ശൂലംതൊടി മാധവൻ മുതലാളിയും കുടുംബവും [റിഷി ഗന്ധർവ്വൻ]

Posted by

ശൂലംതൊടി മാധവൻ മുതലാളിയും കുടുംബവും 

Shoolamthodi Madhavan Muthalaliyum Kudumbavum 

Author : Rishi Gandharvan

 

പമ്മൻ ജൂനിയർ എഴുതിയ തേൻവരിക്ക കഥയിൽനിന്നും പ്രചോദനം ഉൾക്കൊണ്ട് എഴുതിത്തുടങ്ങിയതാണ്. പിന്നീട് താല്പര്യം കുറഞ്ഞതിനാൽ എഴുത്ത് പാതിവഴിയിൽ നിർത്തി. ഈയിടെ എഴുതിയ വിജൃംഭിച്ച കുടുംബത്തിന് കിട്ടിയ സ്വീകാര്യത കണക്കിലെടുത്ത് മുൻപേ എഴുതി വച്ച അപൂർണമായ കഥ ഇവിടെ പോസ്റ്റ് ചെയ്യുന്നു. അക്ഷരതെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കുക. എഴുതി ദിവസങ്ങൾ കുറച്ചായതിനാൽ  വീണ്ടും  വായിച്ചു എഡിറ്റ് ചെയ്യാൻ നിന്നില്ല. വായനക്കാരുടെ പ്രതികരണംപോലെ ബാക്കി എഴുതുന്ന കാര്യം തീരുമാനിക്കാം.

—————————————————–X

 

പഴയ നാട്ടുപ്രമാണിമാരുടെ കാലമൊക്കെ കഴിഞ്ഞെങ്കിലും ശൂലംതൊടി തറവാടിന് കാര്യമായ അനക്കമൊന്നും തട്ടിയിരുന്നില്ല. രണ്ട് നില തറവാട്ടിൽ 8 മുറികളും ഒരു ബാസ്കറ്റ് ബോൾ കോർട്ട് വലിപ്പത്തിൽ നടുമുറ്റവും എല്ലാംകൂടെ ചേർന്നാൽ പഴയൊരു കൊട്ടാരം തന്നെ. മുറ്റവും തൊടിയും പുറകുവശവും ചേർന്ന് ഒരേക്കറിൽ തീർത്ത വലിയ ചുറ്റുമതിലിനുള്ളിനാണ് തറവാടിന്റെ സ്ഥാനം. തറവാടിനോട് ചേർന്ന 10 ഏക്കർ സ്ഥലവും ശൂലംതൊടിക്കാരുടേത് തന്നെ. ജയിൽ മതിൽ പോലെ രണ്ടാൾ പൊക്കത്തിലാണ് ശൂലംതൊടിയിലെ ആദ്യ കാരണവർ മതിൽ കെട്ടിപ്പൊക്കിയത്. മതിലിൽ വളരുന്ന പായലും ചെടികളും മാസത്തിൽ ഒരുതവണ തൊടിയിലെ പണിക്കാർ നിർബന്ധമായും വൃത്തിയാക്കണമെന്നത് കാലങ്ങളായി തുടർന്ന് വരുന്ന ചിട്ടയാണ്. പഴയ കാരണവർ പറഞ്ഞിരുന്നത് പുറത്തുനിന്ന് ആര് ഈ ഗ്രാമംവഴി പോയാലും ഈ മതിൽക്കെട്ട് കണ്ട് വേണം തറവാടിന്റെ പ്രൗടി അളക്കാൻ എന്നാണ്.

 

മതിൽക്കെട്ടിനുള്ളിൽ തന്നെ ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും പ്രത്യേകം കുളിക്കടവോടുകൂടിയ കുളവും പിന്നെ ചെറിയൊരമ്പലം പോലെ പ്രതിഷ്ഠയും ഉണ്ടായിരുന്നു. എല്ലാ പ്രഭാതവും സന്ധ്യയും കൃത്യമായി അടിച്ചുതെളിച്ചു വിളക്കും തെളിയിക്കും. ചുരുക്കി പറഞ്ഞാൽ പഴയ പഴശ്ശി കാലഘട്ടത്തിലെ തമ്പുരാൻമാരുടെ കൊട്ടാരം തന്നെ ശൂലംതൊടി അന്നും ഇന്നും. ശൂലംതൊടി ആണുങ്ങൾ ബുദ്ധിമാന്മാരായതുകൊണ്ടും ഭാവി കണ്ട് പ്രവർത്തിക്കാനുള്ള വിശേഷബുദ്ധി ഉള്ളതുകൊണ്ടും കാഴ്ചയ്ക്കും എടുപ്പിനും തറവാട് പഴയ കൊട്ടാരം പോലെ ആണെങ്കിലും അകത്ത് പുത്തൻ BMW മുതൽ പഴയ വിൻടേജ് കാറുകൾ വരെ നിരന്നിരിപ്പുണ്ട്. പറഞ്ഞുവന്നത് തറവാടിന്റെ ബാങ്ക് ബാലൻസ് യുഗങ്ങൾ കഴിയുംതോറും ഇരട്ടിക്കുന്നതല്ലാതെ ഇടിഞ്ഞിട്ടില്ല.

 

തറവാട്ടിലെ ജന്മി കാരണവന്മാർ സമ്പാതിച്ചുകൂട്ടിയ നിലം വിൽക്കാനോ പണയം വെക്കാനോ പാടില്ലെന്നത് തലമുറകളായി ആചാരംപോലെ പിന്തുടർന്ന് വന്ന കാര്യമായിരുന്നു. തറവാടിന്റെ യശസ്സിനും അഭിവൃഥിക്കും ഇതുവരെയും കോട്ടം തട്ടാതിരിക്കാൻ കാരണവും ഇത് തന്നെ. സാമ്പത്തികമായി ചില ആവശ്യങ്ങൾ വന്നപ്പോഴും മാറിമാറി വന്ന കാരണവന്മാർ ഭൂമിയിൽ തൊട്ടുകളിച്ചില്ല. കൃഷിയില്ലാതെ കിടന്ന തരിശ് നിലങ്ങൾപോലും അവർ വിൽക്കാതെ പരിപാലിച്ചു. പിന്നീട് കാലത്തിന് പല മാറ്റങ്ങൾ ഉണ്ടായപ്പോഴും  തറവാടിന്റെ വരുമാന മാർഗം കൃഷിയായി തന്നെ തുടർന്നു. ഇന്നത്തെ കാരണവരായ മാധവൻ തമ്പിയാണ് കൃഷിരീതിയിൽ ആധുനികത

Leave a Reply

Your email address will not be published. Required fields are marked *