അസ്‌ലം അതിനിടക്ക് കയറി ഒരു ഗോൾ അടിച്ചു.
“ഉവ്വ മോനെ എന്നാൽ പിന്നെ നിങ്ങടെ രണ്ടിന്റെയും ചരിത്രവും ഭൂമിശാസ്ത്രവും ഒക്കെ ഞാൻ അവളോട് പറയട്ടെ”
അസ്‌ലം വേണ്ട എന്ന അർത്ഥത്തിൽ ദയനീയതയോടെ അവനിജയെ നോക്കി കൈകൾ കൂപ്പി.
“അങ്ങനെ വഴിക്ക് വാ മോനെ ”
അവനിജ പുച്ഛത്തോടെ അവനെ നോക്കി പറഞ്ഞു.
“എങ്കിൽ വേഗം ഉള്ളിലേക്ക് വാ.. പ്രൊഫസ്സർ നമ്മളെ കാത്തിരിക്കുന്നുണ്ട്. ”
അങ്കിത് അവരെ ഓർമപ്പെടുത്തി. നാൽവർ സംഘം വേഗം തന്നെ ഉള്ളിലേക്ക് കടന്നു.
ആധുനിക മാതൃകയിലുള്ള കംപ്യൂട്ടറുകളും ടി വി യും ആ വലിയ റൂമിന്റെ പല ഭാഗത്തായി നിരത്തി വച്ചിരിക്കുന്നു.
അതിനു കീഴെ ഇരിപ്പിടങ്ങളും മുറിയുടെ ഭിത്തിയിൽ അന്നത്തെ അപ്ഡേഷൻസ് അറിയാനുള്ള ഗൂഗിൾ മാപ്പും സി സി ടി വി ദൃശ്യങ്ങളും വലുപ്പമുള്ള സ്‌ക്രീനുകളിൽ സെറ്റ് ചെയ്തു വച്ചിരിക്കുന്നു.
മെയിൻ ഹാളിന്റെ ഉള്ളിൽ ഉപ മുറികളിലായി വിവിധ തരത്തിലുള്ള ഉപകരണങ്ങളും പരീക്ഷണ വസ്തുക്കളും ക്രമീകരിച്ചു വച്ചിരിക്കുന്നു.
നാലുപേരും മുറിയുടെ മൂലയിൽ വീൽ ചെയറിൽ ഇരുന്ന് വിശ്രമിക്കുന്ന ആൾക്ക് സമീപത്തേക്ക് നടന്നടുത്തു.
അയാൾ ഒരു വൃദ്ധനായിരുന്നു.ഏകദേശം 80 വയസ്സിനടുത്ത് പ്രായമുള്ള ആളുടെ താടിയും മുടിയും നരച്ചിരുന്നു. കണ്ണുകൾ ഉള്ളിലേക്ക് കുഴിഞ്ഞു വരണ്ട ചുണ്ടുകളും ഒട്ടിയ കവിളുകളും ചുക്കി ചുളിഞ്ഞ ചർമ്മവും മുഖത്തു പലയിടത്തുമുള്ള വെട്ടു കൊണ്ട പാടുകളും അയാളെ ഒരു വികൃത രൂപിയെ പോലെ തോന്നിപ്പിച്ചു.
അയാൾ ഭിത്തിയിൽ തൂക്കിയിരുന്ന ചിത്രത്തിലേക്ക് കണ്ണും നട്ട് ഇരിക്കുകയായിരുന്നു. അവനിജയും റിതികയും അങ്കിതും അസ്ലമും അയാൾക്ക് ചാരെ വന്നു നിന്നു.
“ഗുഡ് മോർണിംഗ് പ്രൊഫസർ”
നാലുപേരും ഈണത്തിൽ നീട്ടി പറഞ്ഞു.
അയാൾ വീൽ ചെയറിൽ ഘടിപ്പിച്ചിരുന്ന റിമോട്ടിൽ വിരൽ കൊണ്ട് അമർത്തി അവർക്ക് നേരെ അഭിമുഖമായി വീൽ ചെയർ തിരിച്ചു നിർത്തി.
“ഗുഡ് മോർണിംഗ് ഗയ്‌സ്”
അയാളുടെ ചിലമ്പിച്ച ശബ്ദം അവരുടെ കാതുകളിൽ മാറ്റൊലി കൊണ്ടു.
“ഇതാണ് പ്രൊഫസ്സർ മിസ്. റിതിക . ന്യൂ ജോയ്‌നിങ് ആണ്.”
അവനിജ താഴ്മയോടെ അയാളോട് പറഞ്ഞു.
“ഹലോ റിതിക”
“ഹായ് പ്രൊഫസ്സർ ”
റിതിക അയാളെ ഉറ്റു നോക്കികൊണ്ട് പറഞ്ഞു
“വിഷൻ ലാബ്‌സിലേക്ക് സ്വാഗതം. ”
പ്രൊഫസ്സർ പതിഞ്ഞ ശബ്ദത്തിൽ റിതികയോട് പറഞ്ഞു.
“താങ്ക്യൂ സാർ. ഇന്ത്യയിലെ അറിയപ്പെടുന്ന സയന്റിസ്റ്റും അതിലുപരി ഒരുപാട് തീസിസുകളും കണ്ടുപിടിത്തങ്ങളും നടത്തിയിട്ടുള്ള ദി ഗ്രേറ്റ് ആദി ശങ്കർ എന്ന് അറിയപ്പെടുന്ന താങ്കളുടെ കൂടെ വർക്ക് ചെയ്യാൻ സാധിച്ചത് എന്റെ ഭാഗ്യമായി ഞാൻ കരുതുന്നു. “