.
റിതികയുടെ മുഖ ഭാവം കണ്ടപ്പോഴേ അവൾ തന്നെ കാത്തിരുന്നു മുഷിഞ്ഞെന്നു അവനിജക്ക് മനസിലായി.അവനിജയെ കണ്ടതും റിതിക ആശ്വാസത്തോടെ അവളെ നോക്കി.
ഇത്രേം നേരം തന്നെ തനിച്ചാക്കി പോയതിന്റെ പരിഭവം അവളുടെ മുഖത്തു നിന്നും അവനിജ വായിച്ചെടുത്തു. റിതിക അവളെ മുഖം വീർപ്പിച്ചു നോക്കി.
അവനിജ അവളുടെ അടുത്തിരുന്നു അവളെ ഇറുകെ പുണർന്നു.
“സോറി മുത്തേ ചെറിയ പണിയായിരുന്നു. ”
“ഹ്മ്മ് ”
റിതിക അവളെ തുറിച്ചു നോക്കി.
അവനിജ അവളുടെ തുടുത്ത കവിളുകൾ പതിയെ പിച്ചി വലിച്ചു.
“ആഹ് വേദനിക്കുന്നെടി ”
റിതിക ഉറക്കെ ഒച്ച വച്ചു.
“നീ മിണ്ടാതെ വല്യ പോസിൽ ഇരുന്നോണ്ടല്ലേ മോളെ, ഇനിയും അങ്ങനെ ഇരുന്നാൽ ഇതുപോലെ കിട്ടും ”
അവനിജ മുഖത്തു നിഷ്കളങ്കത വാരി വിതറിക്കൊണ്ട് പറഞ്ഞു.
അങ്കിത് അവർക്ക് സമീപം വന്നിരുന്നു. കുറച്ചു നേരം മറ്റെന്തൊക്കെയോ വിഷയങ്ങളിലേക്ക് അവരുടെ ചർച്ച വഴി മാറിപ്പോയി. അപ്പോഴാണ് മുന്പിലിരിക്കുന്ന അസ്‌ലത്തെ അവൾ ശ്രദ്ധിക്കുന്നത്.
കുറേ നേരമായിട്ട് അവന്റെ കണ്ണുകൾ തന്റെ നേർക്കാണെന്നു അവൾ സംശയിച്ചു.വിമ്മിഷ്ടത്തോടെ അവൾ ഒരു സത്യം അവൾ തിരിച്ചറിഞ്ഞു.
അസ്‌ലം തന്നെ അസ്സലായി വായിനോക്കാൻ ശ്രമിക്കുന്നുണ്ടെന്ന് റിതികയ്ക്ക് മനസ്സിലായി..
അവന്റെ കണ്ണുകൾ അവളുടെ കടഞ്ഞെടുത്ത ശരീരത്തിലും മാറിടത്തിലും ആയിരുന്നു.
അവന്റെ നോട്ടം വല്ലാത്തൊരു ഇറിറ്റേഷൻ പോലെ അവൾക്ക് തോന്നി.
റിതികയുടെ ബുദ്ധിമുട്ട് മനസ്സിലാക്കിയതും അങ്കിത് ഇടക്ക് ഇടപെട്ടു.
“അവനിജ നമ്മുടെ ഡ്രീം പ്രോജെക്ടിനെ കുറിച്ച് റിതികയോട് സൂചിപ്പിച്ചോ? ”
“ഇല്ലെടാ ഞാൻ അവളോട് പറയാൻ
പോകുവായിരുന്നു. ”
റിതിക അതെന്താണെന്നു അറിയുവാനുള്ള ആകാംക്ഷയിൽ എല്ലാവരെയും നോക്കി.
“നീ വാ ഒരു സർപ്രൈസ് ഉണ്ട് ”
അവനിജ റിതികയുടെ കയ്യിൽ പിടിച്ചു വലിച്ചു.
“എന്താടി അത്”
“നീ വാ അതൊക്കെ പറയാം. കം babe ”
അവനിജ അവളുടെ കയ്യിൽ പിടിച്ചു മുന്നോട്ട് നടന്നു.തല്ക്കാലം അസ്‌ലത്തിന്റെ കണ്ണുകളിൽ നിന്നും രക്ഷപെട്ടതായി അവൾക്ക് തോന്നി.
പോകാൻ നേരം അവൾ അങ്കിതിനെ നന്ദിയോടെ തിരിഞ്ഞു നോക്കി. അവൻ അവളെ നോക്കി പുഞ്ചിരിച്ചു. റിതിക അവനെ ചിരിച്ചു കാണിച്ച ശേഷം അവനിജയുടെ കൂടെ പോയി.