ഓർമയിലേക്ക് ഊളി ഇടുവാൻ തുടങ്ങി…
ആദ്യ രാത്രിയിൽ തന്നെ എന്റെ oneway പ്രണയ കഥ പറഞ്ഞു ഞങൾ രണ്ടു പേരും ഒരുപാട് ചിരിച്ചു…
ഞാൻ പത്താം ക്ലാസ്സിൽ പഠിക്കുന്ന കാലം…
അന്ന് ഞാൻ ട്യൂഷൻ പഠിക്കാൻ പോകുന്നുണ്ട്…
ഷഹനാ സെറിൻ അതായിരുന്നു അവളുടെ പേര്…
അവളെ പറ്റി എന്താണ് പറയുക…
അന്ന് വരെ കണ്ടതിൽ വെച്ച് ഏറ്റവും സുന്ദരിയായിരുന്നു എനിക്കവൾ…
സത്യം പറഞ്ഞാൽ… അവളുടെ മുഖം കാശ്മീരി പെൺകുട്ടികളെ പോലെ ചുവന്നുതുടുത്ത് കൊണ്ടാണ്…
ഇന്നും പല രാവുകളിലും അവളെ എന്റെ മുന്നിൽ കാണാറുണ്ട്…
ഒരു മഴവില്ലു പോലെ…
അവളുടെ പിറകെ അവൾ അറിയാതെ നടക്കലായിരുന്നു എന്റെ ഹോബി…
സ്കൂളിൽ എന്റെ കൂടെ ഒരേ ഡിവിഷനിൽ അല്ലായിരുന്നുവെങ്കിലും…
ട്യൂഷൻ ഞങ്ങൾ ഒരുമിച്ചായിരുന്നു പഠിച്ചിരുന്നത്…