“എന്തായാലും ഇക്ക ഇതിന്റെ നോക്കിപ്പു കാരനാണ്….ഇത്തിരി കൈമണി അധികം കിട്ടിയാൽ ഇക്കാക്ക് പുളിക്കുമോ….ഇല്ലല്ലോ…അയിനിടക്ക് നമ്മക്കും കൂടി വല്ല രണ്ടായിരമോ അയ്യായിരമോ ഒക്കെ തന്നാൽ മതി…..
“നീ കാര്യം പറ…..
“ഇക്കയ്ക്കറിയാല്ലോ….നമ്മള് പാസ്പോര്ട്ട് ഓഫീസാണെന്നു…..അതിനു തക്ക ബന്ധവും മുത്തു ഇക്കാന്റെ കൂടെ നടന്നു ഉണ്ടാക്കീട്ടുമുണ്ട്…..ഇക്കാക്ക് ഈടെ നിന്നും സ്വർണം കഴിച്ചിലാക്കാൻ പറ്റുവോ…ഊരിലേക്ക് ….
നീ എന്ത് ഭാഷയാടാ പറേണത്…മനുഷ്യന് മനസിലാകുന്ന ഭാഷ പറയെടാ…..
“സ്വർണം നാട്ടിലല്ലേ വിലക്കൂടുതൽ….ഈടെ നിന്നും നാട്ടിൽ കൊണ്ടുപോകാൻ പറ്റുവോ എന്ന്….വേണമെങ്കിൽ ഇടയ്ക്കിടയ്ക്ക് ഞാനും പറക്കാം…നമ്മടെ സെറ്റ് ആപ്പ് കോയിക്കോട് എയർപ്പോർട്ടിലുണ്ട്…..എന്ത് പറേണ്….
“ഉള്ളതോട….നീ പറയണത്…..
വിശ്വാസം വരുന്നില്ലേ ഇക്കാക്ക്….അവിടെ എടുക്കാനും ആളുണ്ട്…..അതും തരാക്കി തരാം…..
എങ്ങനെ എയർപോർട്ടിൽ നിന്നും പുറത്തു കടക്കുമെടാ…..
ഇക്ക എങ്ങോട്ടേക്കാണ് ടിക്കറ്റു എടുത്തിരിക്കണത്……
“കൊച്ചിക്ക്’നവാസ് ഒരു കള്ളം പറഞ്ഞു….താൻ കരിപ്പൂരിനാണ് എടുത്തിരിക്കുന്നത്..പക്ഷെ സാധനം എങ്ങനെ പുറത്തു കടത്തും എന്ന് ആലോചിക്കുകയായിരുന്നു….സേട്ടുമായി കച്ചവടവും ഉറപ്പിച്ചതാണ്….ഇപ്പോൾ ഇതാ ഇവന് പരിചയമുള്ള ആരോ ഉണ്ട് പോലും ഒരു ടെൻഷനും കൂടാതെ സംഗതി പുറത്തെത്തുകയും ചെയ്യും….
ആ മാങ്ങാത്തൊലി….അത് മാറ്റീട്ട് കോയിക്കോടിനെടുക്…..ഒരു മിനിറ്റ്…എന്നും പറഞ്ഞു നസീബ് ഫോണെടുത്ത് സ്പീക്കറിലിട്ടു നാട്ടിലെ ഒരു നമ്പറിലേക്ക് വിളിച്ചു…..
“ഹാലോ….
“പുരുഷോത്തമൻ സാറേ…..നസീബാണ്…..ഉദുമ നസീബ്….
“എടാ കഴുവേർട മോനെ…..നീ എവിടെയാണ്….നിന്റെ കോളൊന്നുമില്ലല്ലോടാ ഇപ്പോൾ….ഇവിടെ ആണെങ്കിൽ ദാരിദ്ര്യവും….വരുന്ന ഗൾഫ് കാരെല്ലാം സംഗതി പടിച്ചെട…മറ്റേതു ഒരു കുപ്പിയെങ്കിലും തടയുന്നതായിരുന്നു…..ഇപ്പഴ് അതുമില്ല….
“എന്റെ പൊന്നു സാറേ…ഒന്നും പറയണ്ടാ…നമ്മടെ മുത്തു കാക്ക അകത്താണ്…..അതുകൊണ്ട് പാസ്പോര്ട്ട് പരിപാടിയും വിസ പരിപാടിയുമൊന്നും നടക്കുന്നില്ല…..
“എടാ അവൻ പെട്ടോടാ….അവനു പുറത്തിറങ്ങാൻ പറ്റുവോ?
“അതൊക്കെ റെഡിയാകും…..ആ….സാറേ ഒരു കോളുണ്ട്…നടക്കുവോ…..
“നീ കാര്യം പറെടാ..വല്ല ചവിട്ടി കയറ്റു വല്ലതുമാണോ….
“ഏയ്..അതല്ല സാറേ….ഇത്തിരി നല്ല കോളാണ്…
“നീ പറെടാ…..