ശൂലംതൊടി മാധവൻ മുതലാളിയും കുടുംബവും 2 [റിഷി ഗന്ധർവ്വൻ]

Posted by

ജിഷ്ണു : അതൊക്കെ സ്പെഷ്യൽ കഴിവാണ് മോനെ. എല്ലാർക്കും കിട്ടില്ല.

 

സിദ്ധു: മതിയെഡേയ്. തള്ളി മറിക്കാതെ. മുത്തച്ഛൻ വരണേന് മുന്നേ വീട്ടിൽ കേറാം.

 

കാശി : അതിനവരിന്ന് വരില്ല.

 

സിദ്ധു: ഭാഗ്യം.  മുത്തച്ഛനെ ഫേസ് ചെയ്യാനേ എനിക്കിച്ചിരി ബുദ്ധിമുട്ട് ഉള്ളു. അങ്ങേർക്ക് എന്നെ എന്തോ വല്യ കാര്യമാ.

 

കണ്ണൻ : സോപ്പിട്ട് നിന്നാ മുത്തച്ഛൻ കൂടെയുള്ളത് ബലമാ. നമുക്ക് അകത്തേക്ക് കേറാം.

 

നാല് പേരും തറവാട്ടിലേക്ക് നടന്നു. ലിച്ചു ദേഷ്യംപിടിച്ച മുഖത്തോടെ പൂമുഖത്തു തന്നെ കാത്തുനിൽപ്പുണ്ട്. അമ്മമാർ രണ്ടുപേരും അകത്തുതന്നെ.

 

ലിച്ചു : സിദ്ധുവേട്ടൻ ഇങ് വന്നേ..

 

സിദ്ധു: എന്റെ പ്രിയതമ കലിപ്പിലാണോ?

 

കണ്ണൻ : ലിച്ചു ചേച്ചിക്ക് കല്യാണം കഴിഞ്ഞ ശേഷം കലിപ്പ് കുറച്ചൂടെ കൂടി.

 

ലിച്ചു : നീ പോടാ ചെക്കാ. കുറച്ചു നാളായിട്ട് എന്നോടതികം മിണ്ടാൻ വരാത്തതാണല്ലോ. കള്ളുകുടിച്ചപ്പോ ആണോ നാവ് പൊങ്ങിയത്.

 

കണ്ണൻ : അത് ചേച്ചി മുത്തച്ഛന്റെ മുന്നിൽ ആളാവാൻ നോക്കിട്ടല്ലേ.

 

ലിച്ചു : ഓ..നിങ്ങളിങ്‌ വന്നേ..

 

ലിച്ചു സിദ്ധുവിന്റെ കൈപിടിച്ച് അകത്ത്‌ റൂമിലേക്ക് നടന്നു.

Leave a Reply

Your email address will not be published. Required fields are marked *