അവൾ രേവതിയെ വിളിച്ചു കൊണ്ട് പോയി…
കുറച്ചു കയിഞ്ഞു മോഹനും രേവതിയും കിടക്കാൻ വന്നപ്പോ… അവൻ അവിടെ കിടക്കുന്നു….
മോഹൻ : ടാ ചെക്കാ ഒന്നു പോയെടാ അപ്പുറത്തെങ്ങാൻ മനുഷ്യന് വർഷത്തിൽ ആകെ കിട്ടുന്ന ലീവാണ്.. ഞാൻ എന്റെ ഭാര്യയെ ഒന്നു സ്നേഹിക്കട്ടെda….
രേവതി അയാളെ നോക്കി കണ്ണുരുട്ടി…
അവൾ അവന്റെ അടുത്തു ചെരിഞ്ഞു കിടന്നു… വാത്സല്യപൂർവ്വം അവളുടെ മുടിയിൽ തഴുകി.
“”അമ്മേടെ കണ്ണന് വിശക്കുന്നുണ്ടോ…
അവൻ ഒന്നും മിണ്ടീല…..
മോഹൻ അവന്റ അടുത്തിരുന്നു… ഇതു നല്ല കൂത്തു അവൾ നിന്നെ തല്ലിയെങ്കി നിനക്ക് ഒന്നു കൊടുക്കാൻ പാടില്ലേർന്നോ… ഇങ്ങനെ ഇരുന്നു മോങ്ങാണ്ട്….. നീ ഞങ്ങടെ തങ്കകുടമല്ലേ..
അവൻ ഒന്നും മിണ്ടാതെ കണ്ണടച്ച് കിടന്നു…..
മോഹൻ അവന്റെ നെറുകയിൽ ചുംബിച്ചു…. എന്ന പാച്ചു കുട്ടൻ അമ്മയെ കേട്ടിപിടിച്ചു കിടന്നോ… അച്ഛൻ അപ്പുറത് എങ്ങാനും കിടന്നോളാ…
പെട്ടെന്നാണ് അങ്ങോട്ട് ഉമ്മിയും വാപ്പയും വന്നത്….
ടാ പാച്ചു എഴുനേറ്റ് വാ അവർ കിടന്നോട്ടെ….
രേവതി :വേണ്ട ഐഷു അവൻ എന്റെ അടുത്ത് കിടന്നോട്ടെ… നിങ്ങൾ കിടന്നോ….
ഐഷ :അത് ശെരിയല്ലല്ലോ……
ഇക്ക അവന്റെ കാലു പിടിക്ക് ഞാൻ തലേൽ പിടിക്കാം…
രേവതി :എടി വേണ്ട അവൻ കിടന്നോട്ടെ….
ഐഷ :നീ ഒന്നു മിണ്ടാണ്ടിരിന്നേ.
അവർ അവനെ പിടിച്ചപ്പോൾ….
കണ്ണ് തുറന്നിട്ട്.. അയ്യോ വാപ്പി ഞാൻ താഴെ വീഴും എന്നെ നിർത്തു….
ഐഷ : വേണ്ടഇക്ക ഇവനെ ഇങ്ങനെ വിട്ടാൽ പറ്റൂല… റൂമിലേക്കു പോകാൻ നേരം അങ്ങൊട് അനിത വന്നു….
“”ഇതെന്താ ഉമ്മി അവനെ പിടിച്ചു കൊണ്ട് പോകുന്നെ…..
ഐഷ :ഒന്നുല്ലാടി അവന്റെ വാപ്പകു ഒരാഗ്രഹം ഇന്നു അവന്റെ കൂടെ ഒരുമിച്ചു കിടക്കണം എന്നു..
അനിത :അയ്യോടാ ആ ആഗ്രഹം അങ്ങൊട് പൂട്ടി വെച്ചോ ഇത് എന്റെ അനിയൻ ആണ്. ഞങ്ങൾ ഒരുമിച്ച കിടക്കുന്നെ അല്ലേടാ കണ്ണാ…..
പാച്ചു :വേണ്ട ഞാൻ ഉമ്മിടെ കൂടെ കിടന്നോളാം നീ ചീത്തയാ…
അവൻ അതു പറഞ്ഞപ്പോ അവളുടെ കണ്ണ് നനഞ്ഞു…
ഐഷ അവന്റെ കൈക് ഇട്ടു ഒരടി കൊടുത്തു……..
“”എന്താടാ നീ പറഞ്ഞെ എന്റെ മോളു ചീത്തയാണന്നോ… നിന്നെ ഞാൻ…..
അനിത :വേണ്ട ഉമ്മി അവൻ ചെറുതല്ലെ…