“എന്നും പറഞ്ഞു ഞാൻ ജന്മം നൽകിയ എന്റെ കുഞ്ഞിനെ വല്ല ഇടതും കൊണ്ട് പോയി നിർത്തണോ….നടക്കില്ല…..ഒരു കാര്യം…രണ്ടു മാസത്തെ സമയം എന്റെ മകനെ കൂടി കൊണ്ടുപോകാൻ….അത്രയും നാൾ അവൻ ബീന മാമിയുടെ വീട്ടിൽ നിൽക്കും…എനിക്കും വിശ്വാസം എന്ന് തോന്നുന്ന ഒരിടം ആയതു കൊണ്ട്….
തന്റെ പ്രതീക്ഷകൾ പാളുന്നു എന്ന തോന്നൽ വന്നപ്പോൾ അവൻ അയഞ്ഞു….എന്നാൽ ശരി..അവനെ നീ പറയുന്നിടത്തു ആക്കിക്കോ…..പക്ഷെ നീ എന്നോടൊപ്പം വരണം….
“അത് വരാമെന്നു സമ്മതിച്ചല്ലോ….ഇനി എന്താ വേണ്ടത്…കഴിഞ്ഞില്ലേ….
“ഇല്ല…കഴിഞ്ഞില്ല….അതും പറഞ്ഞു അവൻ അഷീമയുടെ കയ്യിൽ പിടിച്ചു വലിച്ചു സുനീറിന്റെ റൂമിനുള്ളിലേക്കാക്കി….എന്നിട്ടു അവളെ കടന്നു പിടിച്ചു ….അവൻ പ്രതീക്ഷിക്കാതെ അവൾ അവന്റെ കാരണം നോക്കി പൊട്ടിച്ചു…..
അവൻ പതറി പോയി….എന്നിട്ടും വിടാതെ അവൻ അവളെ കടന്നു പിടിക്കാൻ ശ്രമിച്ചു…..
“ഛീ….വിടെടാ….അവൾ കുതറി ബഹളം വച്ചപ്പോഴേക്കും ബഹളം കേട്ട് കൊണ്ട് താഴെ നിന്നും ബീന മാമി കയറി വന്നു…..
“അവളെ വിടെടാ…ബീന മാമി അലറി…..
“നിങ്ങൾക്കെന്താ കാര്യം…ഞാൻ എന്റെ ഭാര്യയെയാണ് പിടിച്ചത്…..
“ഫാ….ഭാര്യയെ കയറിപ്പിടിച്ചു പോലും നാണമില്ലെടാ അത് പറയാൻ….മോളെ നീ മുറിയിലോട്ടു കയറി കഥകടക്ക്….അപ്പോഴേക്കും അഷീമ ഓടിയിറങ്ങി ….
അവൻ പിറകെ ഓടി പോയി പിടിക്കാൻ ശ്രമിച്ചപ്പോൾ പിറകിൽ കൂടി ബീന മാമി ചെന്ന് അവന്റെ പുറത്തിടിച്ചു….
“ദേ…പെണ്ണുമ്പിള്ളേ…..എന്റെ ശരീരം നൊന്താൽ നിങ്ങള് വിവരം അറിയും…..
“പെണ്ണുംപിള്ളയോടാ….അവരാതി മോനെ…നീ ബീനയുടെ ഒരു മുഖം മാത്രമേ കണ്ടിട്ടുള്ളൂ….നീ ഹരിപ്പാടിന് പടിഞ്ഞാറ് ആറാട്ടുപുഴ എന്ന് കേട്ടിട്ടുണ്ടോ…..കടൽ തീരമാണ്….നല്ല കടല്മീന് തിന്നു വളർന്ന ശൗര്യം ഇപ്പോഴുമുണ്ട്…..ഇറങ്ങിപ്പോടാ നാണം കെട്ടവനെ …എന്റെ കയ്യുടെ ചൂടറിയണ്ടെങ്കിൽ…..അവരുടെ മുഖ ഭാവം മാറിയത് കണ്ടു അസ്‌ലം ഇറങ്ങി……അപ്പോഴേക്കും അഷീമ ഇറങ്ങി വന്നു പറഞ്ഞു…”ഈ മോഹവുമായിട്ടു ഇനി ഈ പടി കയറിയെക്കരുത്…..എന്റെ ഉമ്മയെ ഓർത്തു നിങ്ങളോടൊപ്പം വരും എന്റെ മോനെ ദേ …എനിക്ക് വിശ്വാസമുള്ള ഈ ഉമ്മയെ ഏൽപ്പിച്ചിട്ടു…..പക്ഷെ അതും നിങ്ങളുടെ ആഗ്രഹം സാധിക്കാനാണെന്നു കരുതണ്ടാ……രണ്ടു മാസം അതിനുള്ളിൽ എന്റെ മോന്റെ വിസ കൂടി റെഡിയായില്ലെങ്കിൽ അന്ന് നിങ്ങളോടു സലാം പറഞ്ഞു ഞാൻ ഇങ്ങു പോരും….അതിനുള്ള വഴിയൊക്കെ എനിക്കറിയാം…..
അസ്‌ലം പുറത്തേക്കിറങ്ങി പല്ലു ഞെരിച്ചു….നശിച്ച തള്ള….നീ എന്തായാലും വാ….നിനക്ക് തിരിച്ചുവരാൻ പാസ്പോർട്ട് കിട്ടിയിട്ട് വേണ്ടേ …..അവൻ ഇറങ്ങി വണ്ടിയുടെ അടുത്തേക്ക് നീങ്ങി…..ഉളിൽ ആശിമയോടുള്ള പകയുടെ ജ്വാലയുമായി….
******************************************************************************************************************