ശംഭുവിന്റെ ഒളിയമ്പുകൾ 39 [Alby]

Posted by

അപ്പോഴേക്കും ഗായത്രിയുടെ വക കത്രീനക്ക് ജ്യുസ് എത്തിയിരുന്നു.ഒരു
ചിരിയോടെ അത് വാങ്ങി അവളോടും അല്പനേരം കുശലം പറഞ്ഞു നിന്നു.

“വയറൊക്കെ ആയല്ലോടി പെണ്ണെ?”അതിനിടയിൽ കത്രീന ചോദിച്ചു.

“ഗർഭിണിക്ക് വയറ് വീർക്കുന്നത് പതിവാ.അവളുടെ ഒരു……….നീയിങ്ങ് വന്നേ.”ഒരു ചെറു നാണത്തോടെ എങ്കിൽ ഒന്ന് കടുപ്പിച്ചും വീണ പറഞ്ഞു.

“അല്ല എവിടെ നിന്റെ കണവൻ….?”
കത്രീനയെയും കൂട്ടി മുറിയിൽ കയറി ലോക്ക് ചെയ്യുമ്പോൾ വീണയോടവൾ ചോദിച്ചു.അവർ സംസാരിക്കട്ടെ എന്ന് അവരുടെ പോക്ക് കണ്ടുനിന്ന ഗായത്രിയും കരുതി.

“ഒന്ന് സ്കൂൾ വരെ പോയതാടി.ഉടനെ വരും.”വീണ മറുപടിയും കൊടുത്തു.

“പറയ്‌………എന്താ നിന്റെ പ്രശ്നം?”
കുറച്ചു സമയം മൗനമായി ഇരുന്ന ശേഷം സ്വസ്ഥമായ അന്തരീക്ഷം അവർക്കിടയിൽ രൂപപ്പെട്ടപ്പോൾ കത്രീന ചോദിച്ചു.

വീണ പറഞ്ഞുതുടങ്ങി.അവളുടെ ജീവിതത്തിൽ നടന്നുകൊണ്ടിരിക്കുന്ന,കത്രീന അറിയാതെപോയ ചില എടുകൾ
അവൾ പറഞ്ഞുകൊണ്ടിരുന്നു.
അവൾ പറയുന്നത് മുഴുവൻ കത്രീന കേട്ടിരുന്നു.”ആകെ കുഴപ്പമാണല്ലൊ പെണ്ണെ?”ഒടുക്കം അവൾ ചോദിച്ചു.

“അതെ……..അതാ നിന്നെ വിളിച്ചതും”

“ഞാനുണ്ടെടി കൂടെ…..നിന്റെ പ്രശ്നം അതെന്റെതുമാണ്.നീയില്ലായിരുന്നു എങ്കിൽ കത്രീന ഇന്നില്ല.”

“എനിക്ക് ജീവിക്കണം കത്രീന.എന്റെ ശംഭുവിനും കുഞ്ഞിനും ഒപ്പം എനിക്ക് ജീവിക്കണം.അതിന് എന്തും ചെയ്യും ഞാൻ.”വീണയത് പറയുമ്പോൾ കത്രീന അവളുടെ കൈകളിൽ കൂട്ടി പിടിച്ചു തന്റെ പിന്തുണയറിയിച്ചു.

ഒരിക്കൽ ജീവിതം നഷ്ട്ടപ്പെട്ടു എന്ന് വിശ്വസിച്ച തന്റെ പ്രിയപ്പെട്ട കൂട്ടുകാരിക്ക്,ഇനി ജീവിതത്തിൽ സന്തോഷമില്ല എന്ന് കരുതിയ തന്റെ പ്രിയപ്പെട്ട സുഹൃത്തിന്,പ്രതികാരം
മാത്രം മനസ്സിൽ കൊണ്ട് നടന്ന ഒരു പെണ്ണിന് ജീവിക്കണമെന്ന തോന്നലും
പുതിയ പ്രതീക്ഷകളും കൈവന്നു എന്ന് കത്രീനക്ക് മനസ്സിലായി.ഒരു നല്ല ജീവിതം സ്വപ്നം കാണുന്ന അവളെ കൂടെനിന്ന് പിന്തുണക്കണം എന്ന് തോന്നി.

അവളുടെ ആ പ്രതീക്ഷകൾക്ക് വിലങ്ങുതടിയായി നിൽക്കുന്ന ഏത് പ്രതിബന്ധങ്ങളും ഉടച്ചുകളയുവാൻ കത്രീനയും തയ്യാറെടുത്തു.

“നിന്റെ കേസ് ഫയൽ ഇപ്പോൾ എന്റെ ടേബിളിലുണ്ട്.രാജീവനെ വിളിപ്പിച്ചിട്ടും ഉണ്ട്.”എല്ലാം കേട്ട് കഴിഞ്ഞു ഒരു ബ്രീത് എടുത്തശേഷം കത്രീന പറഞ്ഞു.

“എന്നിട്ട്………എന്താ നിനക്ക്…….?”
വീണ മുഴുവപ്പിച്ചില്ല.

“അതിലുള്ളതും നീ പറഞ്ഞതും വച്ച് നിന്നെ തൊടില്ല നമ്മുടെ നിയമം.
പക്ഷെ ഭൈരവനെ മാലിന്യം നിക്ഷേപിക്കുന്നിടത്തുകൊണ്ടിട്ടതും മറ്റും അല്പം തലവേദന നൽകും. പക്ഷെ കേസ് തള്ളും അതുറപ്പാ.”

“അപ്പൊ………..”

“എല്ലാം കഴിഞ്ഞു എന്ന് കരുതാൻ വരട്ടെ.”വീണ പറയാൻ വരുന്നത് മനസ്സിലാക്കി കത്രീന ഇടക്ക് കയറി. എന്നിട്ട് വീണ്ടും തുടർന്നു.”വില്ല്യം അതൊരു പ്രശ്നമാണ് വീണ. കാരണം കേട്ടറിവ് വച്ച് രാജീവൻ അല്ല വിക്രമൻ.തന്റെ കേസിന്റെ കാര്യം തീരുമാനിക്കുന്നതും നടപ്പിൽ വരുത്തുന്നതും അയാളാണ്.അതിന് ഏതറ്റം വരെ പോവാനും മടിയില്ലാത്ത ഒരുവൻ.”

Leave a Reply

Your email address will not be published. Required fields are marked *