“ഗുഡ് മോർണിംഗ് മിസ്സെ….”
പഴയ ഫ്ളോവിൽ പറഞ്ഞുകൊണ്ട് ഞാൻ കാൾ അറ്റൻഡ് ചെയ്തു .
“ആഹ് ..ആഹ് …”
അവൾ അതുകേട്ടു മൂളികൊണ്ട് പയ്യെ ചിരിച്ചു .
“എന്താ വിളിച്ചേ ?”
ഞാൻ ലാപ്പിലോട്ടു നോക്കികൊണ്ട് തന്നെ മഞ്ജുസിനോടായി തിരക്കി .
“നിന്റെ പൊന്നു പറഞ്ഞിട്ടാ ..”
മഞ്ജുസ് അതിനു മറുപടി എന്നോണം പയ്യെ പറഞ്ഞു .
“ആണോ …അവള് ഇന്നലെ കൂടി എന്നോട് കൊഞ്ചിയതാണല്ലോ …”
പൊന്നുസുമായി തലേന്ന് വീഡിയോ കാളിൽ സംസാരിച്ചതോർത്തു ഞാൻ ചിരിച്ചു .
“ആഹ് കൊഞ്ചലോക്കെ കഴിഞ്ഞു …
ഇപ്പൊ കാറ്റു പോയിട്ട് ഇവിടെ കിടക്കുന്നുണ്ട് ”
മഞ്ജുസ് എന്തോ അർഥം വെച്ച് പറഞ്ഞു .
“എന് വെച്ച ? നീ അതിനെ വല്ലോം ചെയ്തോ ?”
മഞ്ജുസിന്റെ സ്വഭാവം ഓർത്തു ഞാൻ ചിരിച്ചു .
“പോടാ പട്ടി..ഞാൻ ഒന്നും ചെയ്തിട്ടൊന്നും ഇല്ല…”
മഞ്ജുസ് അത് നിഷേധിച്ചുകൊണ്ട് ദേഷ്യപ്പെട്ടു .
“പിന്നെ ഇപ്പൊ അവൾക്കെന്താ ? നീ ഫോൺ കൊടുക്ക്..ഞാൻ തന്നെ ചോയ്ക്കാം ”
ലാപിലെ പ്രവര്ത്തി അവസാനിപ്പിച്ചുകൊണ്ട് ഞാൻ സീറ്റിലേക്ക് ചാരികിടന്നു.
“വയ്യാതെ കിടക്കാ ഡാ …രാവിലെ എണീറ്റപ്പോ നല്ല പനി..
അച്ഛൻ ഹോസ്പിറ്റലിൽ കൊണ്ട് കാണിച്ചിട്ട് ഇപ്പൊ വന്നേ ഉള്ളു ..”
മഞ്ജുസ് അത് ചിരിയോടെ പറഞ്ഞതുകൊണ്ട് അത്രയധികം സീരിയസ് മാറ്റർ ഒന്നുമല്ലെന്ന് എനിക്ക് തോന്നി .
“യ്യോ …അതെന്ന പറ്റി പെട്ടെന്നു ?”
എന്നാലും ഞാൻ ഒന്ന് എരിവ് വലിച്ചു .
“ആഹ്…രണ്ടു ദിവസായിട്ട് കുളത്തിൽ കിടന്നു ആറാട്ടായിരുന്നു ..അതിന്റെ എഫ്ഫക്റ്റ് ആകും ”
മഞ്ജുസ് സ്വല്പ ഗൗരവത്തിൽ തന്നെ പറഞ്ഞു .
“ഇതാ ഞാൻ പറയുന്നത് , അതിനെ അങ്ങോട്ടൊന്നും വിടണ്ടന്ന് ”
മഞ്ജുസിന്റെ മറുപടി കേട്ടതും ഞാൻ ഒന്ന് ഗൗരവം നടിച്ചു .
“അതിനു പറഞ്ഞാൽ കേൾക്കണ്ടേ…”
മഞ്ജുസ് ആരോടെന്നില്ലാതെ പറഞ്ഞു മറുപടി നൽകി ..
“ഹ്മ്മ് …എന്നിട്ട് എവിടെ ? ഒച്ച ഒന്നും കേൾക്കുന്നില്ലല്ലോ ”
ഞാൻ മൂളികൊണ്ട് സംശയം പ്രകടിപ്പിച്ചു .
“ഇവിടെ ഉണ്ട് …എന്റെ മടിയിൽ കിടക്കാ ..വയ്യാതെ ആയപ്പോ അവൾക്ക് ഞങ്ങളെ ഒന്നും വേണ്ട..ചാച്ചനെ കാണണം എന്നുപറഞ്ഞു നിലേം വിളിയും ആണ് ”
മഞ്ജുസ് എന്നെ ഓർമിപ്പിച്ചുകൊണ്ട് ചിരിച്ചു .
“ഹ ഹ …എന്ന കൊടുക്ക് …”
ഞാൻ പറഞ്ഞതും മഞ്ജുസ് ഫോൺ പൊന്നൂസിന്റെ ചെവിയിലേക്ക് ചേർത്തുവെച്ചു .
“ചാ ചാ …”
പൊന്നൂസിന്റെ അടഞ്ഞ സ്വരം അതോടെ എന്റെ കാതിലെത്തി. പെണ്ണിന് നല്ല ക്ഷീണം ഉണ്ടെന്നു ആ വിളിയിലൂടെ തന്നെ എനിക്ക് മനസിലായി .
“എന്താ പൊന്നുച്ചേ…”
ഞാൻ കൊഞ്ചലോടെ അതിനു വിളികേട്ടു ..
“പൊന്നുനു വയ്യ ..ചാച്ചാ …”
പെണ്ണ് ചിണുങ്ങിക്കൊണ്ട് പയ്യെ പറഞ്ഞു …
“ആണോ …എന്താ പറ്റിയെ പൊന്നുനു ?”
ഞാൻ റോസ്‌മോളുടെ സംസാരം കേട്ട് പയ്യെ തിരക്കി .
“പൊന്നുനു പനി പിച്ചു…”