കൂടുതൽ സ്നേഹിക്കല്ലേ.., മനുഷ്യത്വം ഉള്ളവർ ചെയ്യുന്ന പണിയാണോ അമ്മ കാണിച്ചത്….. ഇനി ഒരു സ്നേഹം കാണിക്കണ്ട……
അമ്മായി കണ്ണും തുടച്ചോണ്ട് ഇറങ്ങി പോയി.., എനിക്ക് അത് കണ്ട് വിഷമം ആയെങ്കിലും ഞാൻ ഒന്നും മിണ്ടിയില്ല…..
ലീവിന് വിളിച്ചു ചോദിച്ചു നോക്കി, റെയിൽവെയിൽ ലീവ് കിട്ടാൻ വലിയ പാടാണ്, കൈ പൊള്ളി ഇരിക്കെയാണ് എന്ന് ഒക്കെ പറഞ്ഞു ചോദിച്ചപ്പോൾ ഒരു ലീവ് കിട്ടി…..
വൈകുന്നേരം രമ്യ വന്നു കൈ കണ്ട് എന്ത് പറ്റി എന്ന് ചോദിച്ചു……..
അടുപ്പിൽ ഇരുന്ന വിറക് വീണതാണ് എന്നൊക്ക പറഞ്ഞു , ഇത് ചോദിക്കുമ്പോഴും പറയുബോഴും ഒക്കെ അമ്മായി എന്നെ നോക്കുന്നുണ്ട്…..
ചേട്ടൻ എന്തിനാ ഇതൊക്കെ ചെയ്യാൻ പോയത്….
അമ്മ പുറത്ത് എന്തിനോ നിൽക്കെ ആയിരുന്നു…ഞാൻ വിറക് ഒന്ന് നീക്കി കൊടുത്തത് ആണ്……പക്ഷെ അത് എന്റെ കൈയിൽ വന്നു വീണു……
അങ്ങനെ അന്നത്തെ ദിവസം കഴിഞ്ഞു…., രാവിലെ എപ്പോഴോ അവൾ എന്റെ കൈയിൽ അവളുടെ തല വച് കിടന്നു….. പൊള്ളിയ കൈ ആയത് കൊണ്ട്…., വേദന സഹിക്കാൻ പറ്റിയില്ല…..
ഞാൻ നിലവിളിച്ചു കൊണ്ട് എഴുനേറ്റു….,അപ്പോഴേക്ക് അവളും എഴുന്നേറ്റ് കൈയിൽ ഊതി തന്നു…,
ചേട്ടാ ഞാൻ കണ്ടില്ല……
അമ്മായിയും വന്നു വാതിലിൽ മുട്ടി….., അവൾ ഡോർ തുറന്ന് അമ്മായിയോട് കാര്യം പറഞ്ഞു…, അമ്മായിയും കുറച്ചു നേരം അവിടെ നിന്നു…, എന്നെ നോക്കുമ്പോൾ ഞാൻ തല വെട്ടിച്ചു മാറ്റി…..അങ്ങനെ കുറച്ചു നേരം കൂടി നിന്നിട്ട് അമ്മായി ഇറങ്ങി പോയി…..ഞാനും കിടന്ന് ഉറങ്ങി….
കാലത്ത് രമ്യ പോയി കഴിഞ്ഞാണ് …, ഞാൻ പിന്നെ ഉറക്കം എണീറ്റത്…,പല്ല് തേച്ചു പുറത്തിറങ്ങുമ്പോൾ ഭക്ഷണം ഒക്കെ മേശ പുറത്ത് വച്ചിട്ടുണ്ട്…, അമ്മായിയെ കാണാൻ ഇല്ല, അടുക്കളയിൽ ആയിരിക്കും……
ഞാൻ ഭക്ഷണം കഴിക്കാൻ ഇരുന്നു, വലതു കൈ വച്ചു കഴിച്ചാൽ ശരി ആകില്ല.., കൈ കഴുകാൻ നേരം പരലോകം കാണേണ്ടി വരും, അത് കൊണ്ട് ഇടതു കൈ വച്ചു കഴിക്കാം…….ഭക്ഷണം കഴിച്ചോണ്ടിരുന്നപ്പോൾ അമ്മായി വന്നു…എന്നെ നോക്കി ഞാൻ കുനിഞ്ഞിരുന്നു വേഗം കഴിച്ചിട്ട് എഴുനേറ്റു…
മുറിയിൽ പോയി സിനിമ കണ്ടോണ്ട് ഇരുന്നു….,സിനിമ തീർന്നപ്പോൾ പുറത്തിറങ്ങി…. അമ്മായി ഒന്നും കഴിച്ചിട്ടില്ല, ഭക്ഷണം അത് കണക്ക് മേശ പുറത്ത് ഇരിക്കുന്നു,അടുക്കളയിൽ നോക്കിയിട്ട് ആളിനെ കാണുന്നതും ഇല്ല….. അല്ലെങ്കിലും ചെറ്റത്തരം ഞാൻ കാണിച്ചിട്ട് കുറ്റം മൊത്തം അമ്മായിയുടെ മേൽ കെട്ടി വയ്ക്കണ്ടായിരുന്നു….
മുറിയിൽ കിടക്കെയാണ് പാവം…., അത്ര പാവം ഒന്നും അല്ല…..ഞാൻ അങ്ങോട്ട് കേറി ചെന്ന്……
അമ്മേ എന്താ ഭക്ഷണം കഴിക്കാത്തത്…… വയ്യേ….
പെട്ടന്ന് ഒരു പൊട്ടി കരച്ചിൽ ആയിരുന്നു…..
ഞാൻ പെട്ടെന്നു…….ദേഷ്യം…… വന്നപ്പോൾ……നല്ലത് പോലെ പൊള്ളി അല്ലെ.. മോന് നല്ലത് പോലെ വേദനിച്ചു അല്ലെ…….
എനിക്ക് വേദന ഒന്നും ഇല്ല, അതിനാണോ അമ്മ ഒന്നും കഴിക്കാതെ കേറി കിടക്കുന്നത്….. വാ…, എഴുനേറ്റ് വാ…….
എനിക്കും കണ്ണ് ഒക്കെ നിറഞ്ഞു…..