അവൻ അവളെ നോക്കി ശബ്ദം താഴ്ത്തി.. പറഞ്ഞു പറയും…. മ്മ്മ്
അവൾ അവന്റെ കൈ മാറ്റി കൊണ്ട് നടന്നു അവനും. വീട്ടിൽ ചെന്നു കേറി….
അന്നവിടെ അവന്റെ വാപ്പ റഹ്മാനും അവളുടെ അച്ഛൻ മോഹനുംഇണ്ടായിരുന്നു……
അവരുടെ വരവ് കണ്ടു
റഹ്മാൻ : ടാ മോഹന.. അത്ര പന്തിയല്ലോല്ലോ ആ വരവ്….
മോഹൻ :മ്മ്മ് ശെരിയാണല്ലോ….
വന്നു കേറിയ അവരോട്
എന്ത് പറ്റി രണ്ടിന്റെയും മുഖത്തു ഒരു സന്തോഷമില്ലാത്ത പോലെ…..
ഏയ് ഒന്നുല്ല അവൾ ഒഴുകു മട്ടിൽ പറഞ്ഞു അകത്തേക്കു പോയി….
ടാ പാച്ചു എന്താടാ ഞങ്ങളോടു പറ…..
ഞങ്ങൾ ഇടപെട്ട് സോൾവാക്കാടാ…..
അപ്പോൾ അകത്തു നിന്നു അനിത പറഞ്ഞു….. അതിന്റെ ആവശ്യം ഇല്ലാ…
അന്ന് രാത്രി വരെ അനിത ഒരു വാക്ക് പോലും അവനോട് സംസാരിച്ചില്ല. അവൻ വരുമ്പോൾ മൈൻഡ് പോലും ചെയ്തില്ല….. അവനു സങ്കടം സഹിച്ചില്ല .. അവൻ ചോറ് തിന്നാതെ… പോയി മോഹന്റെയും രേവതിയുടെയും റൂമിൽ ചെന്നു കിടന്നു……..
കുറച്ചു കയിഞ്ഞു ഊണ് കഴിക്കാൻ രേവതി അവനെ വന്നു വിളിച്ചു….
“”കണ്ണാ എണീഛെ നീയ് ….. വാ വന്നു ചോറ് കൈക്കു ..
അവൻ കട്ടിലിൽ മുഖം പൂഴ്ത്തി…. എനിക്ക് വേണ്ട ….
അവൾ അവന്റെ തലമുടിയിൽ തഴുകി…
എന്ത് പറ്റി എന്റെ കുഞ്ഞിന് ചേച്ചി അടിച്ചോ അല്ലെങ്കി പിണങ്ങിയോ…… എണീക്കട. പട്ടിണി കിടക്കല്ലേ … അമ്മ വാരിത്തരാ….
എനിക്ക് വേണ്ടന്ന് പറഞ്ഞില്ലേ…….
അവൾ എഴുനേറ്റ് . എടി അനിതെ ഇങ്ങു വന്നേ നീ
അവൾ അങ്ങൊട് വന്നു….
എന്താമ്മാ….. മനുഷ്യനെ ചോറ് തീറ്റികുലെ…
രേവതി : നീ എന്റെ കുട്ടിയെ തല്ലിയോ…
അനിത അവളെ നോക്കി… എന്ത്……
അവൻ അങ്ങനെ പറഞ്ഞോ…..
രേവതി :ഇല്ലാ പക്ഷെ നിങ്ങൾ അങ്ങൊട് പോകുന്ന വരെ ഒരു കുഴപ്പവും ഇല്ലായിരുന്നു…. വന്നതിനു ശേഷം ആണ്….
അനിത :അവൻ വട്ടാണമ്മാ വേണെങ്കിൽ വിഷക്കുമ്പോ കൈച്ചോളും അമ്മ ഇങ്ങു പോര്. കിടന്നു കരയട്ടെ…….