ദി മിസ്ട്രസ് 7 [Play Boy]

Posted by

ഞാൻ കണ്ണുകൾ തുറന്നു. ഇന്നലെ എയ്ഞ്ചൽ തന്ന മരുന്നിന്റെ എഫക്ടട് ആയിരിക്കണം കുറേ നാളുകൾക്ക് ശേഷം ഒന്ന് സുഖമായിട്ടുറങ്ങി. വല്ലാത്ത ഒരു ഉണർവ് .
ഞാൻ : ഗുഡ് മോർണിങ് എയ്ഞ്ചൽ

“ഗുഡ് മോർണിംഗ് പൂജ How are you?”

ആ പുരുഷ ശബ്ദം ആരുടേതാണെന്ന് എനിക്ക് മനസിലായില്ല.
ഒരു നരച്ച മുടിയുള്ള മനുഷ്യൻ എന്റെ അടുത്തേക്ക് വരുന്നത് കാണാൻ കഴിഞ്ഞു. നരച്ച താടിയും മുടിയും ഒരു 50 വയസ് പ്രായം കാണും വെള്ളി കണ്ണുകൾ. അത്യാവശ്യം ഫിറ്റ് ആയ ബോഡി . മാധുര്യമുള്ള സംസാരം. ഞാൻ നോക്കി കൊണ്ടിരിക്കേ അയാൾ തുടർന്നു.
dr: കയിൽ രണ്ട് സ്റ്റിച്ച് ഉണ്ട് , ഞാനാണ് സ്റ്റിച്ച് ചെയ്തത്. ബ്ലഡ് ഒരു പാട് പോയിട്ടുണ്ടായിരുന്നു. ആരൊക്കെയോ കൃത്യസമയത്ത് ഇവിടെ എത്തിച്ചത് കൊണ്ട് ജീവൻ രക്ഷിക്കാനായി.

ഞാൻ : താങ്ക്യൂ dr.
dr : for what . ഇതെന്റെ ഡ്യൂട്ടിയാണ്. തന്റെ കാര്യങ്ങളെല്ലാം മേരി എന്നോട് പറഞ്ഞു. ഞാൻ തന്നെ തീർച്ചയായും സഹായിക്കാം. താനിപ്പോൾ final year അല്ലേ . ബാക്കികാര്യങ്ങൾ ഒക്കെ മേരി പറയും

ഇതും പറഞ്ഞ് ചിരിച്ച് കൊണ്ട് അയാൾ പുറത്തേക്ക് പോയി.
മേരി : ആഹാ ഇന്ന്  ഉഷാറായിട്ടുണ്ടല്ലോ.
ഞാൻ : അത് ഇന്നലെ എയ്ഞ്ചൽ തന്ന മരുന്നിന്റെ ഗുണമാ. അത് ഇന്നും തരുമോ ?

 

മേരി: ആ മരുന്നങ്ങനെ പുറത്ത് കൊടുക്കാൻ പറ്റില്ല. വളരെ അത്യാവശ്യം എങ്കിൽ മാത്രം നൽകാനുള്ളതാണ് അത്. ആവശ്യം വരുമെങ്കിൽ മാത്രം ഇനിയും തരാം. പിന്നെ Dr പറഞ്ഞതിന്റെ ബാക്കി ഞാൻ പറയാം. താനിനി മുതൽ ഞങ്ങളോടൊപ്പമാണ് താമസിക്കുന്നത്. തന്റെ ഹോസ്റ്റൽ വാർഡേനോട് Dr സംസാരിച്ചിട്ടുണ്ട്. കോഴ്സ് തീരാൻ ഇനി ഒരു വർഷം ഇല്ലേ ? അത്രയും ദിവസം കൊണ്ട് ഞങ്ങൾ നിന്നെ വേറൊരാളാക്കി മാറ്റും നിനക്ക് സമ്മതമെങ്കിൽ മാത്രം. നീ എന്തു പറയുന്നു.
ഞാൻ : എനിക്ക് സമ്മതം . പക്ഷെ രണ്ട് കണ്ടീഷൻ, ഒന്ന് എനിക്ക് അവനോട് പ്രതികാരം ചെയ്യണം രണ്ട് . ആ മരുന്ന് എനിക്ക് ഇനിയും തരണം .
മേരി : ഹ ഹ . ok. മരുന്ന് തരാം പക്ഷെ എപ്പോഴും ഉപയോഗിക്കാൻ പാടില്ല അതിൽ controle വേണം. സാരമില്ല അത് ഞാൻ പഠിപ്പിക്കാം. പിന്നെ പ്രതികാരം അത് ആറ് മാസത്തിന് ശേഷം . ok

ഞാൻ : ഒ കെ

മേരി : അപ്പോ ശരി മിടുക്കിയായിട്ടിരിക്ക് ഞാൻ ഇടക്ക് വരാം..
ഇത്രയും പറഞ്ഞ് മേരി പോയി……..

 

 

വളരെ കുറച്ച് ദിവസം കൊണ്ട് ഞാനും എയ്ഞ്ചലും വളരെയടുത്തു. ല്ലാസ്റ്റ് year project ഉണ്ട് അത് കൊണ്ട് വീട്ടിൽ വരില്ല എന്നും ഞാൻ വീട്ടിൽ വിളിച്ച് പറഞ്ഞു. എന്റെ അതുവരെയുള്ള ജീവിതെമെല്ലാം ഞാൻ എയ്ഞ്ചലിനെ അറിയിച്ചു. ഇടയ്ക്ക് dr ഉം എന്നെ കാണാൻ വന്നു. അങ്ങനെ ഞാൻ അവരോട് ഒരു പാട് അടുത്തു.

Leave a Reply

Your email address will not be published. Required fields are marked *