ശൂലംതൊടി മാധവൻ മുതലാളിയും കുടുംബവും 2 [റിഷി ഗന്ധർവ്വൻ]

Posted by

കാശി : അളിയന്റെ നിലവിളി ഇപ്പൊ കേൾക്കും.

 

കണ്ണൻ : അളിയൻ അവക്കിട്ട് രണ്ടെണ്ണം കൊടുത്താ മതിയായിരുന്നു.

 

ജിഷ്ണു : ഹഹ..നിനക്ക് അവളോടുള്ള ദേഷ്യത്തിന് ഒരു കുറവും ഇല്ലല്ലേ.

 

കണ്ണൻ : അങ്ങനൊന്നുല്ല. അവൾക്കൊന്ന് കിട്ടുമ്പോ ചെറിയൊരു മനസുഖം. ഇത് കാശി പറഞ്ഞപോലെ ലിച്ചു അളിയനെ റൂമിനകത്തിട്ട് ചവിട്ടി കൂട്ടുമെന്നാ തോന്നുന്നേ.

 

കാശി : ആംബുലൻസ് വിളിക്കേണ്ടി വരുമോ?

 

അവരുടെ സംഭാഷണത്തിനിടെ വിധുബാല പൂമുഖത്തേക്ക് വന്നു.

 

വിധു : നാലും കൂടെ എങ്ങോട്ടാ പോയത്?

 

കണ്ണൻ :അമ്മേ ഞങ്ങള് പറമ്പൊക്കെ അളിയനെ കാണിക്കാൻ…

 

വിധു : ആദ്യം ആടികളിക്കാതെ നിലയ്ക്ക് നിക്ക്. നീ ആരോടാ ഈ നുണപറയുന്നെ കണ്ണാ?

 

കണ്ണൻ : കൊച്ചു കള്ളി..എല്ലാം മനസിലാക്കി കളഞ്ഞല്ലോ. പിന്നെന്തിനാ ചോദിച്ചേ.

 

വിധു : കൊഞ്ചല്ലേ..വല്യമ്മ ചോദിക്കുമ്പോ ഇതുപോലെ കൊഞ്ചിക്കൊണ്ട് പൊക്കോ. നല്ലോണം കിട്ടും.

 

കണ്ണൻ : വല്യമ്മയെ ജിഷ്ണു ചേട്ടൻ ഡീൽ ചെയ്യും. എനിക്ക് പേടിയാ.

 

ജിഷ്ണു : അമ്മ ദേഷ്യത്തിലൊന്നും അല്ലല്ലോ ആന്റി?

 

വിധു : ഏയ്. ശാലു ചേച്ചിക്ക് മനസിലായിട്ടുണ്ടെന്നാ എനിക്ക് തോന്നുന്നത്. സിദ്ധു ഉള്ളതുകൊണ്ട് ഒന്നും പറയില്ല.

Leave a Reply

Your email address will not be published. Required fields are marked *