ഞാൻ ഒന്ന് കൂടി കൂട്ടം എന്ന് വിചാരിച്ചു, ഞാൻ കടയിൽ നിന്നപ്പോൾ ജോൺ സാർ വഴക്ക് പറഞ്ഞതും.., ചീത്ത പറഞ്ഞതും എല്ലാം ട്രീസയോട് പറഞ്ഞിട്ടുണ്ട്, അവൾ എല്ലാത്തിനും പ്രതികാരം ചോദിക്കും.
ആൻ മേരി ഒന്നും മിണ്ടുന്നില്ല, ചെറിയ ഭയമൊക്കെ മുഖത്തുണ്ട്.ട്രീസ ഇവിടെ എന്താ നടക്കുന്നത് എന്നറിയാതെ വാ പൊളിച്ചു ഇരുന്നു.
അയ്യേ…. ആൻ മേരി പേടിച്ചേ…. ട്രീസ ഒരു പാവമാടി നിന്നെ ഒന്നും ചെയ്യില്ല.. നീ ശ്വാസം വിട്….
ഞാൻ പേടിച്ചത് ഒന്നുമില്ല , എനിക്ക് ആദ്യമേ അറിയായിരുന്നു പറ്റിക്കുവാന്ന്…
ഓ…കണ്ണ് ഇപ്പോ ഇളകി താഴെ വീണേനെ എന്നിട്ട് ആണ് പേടിച്ചില്ല എന്ന് ഞാൻ കിടന്നു പൊട്ടി ചിരിക്കാൻ തുടങ്ങി, ട്രീസയും ചെറുതായി ചിരിക്കുന്നുണ്ട്, അവൾ ചിരിച്ചു കണ്ടപ്പോൾ നല്ല ഭംഗി…ആൻ മേരിയും നമ്മളുടെ കൂടെ ചിരിച്ചു,പിന്നെ ഓരോന്നും സംസാരിച്ചു ആൻ മേരിയുടെ വീട്ടിൽ എത്തി. അവൾ കേറാൻ വിളിച്ചെങ്കിലും കേറിയില്ല,അവളെ വീട്ടിൽ ആക്കി തിരിച്ചു വരുമ്പോൾ ട്രീസ…
എന്നെ അവളുടെ മുന്നിൽ നാറ്റിക്കാം എന്ന് കരുതി അല്ലെ…
എന്റെ ട്രീസെ താൻ എല്ലാത്തിനെയും നെഗറ്റീവ് സൈഡിൽ നിന്നെ കാണുള്ളു…..ഞാൻ അവളെ പറ്റിക്കാൻ വേണ്ടി നമ്പർ ഇറക്കിയത് അല്ലെ. നമ്മൾ വണ്ടിയിൽ കേറി മിണ്ടാതിരുന്നാൽ അതിനു മനസിലാകില്ലേ നമ്മൾ തമ്മിൽ എന്തെങ്കിലും പ്രശ്നം ഉണ്ടെന്നു…. അത് നമ്മുടെ വീട്ടിൽ കേറി വരാൻ പോണ കൊച്ചല്ലേ., അതിനെ ഇപ്പോഴേ ഇതൊക്കെ അറിയിക്കണോ…..
ട്രീസ എന്നെ ഒന്നു നോക്കിയിട്ട് പിന്നെ ഒന്നും മിണ്ടിയില്ല. വീടെത്തി അവൾ അകത്ത് കയറി പോയി, അന്ന് രാത്രി ഞാൻ ട്രാൻസ്ഫറിന്റെ കാര്യം പറഞ്ഞു, അവർക്കെല്ലാം നല്ല വിഷമം ആയി പ്രത്യേകിച്ച് എബിയ്ക്കു.. എബിയെ പിരിഞ്ഞു പോകുന്നതിൽ എനിക്കും വിഷമം ഉണ്ടായിരുന്നു.അങ്ങനെ അന്നത്തെ രാത്രി അങ്ങനെ അങ്ങ് കഴിഞ്ഞു., ട്രീസയും വലിയ ബഹളം ഉണ്ടാക്കിയില്ല…, ശനിയാഴ്ചയാണ് എനിക്ക് ട്രാൻസ്ഫർ എങ്ങോട്ട് ആണെന്ന് വന്നത്, വേറെ എവിടെയും അല്ല ട്രീസയുടെ ഓഫീസിൽ ഞാൻ ബോധം കെട്ടില്ല എന്നെ ഉള്ളൂ…., ട്രീസയെ വീട്ടിൽ സഹിക്കുന്നതെ പാടാണ്…, അപ്പോഴാണ് ഓഫീസിൽ…അതും എന്റെ മേലധികാരി ആയിട്ട്….. ഞാൻ ഏത് ജന്മ ചെയ്ത പാപമാണോ എന്തോ…
ഞാൻ…., എബിയോട് പറഞ്ഞു.., അവൻ ചിരിച്ചു കൊണ്ട് എന്നെ കെട്ടി പിടിച്ചു, അവനു നല്ല സന്തോഷം ആയി.അവന്റെ സന്തോഷം കണ്ടപ്പോൾ ഞാനും ട്രീസയുടെ ഓഫീസിൽ ആണ് പോകേണ്ടത് എന്നുള്ളത് വിട്ടു.എബി പറഞ്ഞു വീട്ടിൽ ആരോടും ഇപ്പോൾ പറയണ്ട എന്ന്.ഞാനും സമ്മതിച്ചു…, ട്രാൻസ്ഫർ എങ്ങോട്ട് ആണെന്ന് ഇത് വരേയ്ക്കും വന്നില്ല എന്ന് അങ്കിലിനോടും ആന്റിയോടും പറഞ്ഞു.
തിങ്കളാഴ്ച രാവിലെ ട്രീസ….
ട്രാൻസ്ഫർ എങ്ങോട്ട് ആണ്….?അവൾ ആദ്യമായി ആണ് എന്നോട് വഴക്കിടാതെ സംസാരിക്കുന്നത്…. പറഞാല്ലോ…വേണ്ട…പറ്റിക്കാം….
വന്നില്ല….
പിന്നെ അവൾ ഒന്നും സംസാരിച്ചില്ല…..
ഞാനും കുളിച് റെഡി ആയി ട്രീസയെയും കൊണ്ട് ഓഫീസിലേക്ക് പോയി,
ഇന്ന് എന്താ പതിവില്ലാതെ കുളിച്ചിട്ട്…
അമ്പലത്തിൽ പോകണം….
എന്നെ എങ്ങനെ എങ്കിലും ഒഴിവാക്കി തരണം എന്ന് പ്രാർത്ഥിക്കാൻ ആകും…
രാവിലെ ഒരു വഴക്കിനു എനിക്ക് വയ്യ…,അതോടെ അവൾ അടങ്ങി…, അമ്പലത്തിൽ വണ്ടി നിർത്തി.. ഞാൻ ഇറങ്ങി.., പെട്ടെന്നു വരാം എന്ന് അവളോട് പറഞ്ഞിട്ട് പോയി തൊഴുതിട്ട് വന്നു, ഇറങ്ങിയപ്പോൾ ആണ് അമ്മയെ കണ്ടത്…
അമ്മേ…അമ്മേ…