“ചെയ്തോളൂ അസ്‌ലം. ഞാൻ റെഡി ”
“യപ്പ് സാർ.. ഇന്നലത്തെ ടാബ്ലെറ്സ് പ്രൊഫസർ കഴിച്ചില്ലല്ലോ മറന്നുപോയോ?”
ടാബ്ലെറ്സ്ന്റെ പാക്കറ്റ് ചെക്ക് ചെയ്തുകൊണ്ട് അസ്‌ലം സംശയത്തോടെ ചോദിച്ചു.
“ഹാ ഞാൻ മറന്നു അസ്‌ലം. ഇന്നലെ ഞാൻ വല്ലാതെ ടെൻസ്ഡ് ആയിരുന്നു സോ…”
“ഞാൻ പറഞ്ഞിട്ടില്ലേ പ്രൊഫസർ പഴയ കാര്യങ്ങൾ എപ്പോഴും റീതിങ്ക് ചെയ്യരുതെന്ന്. മൈൻഡ് എപ്പോഴും ഫ്രീ ആക്കി വക്കണം ഈ മിഷൻ കഴിയുന്നവരെ ”
“എനിക്ക് അറിയാം അസ്‌ലം. ബട്ട് പലപ്പോഴും എന്റെ കണ്ട്രോൾ പോകുന്നു. ”
“എല്ലാം ശരിയാവും പ്രൊഫസർ. എനിക്ക് വിശ്വാസമുണ്ട്.”
അസ്‌ലം ആദിയുടെ ചുമലിൽ കൈവച്ചു ആശ്വസിപ്പിച്ചു.
അസ്‌ലം റിമോട്ട് എടുത്ത് മേശയുടെ ഉയരം ക്രമീകരിച്ചു. അതിനു ശേഷം ആദിയുടെ കൈ സൂക്ഷ്മതയോടെ മേശയ്ക്ക് മുകളിൽ അഡ്ജസ്റ്റ് ചെയ്തു വച്ച ശേഷം അവൻ ഒരു ബോക്സിൽ ഉള്ള ട്രാന്സ്പരെന്റ് ആയിട്ടുള്ള ഷീറ്റിന്റെ പീസ് കയ്യിൽ എടുത്തു പിടിച്ചു.
അതിനു ശേഷം ആ പീസ് ആദിശങ്കരന്റെ
കയ്യിൽ അസ്‌ലം ഒട്ടിച്ചു വച്ചു. അല്പ സമയം കഴിഞ്ഞതും ട്രാന്സ്പരെന്റ് ഷീറ്റിൽ ചുവന്ന നിറത്തിൽ ഡിജിറ്റുകൾ കാണുവാൻ തുടങ്ങി.
അത് കൂടിയും കുറഞ്ഞു വന്നുകൊണ്ടിരുന്നു.
“ബിപി നോർമൽ ആണ്. ഇറ്റ്സ് ഫൈൻ.. പൾസ് റേറ്റ് നോക്കട്ടെ? ”
“ഹ്മ്മ് ”
ആദി നെടുവീർപ്പെട്ടു.
അസ്‌ലം സ്റ്റെതസ്കോപ് വച്ചു ആദിയുടെ പൾസ് റേറ്റ് ചെക്ക് ചെയ്തു.എന്നാൽ അത് അനുവദനീയമായ അളവിലും കൂടുതൽ ആയിരുന്നു.
“പ്രൊഫസർ ടാബ്ലറ്റ് മിസ് ചെയ്തോണ്ട് പൾസ് റേറ്റ് കൂടുതലാ.. ഇനിയും റിസ്ക് എടുക്കരുത് കേട്ടോ ”
അസ്‌ലം ശാസനയുടെ സ്വരത്തിൽ പറഞ്ഞു.
“Ok അസ്‌ലം താങ്ക്സ് ”
“യപ്പ് സാർ ബൈ ”
അസ്‌ലം റൂം വിട്ടു വെളിയിലേക്കിറങ്ങി.
ആദിശങ്കരൻ വീൽ ചെയർ റസ്റ്റ് റൂമിലേക്ക് ഓടിച്ചു കയറ്റി.മോഡേൺ സോഫകളും കസേരകളും ഉള്ള റസ്റ്റ് റൂമിൽ വെളുത്ത നിറം പൂശിയിരുന്നു.
അതിനനുസരിച്ചു അവിടെ നിരത്തിയിരിക്കുന്ന സാധന സാമഗ്രികളും വെള്ള നിറത്താൽ പൂരിതമായിരുന്നു.
ഫൈബർ മേശയ്ക്ക് മുകളിലെ ബോക്സിൽ ഉള്ള റെഡ് ടാബ്ലറ്റ് വായിലേക്ക് ഇട്ട ശേഷം ആദി ഗ്ലാസിൽ ഉണ്ടായിരുന്ന വെള്ളം വായിലേക്ക് ഒഴിച്ച് കുടിച്ചു.
ഗ്ലാസ് മേശയ്ക്ക് പുറത്ത് വച്ചു ആദി വീൽ ചെയറിന്റെ സീറ്റ് അഡ്ജസ്റ്റ് ചെയ്ത് ചാഞ്ഞു കിടന്നു.
അയാളുടെ കണ്ണുകൾ പതിയെ മേശപ്പുറത്തിരുന്ന ഫോട്ടോയിലേക്ക് പതിഞ്ഞു. കല്യാണ വേഷത്തിൽ അത്യധികം സന്തോഷത്തോടെ കെട്ടിപ്പിടിച്ചിരിക്കുന്ന വധൂവരന്മാർ.
ജീവിതത്തിലെ ഏറ്റവും സന്തോഷമായ നിമിഷങ്ങളിൽ ആരോ പകർത്തിയ അവരുടെ ചിത്രം. അതിലേക്ക് നോക്കുന്തോറും ആദിയുടെ കണ്ണുകൾ പതിയെ നിറഞ്ഞു തുളുമ്പി.