കുറ്റബോധങ്ങൾക്ക് പ്രസക്തിയില്ല. ഇനി എന്റെ യുക്തിയാണ് എന്റെ ന്യായം. അവൻ മനസ്സിൽ ഉറപ്പിച്ചു.
അവൻ അപ്പന്റെ കല്ലറയിലെ പുല്ലും മണ്ണും തുടച്ച് നീക്കി. വളർന്നു നിന്നിരുന്ന പുല്ലുകൾ കൈ കൊണ്ട് ഓടിച്ച് കളഞ്ഞു.
“ആരാ.. അത്..” വഴിയിൽ നിന്നും അച്ഛൻ വിളിച്ച് ചോദിച്ചു.
പത്രോസ് തിരിഞ്ഞു നോക്കി.
“ഞാനാ അച്ഛാ… പത്രോസ്..” അവൻ അച്ഛന്റെ അടുത്തേക്ക് നടന്നു.
“ഹോ… പത്രോസോ.. തനിക്ക് ഇങ്ങോട്ടുള്ള വഴിയൊക്കെ അറിയോ..?”
“അച്ഛൻ കളിയാക്കിയതാണല്ലേ…” അവൻ ചിരിച്ചു.
“അല്ല.. എന്തെ ഇപ്പൊ അപ്പനെ കാണാൻ ഒരു പൂതി വന്നേ…?”
“ഒന്നും ഇല്ല ചുമ്മാ വന്നതാണ്..”
“മ്മ്.. വാ..” അച്ഛൻ മുന്നിൽ നടന്നു. പിറകിൽ പത്രോസും.
വർഗീസും ഭാര്യ റോസിയും പിറകിൽ നിന്നും വരുന്നത് പത്രോസ് കണ്ടു.
“അച്ചോ ഞങ്ങൾ പോകട്ടെ..?’ അടുത്ത് എത്തിയപ്പോൾ വർഗീസ് ചോദിച്ചു. റോസി അപ്പോഴും വിനീതയുടെ വേഷം കെട്ടി തല കുനിച്ച് സാരി തലപ്പ് തലയുടെ ചുറ്റി, കയ്യിൽ ഒരു കുരിശ്ശ് മാലയുമായി വർഗീസിന്റെ പിന്നിൽ നിന്നു. അത് കണ്ട പത്രോസിന് ഉള്ളിൽ ചിരി വന്നു. ‘കഴപ്പി…’ അവൻ മനസ്സിൽ പറഞ്ഞു.
“ആഹ്.. ചെല്ല്.. ഇരുട്ട് വീണ് തുടങ്ങി..”
വർഗീസും റോസിയും വർഗീസിന്റെ സ്‌കൂട്ടറിൽ കയറി പോയി. അച്ഛൻ പള്ളിയിലേക്ക് കയറിയപ്പോൾ പത്രോസും കൂടെ ചെന്നു.
അൾത്താരയ്ക്ക് മുന്നിൽ എത്തിയപ്പോൾ അച്ഛൻ കുരിശ്ശ് വരച്ചു. പത്രോസ് അച്ഛനെ നോക്കി നിന്നു.
“അഹ്.. പത്രോസെ പറയടാ.. നിന്നെ കണ്ടീട്ട് കുറെ ആയല്ലോ.. അമ്മച്ചിക്ക് സുഖമല്ലേ..”
“ആഹ്.. സുഖാണ്..”
“പള്ളിയിലേക്കൊന്നും കാണാറില്ലലോ…”
“അത്… ” പത്രോസ് പരുങ്ങി
“അന്യ മതസ്ഥയെ കല്യാണം കഴിച്ചപ്പോ നിങ്ങളും മതം മാറിയോ..” അച്ഛൻ ചിരിച്ച് കൊണ്ട് പറഞ്ഞു.
“ഇല്ല അച്ചോ.. മതം വെറെ മനുഷ്യൻ വേറെ എന്നല്ലേ..”
“ആഹ്.. അതൊക്കെ നിനക്ക് അറിയാലോ.. പിന്നെ എന്താടാ നിങ്ങളെ ഇങ്ങോട്ട് ഒന്നും കണത്തെ..”
പത്രോസ് ഒന്നും മിണ്ടിയില്ല. തല താഴ്ത്തി നിന്നു.
“മ്മ്.. ഇനി ഇടക്കൊക്കെ ഇങ്ങോട്ടിറങ്ങണം.. പള്ളി കാര്യത്തിൽ ഒക്കെ ശ്രദ്ധ വേണം… അമ്മച്ചിയോടും കൂടെ പറ.. ഞാൻ അന്വേഷിച്ചെന്ന്..”
“മ്മ്.. പറയാം അച്ചോ…”
“കുറെ ആയില്ലേ നീ പള്ളിയിൽ വന്നിട്ട് ഒന്ന് കുമ്പസാരിച്ചിട്ട് പൊയ്ക്കോ..”
അച്ഛൻ കുമ്പസാര കൂട്ടിലേക്ക് കയറി. പത്രോസ് വെളിയിൽ മുട്ട് കുത്തി. അച്ഛൻ കർത്താവിനെ സ്തുതിച്ചു.