അനിതയുടെ യാത്ര
Anithayude Yaathra | Author : Derek
“അമ്മേ…എന്റെ മലയാളം ബുക്ക് കണ്ടോ?”
കിച്ചനിൽ നിന്ന് മകൾക്കുള്ള ഫുഡ് റെഡിയാക്കുന്ന അനിതയോട് നീതു ചോദിച്ചു.
“ഒന്ന് മര്യാദക്ക് തിരഞ്ഞുനോക്ക് പെണ്ണെ. അവിടെ തന്നെയുണ്ടാവും.”
അനിത അൽപം ചൂടായി മറുപടി നൽകി.
“ഇല്ലമ്മേ…ഞാൻ ഇവിടെയൊക്കെ തിരഞ്ഞു. കാണാനില്ല.”
അമ്മ ദേഷ്യപ്പെട്ടാലോ എന്ന് കരുതി കുറച്ചു വിഷമം കലർന്ന ശബ്ദത്തിൽ നീതു പറഞ്ഞു.
“നീ ബീനച്ചേച്ചിയുടെ അടുത്ത് കൊണ്ടുപോയിരുന്നോ?”
ലഞ്ച് ബോക്സ് കൊണ്ട് കിച്ചനിൽ നിന്ന് അനിത ഹാളിലോട്ടു വന്നു.
“ആഹ്…അവിടേക്ക് കൊണ്ടുപോയിരുന്നു.”
നീതു ചമ്മിയ മുഖത്തോടെ അനിതയെ നോക്കി.
“അടി കിട്ടാത്തതിന്റെ കുറവാ നിനക്ക്. പോവുന്ന വഴി അതുമെടുത്തു പൊയ്‌ക്കോ.”
ലഞ്ച് ബോക്സ് നീതുവിന്റെ ബാഗിൽ വെച്ച് കൊണ്ട് അനിത പറഞ്ഞു.
“അമ്മേ..”
അമിതാവിനയത്തോടെ നീതു അനിതയുടെ കയ്യിൽ തോണ്ടി.
“എന്താടീ…?
നേരത്തെ ചീത്തപറഞ്ഞതൊക്കെ മറന്നുകൊണ്ട് അനിത വാത്സല്യത്തോടെ അവളുടെ തലയിൽ തലോടി.
“അത് പിന്നെ…ടൂറിന്റെ പൈസ?”
പ്രതീക്ഷയോടെ നീതു അനിതയുടെ മുഖത്തേക്ക് നോക്കി.
“നാളെ കൊടുക്കാം…”
മുഖത്ത് ഒരു ചെറിയ ചിരി വരുത്തിക്കൊണ്ട് അനിത പറഞ്ഞു.
“ശരിയമ്മേ…താങ്ക്സ്..”
നീതു സന്തോഷത്തോടെ അനിതയുടെ കവിളിലൊന്ന് പിച്ചിയിട്ട് മേശയിൽ വെച്ചിരുന്ന വാട്ടർ ബോട്ടിൽ എടുത്തു ബാഗിന്റെ സൈഡിൽ വെച്ചു.
പിന്നെ അവളെ നോക്കിനിൽക്കുന്ന സ്വന്തം അമ്മയുടെ അടുത്തേക്ക് ചെന്ന് കെട്ടിപിടിച്ചു. അനിത ആ ആലിംഗനം ആസ്വദിച്ച് നീതുവിന്റെ പുറത്തു തഴുകി.
“ഹോ ഞാൻ പോവട്ടെ…”
അനിതയിൽ നിന്ന് വിട്ടുമാറി നീതു പറഞ്ഞു.
“ബൈ അമ്മേ…”
അനിതയുടെ ചുണ്ടിൽ ഒന്ന് ചുംബിച്ചുകൊണ്ട് നീതു ബാഗ് തോളിലിട്ട് പുറത്തേക്കിറങ്ങി.
ഈ ചുംബനം കുറച്ചുകാലം മുന്നേ തുടങ്ങിയതാ. ആദ്യമൊക്കെ സാധാരണപോലെ കവിളത്തോ നെറ്റിയിലോ ഒക്കെ ആയിരുന്നു. പിന്നെയാണ് ഒരു ദിവസം ഒരു പ്രമുഖ നടി തന്റെ മകളുടെ ചുണ്ടിൽ ചുംബിക്കുന്ന ഫോട്ടോസൊക്കെ നീതു അനിതയെ കാണിക്കുന്നത്. എല്ലാത്തിലും കുറച്ചു മോഡേൺ ആവണം എന്ന മകളുടെ ആഗ്രഹം അറിയാവുന്ന അനിത പിന്നെ അതും സമ്മതിച്ചു കൊടുത്തു.
അനിത കിച്ചണിൽ ചെന്ന് രണ്ടുമൂന്നു ദോശ ചുട്ടു കഴിച്ചു. പിന്നെ ടെറസിൽ ചെന്ന് അവിടെയുള്ള ഡ്രസ്സ് ഒക്കെ എടുത്തു ഉള്ളിൽ വെച്ചു. ശേഷം ജോലി സ്ഥലത്തു പോവാൻ വേണ്ടിയൊരുങ്ങി.
അനിതയുടെ ഭർത്താവ് രാജീവ് ഇപ്പോ ജയിലിലാണ്. ബിസ്സിനെസ്സ് പാർട്ണർ കുടുക്കിയതാണ്. അതോടെ അതുവരെ ഉണ്ടായിരുന്ന സൽപ്പേര് തകർന്നു. പിന്നെ നാട്ടിൽ ജീവിക്കാൻ പറ്റാതായി. അങ്ങനെ ഭർത്താവിന്റെ വീട്ടുകാരുടെ അല്പം അകന്ന ബന്ധുവായ ബീന ചേച്ചിയുടെ വീട്ടിൽ വന്നു നിൽക്കാൻ തുടങ്ങി.