ആദി ദി ടൈം ട്രാവലർ [ചാണക്യൻ]

Posted by

ഭയന്നു പോയ ആദി വീഴാതിരിക്കാൻ മുറുകെ പിടിച്ചിരുന്നു. അവൾ ഉത്സാഹത്തോടെയും മെയ് വഴക്കത്തോടെ യും കുഴിയിലും ഗട്ടറിലും വീഴാതെ അസാമാന്യ വേഗത്തിൽ വണ്ടി പായിച്ചു.

പൊതുവേ സ്പീഡ് അൽപ്പം പേടിയുള്ള ആദി ഭയന്ന് വിറച്ച് വണ്ടിയിൽ അള്ളിപ്പിടിച്ചിരുന്നു. ഈരേഴ് പതിനാല് ലോകവും  ഇതിനിടയിൽ അവൻ കണ്ടു.

ഭയം കാരണം അവൻ വിളിക്കാത്ത ദൈവങ്ങളില്ല, ജപിക്കാത്ത നാമങ്ങളില്ല.

പേടിയും മുഖത്തു ശക്തമായി ക്ഷതമേല്പിക്കുന്ന കാറ്റും കാരണം അതിന്റെ അനന്തരഫലം അനുഭവിച്ചത് അവന്റെ മിഴികൾ ആയിരുന്നു.

അവ നിയന്ത്രണം ഭേദിച്ച് അവന്റെ കവിളിലൂടെ ഒഴുകി പുതിയ സഞ്ചാരപഥം കണ്ടെത്തി.

ആദി വർക്ക്‌ ചെയ്യുന്ന സ്കൂളിന്റെ മുൻപിൽ എത്തിയതും അവൻ അവൾക്ക് പുറകിൽ നിന്നു കൈ കൊണ്ടു ആംഗ്യം കാണിച്ചു.

ആ പെൺകുട്ടി സ്കൂട്ടി പൊടുന്നനെ ബ്രേക്ക്‌ ചെയ്തു. നിയന്ത്രണം വിട്ടുപോയ ആദി വീഴാനായി മുന്നോട്ട് ആഞ്ഞതും അവളുടെ ജാക്കറ്റിന്റെ ഇടയിലുള്ള കാണുന്ന പിൻ കഴുത്തിൽ അറിയാതെ അവന്റെ ചുണ്ടുകൾ അമർന്നു

“സ്സ്സ്സ്സ്”

കുഞ്ഞു ശീല്ക്കാരം അവളുടെ കഴുത്തിൽ നിന്നും പുറപ്പെട്ടു.അവന്റെ ചുണ്ടുകളുടെ സ്പര്ശനം ഏറ്റതും മരുഭൂമിയിൽ മഴ പെയ്ത പോലെ ഒരു അനുഭവം അവളിൽ ഉണ്ടായി.

ആ കുളിർമ അവളുടെ ശരീരമാകെ അലയടിച്ചു.അവളുടെ പിൻകഴുത്തിൽ പൊടിഞ്ഞിരുന്ന വിയർപ്പ് കണങ്ങൾ ആദിയുടെ കീഴ്ചുണ്ടിൽ വിട്ടു പോകാനാവാത്ത വിധം പറ്റിപിടിച്ചിരുന്നു.

അബദ്ധം മനസ്സിലാക്കിയ അവൾ ചമ്മലോടെ കൈകൊണ്ട് വായിപൂട്ടിവച്ചു അവനെ കോപത്തോടെ തിരിഞ്ഞു നോക്കി. ആദി ക്ഷമാപണത്തോടെ അവളെ നോക്കി.

“ഇവിടാണോ തനിക് ഇറങ്ങണ്ടേ ”

“അതേ”

ആദി തലയാട്ടി

അപ്പൊ ഞാൻ മാഷേ എന്ന് വിളിച്ചത് വെറുതെയായില്ല അല്ലേ?ഹ്മ്മ്.. ഞാൻ സ്കൂളിന്റെ മുൻപിൽ ഇറക്കി തരാം.”

ആദി വേണ്ടാന്നു പറയാൻ വന്നതും അവൾ സ്കൂട്ടി സ്കൂൾ കോംബൗണ്ടിലേക്ക് എടുത്തിരുന്നു.സ്കൂളിന്റെ മുൻപിൽ ഉള്ള വലിയ ഞാവൽ മരത്തിന്റെ ചുവട്ടിൽ അവൾ സ്കൂട്ടി നിർത്തി.

ആദി ആയാസ്സപ്പെട്ടു അതിൽ നിന്നും ചാടിയിറങ്ങി. അവൾ തന്റെ ഹെൽമെറ്റ്‌ ഊരി സ്കൂൾ ചുറ്റുപാടിലൂടെ കണ്ണുകൾ ഓടിച്ചു.

അവളുടെ കണ്ണുകളിൽ വല്ലാത്തൊരു നൊസ്റ്റു തിളങ്ങുന്ന പോലെ അവനു തോന്നി.അവൾ പതിയെ ശ്വാസം ഒന്നു വലിച്ചു വിട്ടു.

ക്ലാസ്സുകളിൽ നിന്നും ഉയരുന്ന കുട്ടികളുടെ  കലപിലകളും  ടീച്ചേഴ്സിന്റെ കോലാഹലങ്ങളും മേശയ്ക്ക് കിട്ടുന്ന ചൂരലടി ശബ്ദവും ഗ്രൗണ്ടിൽ പൊടി പറത്തി ഓടി കളിക്കുന്ന കുട്ടികളും കഞ്ഞിപ്പുരയിൽ നിന്നും വമിക്കുന്ന കറിയുടെ മണവും ഒക്കെ ആസ്വദിച്ചു അവൾ ഇരുന്നു.

“താങ്ക്സ് ലിഫ്റ്റ് തന്നതിന്”

Leave a Reply

Your email address will not be published. Required fields are marked *