അളിയൻ ആള് പുലിയാ 21 [ജി.കെ]

Posted by

ഷോപ്പായ വെനീസ് ജൂവലറിയുടെ പുതിയ മാനേജരും….

“അയ്യോ…മനസ്സിലായില്ല…കേട്ടോ അവൾ സൂരജിന് നേരെ കൈ നീട്ടി….ആ കയ്യിൽ തലോടിയപ്പോൾ സൂരജിന് രോമാഞ്ചം ആയിപോയി….എന്തായിത്….ഇതാണ് ഹൈഫൈ സൊസൈറ്റിയുടെ ഒരു ഗുണം…അവൻ മനസ്സിൽ ഓർത്തു….ഇത് വൈഫാണോ..സൂരജിന്റെ കയ്യിൽ നിന്നും പിടിവിടാതെ ഏലിയാമ്മ ചോദിച്ചു….

“അല്ല പാർട്ണർ ആണ്…ബിസിനസിലെ….

“ഓ..ഗ്രേറ്റ്,,,,എന്താ പേര്…സുബീനക്ക് നേരെ കൈ നീട്ടികൊണ്ടു ഏലിയാമ്മ തിരക്കി….

“സുബീന….

“നൈസ് നെയിം…എന്റെ പേര് ഏലിയാമ്മ….സ്നേഹമുള്ളവർ ഏലിക്കുട്ടി എന്ന് വിളിക്കും….ഒരു ദിവസം രണ്ടാളും കൂടി അങ്ങോട്ടിറങ്ങു…..ഞാൻ അങ്ങോട്ട് ചെല്ലട്ടെ…ഇന്നേ മഹിളാവേദിയുടെ തിരഞ്ഞെടുപ്പും ഉണ്ട്…ഒന്ന് ക്യാൻവാസ് ചെയ്യട്ടെ…ഇച്ഛയാ ഇവർ മെമ്പർഷിപ് എടുത്തോ….

“അതൊക്കെ റെഡിയാ എന്റെ ഏലിയാമ്മേ….

അപ്പോഴേക്കും നൗഷാദ് അങ്ങോട്ട് വന്നു….

“നൗഷാദേ ഇത് സൂരജ്..വെനീസ് ജുവല്ല്യയുടെ മാനേജർ…നമ്മുടെ മെയിൻ സ്പോൺസർ…നൗഷാദ് സൂരജിനെയും സുബീനയെയും നോക്കി…”തെറ്റിദ്ധരിക്കണ്ടാ,,,,പുള്ളിയുടെ സെക്രട്ടറിയാണ്..അവറാച്ചൻ ചിരിച്ചോണ്ട് പറഞ്ഞു….നൗഷാദ് ചിരിച്ചുകൊണ്ട് ഫോണും എടുത്തു പുറത്തേക്കു നടന്നു….”രഹസ്യം ചോർത്തികൊടുക്കാൻ പോയേത്….ബാരിയുടെ ആളാണ്…..

എല്ലാവരും ഹാളിൽ സജ്ജമാക്കിയ കസേരകളിൽ ഇരുന്നു….യോഗം ആരംഭിച്ചു….

അദ്യക്ഷ സ്ഥാനം അലങ്കരിക്കുവാൻ വൈസ്പ്രസിഡന്റ് കമാലുദ്ധീനെ ക്ഷണിച്ചു….മീറ്റിംഗിന് സ്വാഗതവും അജണ്ടയും സെക്രട്ടറി അവറാച്ചൻ വായിച്ചു…..ഇന്നത്തെ അജണ്ട….നമ്മുടെ കോർ കമ്മിറ്റി തീരുമാനിച്ചത് പോലെ പ്രസിഡന്റ് ഒഴികെയുള്ള സ്ഥാനങ്ങളിലേക്ക് നാമനിർദ്ദേശം ചെയ്യൽ….രണ്ടാമത്തെ വിഷയം….വാർഷികാഘോഷം….മൂന്നാമത്തെ വിഷയം …നമ്മുടെ മെയിൻ സ്‌പോൺസറെ മുഖ്യ അതിഥിയെ കൊണ്ട് ആദരിക്കൽ….പിന്നെ ആഹാരവും കഴിച്ചു നമ്മുക്ക് അടുത്ത കമ്മിറ്റിക്കായുള്ള തീയതിയും നിശ്ചയിച്ചു പിരിയാം…..

എല്ലാവരും കൈ അടിച്ചു…..കമാലുദ്ധീൻ എഴുന്നേറ്റു അവറാച്ചൻ സമർപ്പിച്ച ലിസ്റ്റും,നൗഷാദ് സമർപ്പിച്ച പാനലും എടുത്ത്…..നമ്മുടെ വശം ഇപ്പോൾ രണ്ടു പാനലുകളാണ് വന്നിരിക്കുന്നത്…..അപ്പോൾ ഒരു ഇലക്ഷനിലൂടെ മാത്രമേ നമുക്ക് നിര്ണയിക്കാനാകൂ…..ഇതിൽ ജനറൽ സെക്രട്ടറി,ജോയിന്റ് സെക്രട്ടറി,മഹിളാ സെക്രട്ടറി,ട്രെഷറർ,വൈസ്പ്രസിഡന്റ് എന്നീ പൊസിഷനുകളാണ് ഇന്ന് തിരഞെടുക്കുന്നത്…..പ്രസിഡന്റ് സ്ഥാനത്തേക്കുള്ള പേരുകളും വായിക്കാം ..പക്ഷെ അത് തിരഞ്ഞെടുക്കുന്നത് പഴയ പ്രസിഡന്റ്…..ക്ഷമിക്കണം…ഇപ്പോൾ നമ്മുടെ നിലവിലെ പ്രസിഡന്റിന്റെ സാന്നിധ്യത്തിലായിരിക്കും…ശ്രീ ബാരി റഹുമാൻ വെക്കേഷൻ പോയതാണ്…ചില അസൗകര്യങ്ങൾ മൂലം അദ്ദേഹത്തിന് തിരിച്ചെത്താൻ കഴിഞ്ഞിട്ടില്ല….വരുന്ന മൂന്നു ദിവസത്തിനുള്ളിൽ ആളിവിടെ എത്തും എന്നാണ് പുള്ളിയുടെ കുടുംബവുമായി ബന്ധപ്പെട്ടപ്പോൾ അറിയാൻ കഴിഞ്ഞത്…..രണ്ടു പാനലുകളിലെയും പേര് ഞാൻ വായിക്കാം ഓരോന്നായി അംഗീകരിക്കുന്നവർ കൈ ഉയർത്തി കാട്ടുക…..ഏകദേശം അറിയിച്ച മെമ്പറന്മാരിൽ 63 മെമ്പറന്മാർ എത്തിയിട്ടുണ്ട്…..ബാക്കിയുള്ളവർ ഓരോ അസൗകര്യത്തെ കുറിച്ച് പറഞ്ഞിരിക്കുന്നു…..അപ്പോൾ തുടങ്ങാം

Leave a Reply

Your email address will not be published. Required fields are marked *