തന്നെവേണം സ്റ്റാറ്റസ് ന്റെ പ്രശ്നം ആണത്രേ .അവന്റെ കൂടെ പണ ചാക്കുകൾ എല്ലാം ടോപ് ഏൻഡ് ഫോൺസ് ആണ്ഉപയോഗിക്കുന്നത് അവനും അങ്ങനെ തന്നെ വേണം എന്ന് .അവസാനം അതിനൊരു തീരുമാനമായി പപ്പാവിളിച്ചു അവനോടു പറഞ്ഞു മോനൊരു 2 ആഴ്ച മമ്മിയുടെ ഫോണോ ചേട്ടന്റെ ഫോണോ കൊണ്ട് അഡ്ജസ്റ്റ്ചെയ്യ് .എന്റെ കൂടെ വർക്ക് ചെയ്യുന്ന ഒരു ആള് നാട്ടിൽ വരുന്നുണ്ട് അപ്പൊ ഞാൻ പുതിയ ഫോൺ കൊടുത്തുവിടാം .അവസാനം അവൻ സമ്മതിച്ചു.അത് കഴിഞ്ഞപ്പോ അടുത്ത പ്രശ്നം മമ്മിയുടെ ഫോൺ അവനു വേണ്ടഅതെപ്പഴും ഹാങ്ങ് ആവുന്നയാണ് അതുകൊണ്ട് ചേട്ടന്റെ ഫോൺ മതി എന്ന് .അവസാനം മമ്മി എന്റെ കയ്യിന്നുഫോൺ വാങ്ങി അവനു കൊടുത്തിട്ടു മമ്മിയുടെ ഫോൺ എനിക്കും തന്നു ആ കുരുപ്പിന്റെ പ്രശ്നം തീർത്തുകൊടുത്തു .മമ്മിയുടെ ഫോൺ ആണേ ഒടുക്കത്തെ stuck എനിക്ക് ആണേ ദേഷ്യം വന്നിട്ടും വയ്യ .ഇതൊക്കെഎങ്ങനാണോ ഇത്രയും കാലം ഉപയോഗിച്ചത് .മമ്മിയെ സമ്മതിക്കണം .എന്തായാലും അവനു വാങ്ങുന്നില്ല കൂടെമമ്മിക്കും ഒരെണ്ണം വാങ്ങി കൊടുത്തു വിടാൻ ഞാൻ പാപ്പയോടു പറഞ്ഞു .പപ്പാ അതിനു സമ്മതിച്ചു .
പപ്പടെ ഒരു കൂട്ടുകാരൻ അടുത്ത ആഴ്ച കഴിഞ്ഞു നാട്ടിലോട്ട് വരുന്നുണ്ട് .പുള്ളിടെ കയ്യിൽ കൊടുത്തു വിടാൻആണ് .കൂട്ടുകാരൻ എന്ന് പറഞ്ഞ ശെരിക്കും അങ്ങനെ കൂട്ടുകാരൻ ഒന്നും അല്ല .പപ്പയുടെ റൂം മേറ്റ് അത്രേ ഉള്ളു.പക്ഷെ പപ്പയ്ക്ക് അവിടെ ഉള്ളവരിൽ ഏറ്റവും ഇഷ്ടം അവനെ ആണ് .അവനു എന്നെക്കാൾ പ്രായം കുറവാകഷ്ടിച്ച് 20 വയസ്സ് കാണും എന്റെ അനിയന്റെ പ്രായം എന്ന് വേണേൽ പറയാം .18 വയസു കഴിഞ്ഞപ്പോദുബായിൽ എത്തിയതാണെന്നു .അവിടെ അവന്റെ കുടുംബക്കാർക്കു കോഫി ഷോപ് സൂപ്പർ മാർക്കറ്റ് , അതിന്റെഒക്കെ ഓൾ ഇൻ ഓൾ 2 വര്ഷം കൊണ്ട് ഈ ചെക്കൻ ആയെന്നു .സത്യം പറഞ്ഞ എനിക്ക് വിശ്വസിക്കാൻ പറ്റിയില്ലനമ്മളൊക്കെ സിനിമ കണ്ടു നടക്കുന്ന പ്രായത്തിൽ അവൻ ലക്ഷങ്ങൾ സമ്പാദിക്കുന്നു .ചെറിയ പ്രായത്തിൽവന്നു കുടുംബത്തിന് വേണ്ടി കഷ്ടപെടുന്നത്കൊണ്ട് പപ്പയ്ക്ക് അവനെ ഭയങ്കര ഇഷ്ടമാണ് .ഇക്കാടെ ഫാമിലിഅവിടെ ഉണ്ടായിട്ടും സ്വന്തമായി റൂം എടുത്തേ നിക്ക് എന്ന് പറഞ്ഞു പപ്പടെ റൂമിൽ ആണ് മച്ചാൻ താമസം.അവിടെ അവനെ കൂടാതെ 2 റൂം മേറ്റ്സ് കൂടെ ഉണ്ടെന്നു .എങ്ങനെ കഴിയുന്നു എന്തോ .അവനെ കാണുമ്പോപപ്പയ്ക്ക് ചെറുപ്പം ഓർമ വരും ,അവനെ ഒരു മോനെ പോലെ ആണ് കാണുന്നത് എന്നൊക്കെ മമ്മി എപ്പഴുംപറയുന്ന കേൾക്കാം .അതുകൊണ്ട് അവൻ ഞങ്ങടെ വീട്ടിൽ ഒരു സ്റ്റാർ ആണ് .എന്റെ fb ഫ്രണ്ട് ഉം ആണ് .ഞാൻഇടക്കൊക്കെ ചാറ്റ് ചെയ്യാറുണ്ട് .
അങ്ങനെ 17 ആം തീയതി അവൻ വീട്ടിൽ വരാമെന്നു ഏറ്റു.പപ്പടെ അടുത്ത ആളായത്കൊണ്ടാവും അന്ന്ഞങ്ങടെ വീട്ടിൽ ഗ്രാൻഡ് ഫുഡ് ആയിരുന്നു .മമ്മി ലീവ് ഒക്കെ എടുത്തു രാവിലെ തന്നെ അടുക്കളയിൽആയിരുന്നു .അങ്ങനെ വൈകിട്ട് 5 മണി ആയപ്പഴേക്കും ഒരു റെഡ് ജീപ്പ് suv വന്നു ഞങ്ങടെ വീടിന്റെ മുറ്റത്തുപാർക്ക് ചെയ്തു .അതിൽ നിന്ന് ഒരു ബ്ലാക്ക് ഷർട്ടും ബ്ലൂ ജീൻസും ഇട്ടു കിടിലൻ ചുള്ളൻ ഇറങ്ങി വന്നു .fb ലെഫോട്ടോയിൽ കാണുന്നതിലും ലുക്ക് ഉം ആറ്റിട്യൂട് ഉം അവനു ഉണ്ടായിരുന്നു .നല്ല കട്ട താടി ഒക്കെ നന്നായിട്ടുഷേപ്പ് ചെയ്തു ട്രിം ചെയ്തു ഒതുക്കി വെച്ച് ഒരു റൈബാൻ ഗ്ലാസും ഒക്കെ വെച്ച് ഉസ്താദ് ഹോട്ടലിൽ DQ വരുന്നപോലെ ഒരു സ്റ്റൈലിഷ് എൻട്രി .20 വയസ്സുള്ള അവന്റെ താടി കണ്ടപ്പോ പൂട പോലും മരിയാഥക്കു കിളിക്കാത്തഎന്നെ എടുത്തു കിണറ്റിൽ ഇടാൻ തോന്നി .അവൻ വന്നു ഞങ്ങളെ ഒക്കെ പരിചയപ്പെടാൻ തുടങ്ങി .വന്നപ്പോതന്നെ എന്നെ ഒന്ന് ഹഗ്ഗ് ചെയ്തു .ഞാൻ അയ്യേ എന്നായി പോയി .ഇവാൻ എന്താ ഇങ്ങനെ ഗൾഫ് കൾച്ചർആവും .
“നമ്മൾ തമ്മിൽ നേരിൽ കണ്ടിട്ടില്ലല്ലോ .ഞാൻ അൻസൽ. സിറിൽ അല്ലെ .”
“അയ്യോ അല്ല മോനെ അത് എന്റെ മൂത്ത മോനാ ടോണി .സിറിൽ ഇളയവന ”
മമ്മി ഇടയ്ക്കു കയറി പറഞ്ഞു .
“അയ്യോ സോറി. you look so young പെട്ടന്ന് മനസ്സിലായില്ല ട്ടോ ”
“അത് മോനെ അവനു താടി ഒന്നും കിളിക്കാത്ത കൊണ്ട് തോനുന്നയാ അവൻ ഇപ്പൊ ബിടെക് കഴിഞ്ഞു .ഗേറ്റ്എക്‌സാമിന് പേടിച്ചോണ്ട് ഇരിക്കുവാ ”
അത് കേട്ട് അവൻ പൊട്ടി ചിരിച്ചോണ്ട് ചോദിച്ചു “ഓ റിയലി .കണ്ട പറയില്ലാട്ടോ ഗേറ്റ് എന്തിന്റെ എക്‌സാമ.ടോണിചേട്ടാ “