കുടുംബം 3 [Binu]

Posted by

” മോനെ ഞാൻ കഷ്ടപ്പെട്ട് ഇതൊക്കെ ഉണ്ടാക്കിയിട്ട് കഴിക്കാതെ ഇരുന്നാൽ എനിക്ക് വിഷമം വും ഞാൻ വാരി തരാം… ” അമ്മായി ചോറ് എനിക്ക് വാരി

തന്നു ഞാൻ കഴിക്കാൻ തുടങ്ങി

“കണ്ടോ സ്വന്തം മോൻ അടുത്ത് ഇരിക്കുമ്പോൾ മരുമോന് വാരി കൊടുക്ക്..! കണ്ടോ ചേട്ടാ… നമ്മൾ

ഇപ്പൊ ആരായി… ” അകത്തേക്ക് വന്ന വീണയാണ് അത് പറഞ്ഞത്. അവൻ ചിരിച്ചു.

” ഇവനും എൻ്റെ മോൻ തന്നെയാണ് മോളെ….. ഞാൻ പ്രസവിക്കാത്ത എൻ്റെ പോന്നു മോൻ ” അമ്മായി എനിക്ക് കവിളിൽ ഒരു ഉമ്മ തന്നു.

ഞാൻ ചിരിച്ചു കൊണ്ട് ആഹാരം കഴിച്ചു. ഞങ്ങൾ രണ്ടു പേരും കൂടി സിറ്റൗട്ടിൽ ഇരുന്നു.

” ടാ… നമുക്ക്… ഒന്ന് ചുറ്റാൻ പോയാലോ… ? അവൻ ചോദിച്ചു

“എവിടെ…?” ഞാൻ ചോദിച്ചു

” വെറുതെ പറമ്പിൽ ഒക്കെ കറങ്ങാൻ….” അവൻ മറുപടി പറഞ്ഞു

” ഞങ്ങളും വരുന്നു…. ” വീണ ആണ് പറഞ്ഞത്

ഞാൻ അവളുടെ പുറകിലേക്ക് നോക്കി.

” എന്താ മനുഷ്യാ അങ്ങോട്ട് നോക്കുന്നത്….?” അവള് എന്നോട് ചോദിച്ചു

” അല്ല ഞങൾ എന്ന് പറഞ്ഞു നിന്നെ മാത്രേ.. ഞാൻ കണ്ടുള്ളൂ ” ഞാൻ അവളെ നോക്കി കളിയാക്കി പറഞ്ഞു

” പോടാ… പൊട്ടാ… ഞാൻ പോയി ആര്യയെ വിളിച്ചിട്ട് വരാം ” അവള് വീട്ടിലേക്ക് പോയി.

“നിനക്ക് അത് വേണം ” വിനു ചിരിച്ചു കൊണ്ട് പറഞ്ഞു

കുറച്ചു കഴിഞ്ഞപ്പോൾ വീണ ആര്യയും ആയി എത്തി ഞങൾ പതുക്കെ പറമ്പിലേക്ക് നടന്നു.അവിടെ കുളത്തിൻ്റെ കരയിൽ വഴുതിനയും ചീരയും പാവലും പയറും എല്ലാം നല്ല ഭംഗി ആയി കൃഷി ചെയ്തിരിക്കുന്നു. ഒരു വശത്ത് മുത്തച്ഛൻ നിന്നു കിളക്കുന്നു. മുത്തച്ഛൻ തല ഉയർത്തി നോക്കി ഞങ്ങളെ കണ്ടു

” എന്താ മക്കളെ എന്താ പരിപാടി…. ?” മുത്തച്ഛൻ ചോദിച്ചു.

“വെറുതെ മുത്തച്ഛൻ്റെ കൃഷി ഒക്കെ കാണാൻ വന്നതാ… ” വിനു പറഞ്ഞു

വിയർപ്പിൽ കുളിച്ച് നിന്ന മുത്തച്ഛൻ്റെ ശരീരം തിളങ്ങി. പുല്ല് ഞാൻ മാത്രം ഒരുമാതിരി പെണ്ണുങ്ങളുടെ ശരീരം പോലെ.എന്തായാലും നാളെ മുതൽ വിനുവിൻ്റെ കൂടെ വർക്കൗട്ട് തുടങ്ങണം,ഞാൻ തീരുമാനിച്ചു. മുത്തച്ഛൻ്റെ ഫോൺ ബെല്ലടിച്ചു .മുത്തച്ഛൻ ഒരു തൂണിൽ തൂക്കി ഇട്ടിരുന്ന ഷർട്ടിൻ്റെ പോക്കറ്റിൽ നിന്നും ഫോൺ എടുത്തു

“ഹലോ…… ഹാ… പറ മോനെ… ഓക്കേ… ഞാൻ ഇപ്പൊൾ വരാം…. ” മുത്തച്ഛൻ പെട്ടെന്ന് തൂമ്പ ഒക്കെ കുളത്തിൻ്റെ കരയിൽ ഉള്ള വാഴയുടെ ചുവട്ടിൽ വച്ചു

“ശേഖരനാ വിളിച്ചത് ശങ്കരൻ മരിച്ചു ഹാർട്ട് അറ്റാക്ക് ആയിരുന്നു ” ഞങൾ വീട്ടിൽ എത്തി അവിടെ ഒരു ആടിനെയും കുട്ടികളെയും കൊണ്ട് ഒരാൾ നിൽക്കുന്നു.

“ശേഖരൻ സാറ് പറഞ്ഞിട്ട് വന്നതാ ഇവിടെ ആടിനെ വേണം എന്ന് പറഞ്ഞു ” അയാള് പറഞ്ഞു

“അവിടെ കെട്ടിക്കോ… ” പത്തായ പുരയുടെ വരാന്ത ചൂണ്ടി മുത്തച്ഛൻ പറഞ്ഞു അയാള് ആടിനെ ഒരു തൂണിൽ കെട്ടി കുട്ടികൾ അവിടെ ചാടി കളിച്ചു ആര്യ ഓടിച്ചെന്നു കുട്ടികളിൽ ഒന്നിനെ എടുത്തു .

“നല്ല കുട്ടി അല്ലേ ഏട്ടാ… ” അവള് എന്നോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *