അപ്പോഴേക്കും അമ്മായി തേനും ആയി വന്നു.,
കൈ കാട്ട്…., ഇത് പുരട്ടുമ്പോൾ വേദന കുറയും….
ഞാൻ അതും തട്ടി തെറിപ്പിച്ചിട് ഇറങ്ങി വണ്ടിയും എടുത്തോണ്ട് അടുത്തുള്ള സർക്കാർ ഹോസ്പിറ്റലിൽ പോയി…, അവിടെ ഡോക്ടറിനെ കാണാൻ നിൽക്കുമ്പോൾ ആണ് ലളിത ചേച്ചി നിൽക്കുന്നു…, ലളിത ചേച്ചി ആരെന്നല്ലേ….
ഞാൻ ലളിത ചേച്ചി എന്ന് വിളിക്കുന്നെങ്കിലു അവർക്ക് പത്തു 58 വയസ് വരും…കുഞ്ഞിലേ വിളിച്ചു ശീലിച്ചതാണ്…,വേശ്യ ആയിരുന്നു….,ഇപ്പൊ അല്ല.., ആവശ്യക്കാറില്ല…. എന്ന് പറയാം…. ഞാനും ആയിട്ട് മറ്റേ ഇടപാട് ഒന്നും ഇല്ല…, എന്റെ വീടിനടുത്തു ആയിരുന്നു താമസം… എന്നെ മോനെ പോലെ ആണ്…, എന്റെ വീടിനടുത്തു ഒരു കടയുണ്ട്.., ലളിത ചേച്ചി കടയിൽ വരുമ്പോൾ എനിക്ക് മിഡായിയും ബിസ്കറ്റും ഒക്കെ വേടിച്ചു തരും ആയൊരുന്നു…,
അമ്മയോ അച്ഛനോ കണ്ടാൽ അപ്പൊ തന്നെ അത് വേടിച്ചു കളയും ആയിരുന്നു.., അല്ലാത്തപ്പോൾ ഞാൻ തിന്നും.., അമ്മയും അച്ഛനും ഇത് വേടിച്ചു കളഞ്ഞു അവരെ ആട്ടും എങ്കിലും, ലളിത ചേച്ചി അവർ കാണാതെ വീണ്ടും വേടിച്ചു തരും…. പാവം… എന്നെ വലിയ ഇഷ്ടമാണ്… അവർക്ക് മക്കൾ ഒന്നും ഇല്ലല്ലോ….
ഇപ്പൊ ഞാൻ വല്ലപ്പോഴും പൈസ ഒക്കെ കൊടുക്കും…. വേണ്ട…, വേണ്ട എന്നൊക്ക പറയും… എന്നാലും നിർബന്ധിച്ചു കൊടുക്കും…അവർ പണ്ട് വേടിച്ചു തന്ന മിഡായിയുടെ കൂറ് മാത്രം അല്ല, ആയ കാലത്ത് അവരെ ഊറ്റി പിഴിഞ്ഞവർ തന്നെ കളിയാക്കുമ്പോൾ , എനിക്ക് ലളിത ചേച്ചിയോട് ഒരു പുച്ഛവും ഇല്ല, എന്ന് അറിയിക്കാനും…..
ഇപ്പോ ഒരു ഹോട്ടലിൽ പാത്രം കഴുകനും മറ്റും നിൽക്കെണ്…,പനി ആയത് കൊണ്ട് വന്നതാണ്…,
എന്ത് പറ്റി മോൻകുട്ടാ…..
അടുപ്പിൽ ഇരുന്ന ഒരു വിറക് കൈയിൽ വീണതാ….
നോക്കട്ടെ…..
ഇത് വിറക് വീണതല്ല, ആരോ വിറക് വച് പൊള്ളിച്ചതാണ്…. എന്നോട് നുണ പറയല്ലേ മോൻ കുട്ടാ….
ആരാ…. ഇത് ചെയ്തത്…..
അത്.,….
രമ്യ ആണോടാ…, പെണ്ണ് ആൾ കൊള്ളാല്ലോ….., എന്റെ കുഞ്ഞിന്റെ കൈ വേവിച്ചു വച്ചേക്കുന്നു
…. അവളോട് ചോദിച്ചിട്ട് തന്നെ കാര്യം………
ചോദിക്കല്ലേ ലളിത ചേച്ചി, അവൾ ആകെ വിഷമിച്ചു ഇരിക്കെയാണ്….., തമാശക്ക് എന്തോ ചെയ്തതാണ്.., ഇപ്പൊ തന്നെ വീട്ടിൽ കിടന്ന് കരച്ചിലാ…….
ഞാൻ വായിൽ വന്ന നുണ തട്ടിവിട്ടു….
മ്.. ഞാൻ ചോദിക്കുന്നില്ല… അപ്പോഴേക്കും എനിക്ക് കേറാൻ ഉള്ള ഊഴം ആയി… ലളിത ചേച്ചി യാത്ര പറഞ്ഞു പോകുകയും ചെയ്തു..,..
പിന്നെ ഡോക്ടറെ കേറി കണ്ട്…, കൈയിൽ മരുന്ന് ഒക്കെ വച്ചിട്ട് ആണ് വീട്ടിൽ ചെന്നത്….. അമ്മായി എന്നെ നോക്കി വാതിൽക്കൽ നിൽപ്പുണ്ട്, ഞാൻ ഒന്നും മിണ്ടാതെ അകത്തു കേറി പോയി കിടന്നു……..
അമ്മായി പിറകെ വന്നു…….,
മോനെ… ഞാൻ……
ഞാൻ ഒന്നും മിണ്ടാതെ കിടന്നതേ ഉള്ളൂ….. കുറെ ദിവസം എന്നോട് മിണ്ടാതെ ഇരുന്നതല്ലെ….. അമ്മായി കുറച്ചു നേരം കൂടി അവിടെ ഇരുന്നു…., ഞാൻ ഉറങ്ങി പോയി…., ഉണർന്നപ്പോൾ എന്റെ കൈ അമ്മായിയുടെ കൈയിൽ എടുത്ത് വച്ചിരിക്കെയാണ്… ഊതി തരുന്നുണ്ട്…..ഞാൻ കൈ വലിച്ചെടുത്തു…..