ലിച്ചു : ദേ..മീനാക്ഷി നിന്റെ അനിയനെ ഞാനുണ്ടല്ലോ.
മീനാക്ഷി : പോട്ടെ..അവനൊരു തമാശ പറഞ്ഞതല്ലേ..
കണ്ണൻ : അല്ലാതെ പിന്നെ.
ലിച്ചു : ആ..വേറൊരു തമാശ ഇപ്പഴാണ് ഓർമവന്നത്. ഒരു കോളേജ് ബസ് തമാശ.
കണ്ണൻ സിദ്ധുവിന്റെ മുഖത്തേക്ക് നോക്കി. ലിച്ചു സംഭവം അറിഞ്ഞെന്ന് അവന് മനസിലായി.
കണ്ണൻ : അതൊന്നുല്ല. എന്റെ പൊന്ന് ലിച്ചുചേച്ചി.. ഞാൻ വിട്ടു. ഇനി ഞാൻ ഒരു തമാശേം പറയില്ല. പോരെ
അതും പറഞ്ഞു കണ്ണൻ എഴുന്നേറ്റ് കൈകഴുകാൻ പോയി.
മീനാക്ഷി : നീ പറയെടീ..അവൻ പോയി..
ലിച്ചു : ഓഹ്..അതൊന്നുല്ലെന്നേ..അവന് ബസ്സീന്ന് ഏതോ പെണ്ണ് അടിച്ചു.
ശിഹാനി : എന്തിന്? വല്ല കുരുത്തക്കേടും കാണിച്ചോ?
ലിച്ചു : ഏയ്..റാഗ് ചെയ്യാനെങ്ങാണ്ട് പോയതാ.
കാശി : അത്രേ ഉള്ളോ അതിനാണോ അവനിത്ര നാണക്കേട്.
സിദ്ധു : അത്രേ ഉള്ളു. അത് വിട്. കഴിച്ചോണ്ടിരുന്ന പാവം ചെറുക്കനെ എണീപ്പിച്ചു വിട്ടു
ലിച്ചു : അപ്പൊ എനിക്കിട്ട് അവൻ കളിയാക്കിയതിന് ഒന്നും ഇല്ലേ?
സിദ്ധു : എന്റെ പൊന്നോ. ഞാനൊന്നും പറഞ്ഞില്ല