ബാബു : ദേ വരുന്നു. ഞങ്ങള് അടി നേരത്തെ നിർത്തി. ഓരോ കഥകൾ പറഞ്ഞിരിക്കുവായിരുന്നു. കല്യാണത്തിന്റെ തലവേദനയൊക്കെ. ലൈറ്റ് ഓഫാക്കിയേക്ക്. ടോർച്ചുണ്ട് കയ്യിൽ. ലൈറ്റ് പിള്ളേർക്ക് ബുദ്ധിമുട്ടാകണ്ടാ.
ശാലു : നിങ്ങള് പെട്ടെന്നിങ്ങുവാ. നാട്ടുകാരെക്കൊണ്ട് പറയിക്കണ്ട മോന്റെ കല്യാണം കഴിഞ്ഞപ്പോ അച്ഛൻ വീട്ടിൽ കേറാതെ അടിയാണെന്ന്.
ബാബു : ഇല്ലാ. എത്തിപ്പോയി.
വാസു : ശാലു കലിപ്പിലാണോ?
ബാബു : കലിപ്പാവും. അതിനുമുൻപ് നിർത്താം.
വാസു : എന്നാ ഈ കുപ്പി നിങ്ങൾ അകത്തോട്ട് എടുത്തോ. എനിക്കിനി വീട്ടിൽ കൊണ്ടുപോവാനൊന്നും വയ്യ.
ബാബു : അല്ലേലും അത് ഞാൻ തന്നെ എടുക്കും. കേട്ടാത്തോന്നും അവൻ വാങ്ങിച്ചോണ്ട് വന്നതാണെന്ന്. കിച്ചൂനെ എങ്ങനെ അകത്തെത്തിക്കും?
വാസു : അവനെന്തായാലും കണ്ണ് തുറക്കില്ല. രണ്ടുപേർക്കുംകൂടെ പൊക്കിയെടുത്ത് അവിടെ കൊണ്ട് കിടത്താം.
ബാബു : നീ അവന്റെ കൈയ്യെടുത്തു തോളത്തിട്. ഇപ്പുറം ഞാനും പിടിക്കാം. പതിയെ നടത്തിക്കാം.
വാസു : ശാലു ഉണ്ടാകുവോ? അങ്ങനാണേൽ ഞാൻ വന്നാൽ എന്തേലും ചൊറിഞ്ഞോണ്ട് വരും.
ബാബു : അവളോട് ലൈറ്റ് ഓഫാക്കാൻ പറഞ്ഞതാ. കിടന്നുകാണും. ഉറങ്ങിക്കാണില്ല. ശബ്ദം ഉണ്ടാക്കാതെ ഇവനെ കൊണ്ടുകിടത്താം. എന്നിട്ട് നീ പൊക്കോ.