ആന്റി
Aunty | Author : Roy
അമ്മുമ്മ മരിച്ചു. എന്റെ അമ്മയുടെ അമ്മ.
എല്ലാവരും ആകാംഷയോടെ കാത്തിരുന്നത് അവൾ വരുമോ എന്നു അറിയാൻ ആയിരുന്നു.
വരാതെ ഇരിക്കില്ല ഒന്നും ഇല്ലെങ്കിലും സ്വന്തം അമ്മ അല്ലെ.
കഴിഞ്ഞ പന്ത്രണ്ടു കൊല്ലങ്ങൾ അവൾ തിരിഞ്ഞു നോക്കിയില്ല എങ്കിലും ‘അമ്മ അമ്മയല്ലാതെ ആകുമോ.
ഞാൻ അജയ് അജു എന്നു എല്ലാവരും വിളിക്കും
ഞാൻ മുകളിൽ പറഞ്ഞത് നിങ്ങൾക്ക് മനസിലായി കാണില്ല എന്ന് അറിയാം.
അത് ഞാൻ വിശദീകരിച്ചു പറയാം .
എന്റെ അമ്മയുടെ കുടുംബം അമ്മുമ്മ ‘അമ്മ അമ്മയുടെ അനിയത്തി പിന്നെ ഇവരുടെ ഒക്കെ ഒരു ചേട്ടൻ.
അപ്പൂപ്പൻ പണ്ടേ മരിച്ചിരുന്നു. എന്റെ അമ്മയ്ക്ക് 41 വയസും അമ്മയുടെ അനിയത്തി എന്റെ ആന്റിക്ക് 38 വയസും ആണ്.
മാമന് 43 വയസ് ഉണ്ട്. വളരെ സന്തോഷത്തോടെ കഴിഞ്ഞിരുന്ന കുടുംബം.
ഞങ്ങൾ ഞങ്ങളുടെ വീട്ടിൽ ആണ് കേട്ടോ വല്ലപ്പോഴും ‘അമ്മ വീട്ടിൽ പോകും അത്ര തന്നെ.
എനിക്ക് 2 വയസ് ഉള്ളപ്പോൾ ആണ് ആന്റിയുടെ കല്യാണം കഴിയുന്നത്.
മാമൻ നാട്ടിൽ ഒന്നും കാണാത്ത ആഘോഷത്തോടെ ആയിരുന്നു ആ കല്യാണം നടത്തിയത്.
എനിക്ക് ഒരു അനിയത്തി ആണ്. മാമന് എന്നെക്കാൾ മൂത്ത 2 ആണ്മക്കൽ ഉണ്ട്.
ആൻറി 2 കൊല്ലം കഴിഞ്ഞു ഒരു കുട്ടിക്ക് ജന്മം നൽകി.
വർഷങ്ങൾ കഴിഞ്ഞു എനിക്ക് 8 വയസ് ഉള്ള സമയം ആണ് ഞങ്ങളെ ഞെട്ടിക്കുന്ന ആ വാർത്ത ഞങ്ങൾ കേട്ടത്.
ആന്റി ആന്റിയുടെ ഭർത്താവിന്റെ കൂട്ടുകാരന്റെ കൂടെ ഒളിച്ചോടി അതും കുട്ടിയെ ഉപേക്ഷിച്ചു.
അന്ന് എനിക്ക് 8 വയസ് ആണ് എന്നു പറഞ്ഞല്ലോ അപ്പോൾ അതിനെക്കുറിച്ച് വല്യ അറിവ് ഒന്നും ഉണ്ടായിരുന്നില്ല.