ശംഭുവിന്റെ ഒളിയമ്പുകൾ 39 [Alby]

Posted by

അവളെയും കൂട്ടി അവൻ ചെന്നത്
സുനന്ദ വർക്ക്‌ ചെയ്യുന്ന ഹോട്ടലിലും.സ്യുട്ട് റൂം തന്നെ അവരുടെ മീറ്റിങിന് റെഡിയായിരുന്നു.”പേടിക്കാതെ വന്നോളൂ”എന്ന് സുനന്ദയുടെ കയ്യിൽ നിന്നും താക്കോൽ വാങ്ങുന്നതിനിടെ ശംഭു പറഞ്ഞു.

അവളുടെ മുഖത്തൊരു അന്ധാളിപ്പ് അവൻ കണ്ടു.ഒപ്പം അവൾക്ക് ചില സ്പാർക്ക് ലഭിച്ചുതുടങ്ങി.ചുമ്മാ ഒരു മീറ്റിങ് അല്ലിത്,എന്തോ ഗൗരവം ഇതിനുണ്ട്.ഇവർക്കെന്തോ എന്നെ കുറിച്ചറിയാം.അല്ലെങ്കിൽ ഇത്രയും ആത്മവിശ്വാസം ശംഭുവിന്റെ മുഖത്തു കാണില്ല.ഒരുപക്ഷെ പെൻ ഡ്രൈവ് നഷ്ട്ടപ്പെട്ടത് ഇവിടെത്തന്നെ ആണെങ്കിലൊ എന്ന ചിന്തയും മുറിയിലേക്ക് നടക്കുന്നതിനിടയിൽ അവളുടെ മനസ്സിലൂടെ കടന്നുപോയി.
അത് നഷ്ട്ടപ്പെട്ടത് അവൾക്ക് മാത്രം അറിയുന്ന രഹസ്യവും.ശംഭുവിനെ ആണ് താനിന്ന് കാണുന്നത് എന്ന സത്യം മറച്ചത് നന്നായി എന്നവൾക്ക് തോന്നി.

അവനൊപ്പം മുറിയിലിരിക്കുമ്പോൾ അവൾ മനസ്സിൽ പലതും കണക്ക് കൂട്ടിക്കൊണ്ടിരുന്നു.”എന്താ ഇത്രയും ചിന്തിച്ചു കൂട്ടുന്നത്. “അവളുടെ ഇരുപ്പ് കണ്ട് ശംഭു ചോദിച്ചു.

“ഹേയ്………ഞാൻ വെറുതെ.”അവൾ മറുപടി നൽകി.

“അത് വെറുമൊരു ചിന്തയല്ല.പലതും ഇപ്പോൾ നിങ്ങളുടെ മനസ്സിനെ ശല്യം ചെയ്യുന്നുണ്ടാവും.”

“ഒക്കെ ഫൈൻ……..എനിക്ക് അധികം സമയം ഇവിടെയിരിക്കാൻ കഴിയില്ല. നേരെ കാര്യത്തിലേക്ക് വന്നാൽ……..”
ഒന്ന് തുടങ്ങിക്കിട്ടാനായി അവൾ പറഞ്ഞു.

“വിഷയം രാജീവ് തന്നെയാണ്.കുറെ ആയി അയാൾ ഞങ്ങളുടെ പിന്നാലെ തന്നെയാണ്.ഇനിയതുണ്ടാവരുത്.”

“അദ്ദേഹം എന്റെ ഭർത്താവാണ്.
എന്റെ കുഞ്ഞിന്റെ അച്ഛനും.എന്റെ സഹോദരന്റെ കൈ എടുത്തതും നിങ്ങളാണ്.അങ്ങനെയൊരാൾക്ക് ഒപ്പം ഞാൻ എന്തിന് നിക്കണം.എന്നെ തേടി വന്നത് തന്നെ നിങ്ങൾക്ക് പറ്റിയ തെറ്റ്.”

“ശരിയാണ് രാജീവ്‌ നിങ്ങളുടെ പങ്കാളിയാണ്.കുഞ്ഞിന്റെ അച്ഛനാണ്
പിന്നെ സലിം,എന്റെ പെണ്ണിനെ തൊട്ടതിന്റെ ഫലമാണ് അവന്റെ ഒറ്റകൈ.പിന്നെ ഒരുകാര്യം ഓർമ്മ വേണം വെറും മൂന് നാല് കോളിലാണ് നിങ്ങളിപ്പോൾ എന്റെ മുന്നിൽ.അത് മതി എനിക്ക് നിങ്ങളെന്റെ വഴിക്ക് വരും എന്നുറപ്പിക്കാൻ.”

“നീ വിളിച്ചു ഞാൻ വന്നു.അത് എന്റെ ബലഹീനതയായി കാണരുത് ശംഭു.”

“അല്ലാതെ ഭയന്നിട്ട് വന്നതല്ല.ഇത്താ നിങ്ങളുടെ മുഖം പറയുന്നുണ്ട് ഉള്ളിലെ ആശങ്കകൾ.അതാണ് നിങ്ങളെനിക്കരികിലേക്ക് വന്നതും.”

“ശരിയാണ്.എന്നെ കൂടെ കൂട്ടാം എന്നുള്ള ചിന്ത തന്നെ ആസ്ഥാനത്ത്
അല്ലെ ശംഭു.എന്നെ നിങ്ങൾക്ക് ആവശ്യമുണ്ട്,അതങ്ങ് സമ്മതിച്ചു കൂടെ?”അവളും വിട്ടുകൊടുക്കാൻ തയ്യാറായിരുന്നില്ല.പ്രതിരോധിച്ചു നിൽക്കാൻ അവളും ശ്രമിച്ചു.

“എങ്കിൽ എനിക്ക് എന്റെതായ വഴി നോക്കേണ്ടി വരും.”ശംഭു പറഞ്ഞു.

“അതാണ് ഞാനും പറയുന്നത്.”

“എങ്കിൽ പൊയ്‌ക്കോളൂ.എന്തും നേരിടാൻ തയാറായിരിക്കൂ.”ആശംസ
നേരുന്നത് പോലെ ശംഭു പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *