പനി പിടിച്ചു എന്ന മട്ടിൽ അവള് പയ്യെ ചിണുങ്ങി .
“അത് സാരല്യ ഡീ ..മരുന്നൊക്കെ കഴിച്ച മാറിക്കോളും .”
ഞാൻ അവളെ ആശ്വസിപ്പിക്കാൻ വേണ്ടി പയ്യെ പറഞ്ഞു . പെണ്ണിന് അസുഖം വന്നാൽ പേടി ആണ് . ഹോസ്പിറ്റൽ കണ്ടാൽ തന്നെ കരച്ചില് തുടങ്ങും . ഇൻജെക്ഷൻ വെക്കുന്നതും , ഗ്ലൂക്കോസ് കയറ്റുന്നതും ഒകെ ചതുർഥി ആണ് . ഒരുവിധം അവളെ സമാധാനിപ്പിച്ചാണ് എല്ലാം ചെയ്യുന്നത്. മരുന്നിനൊക്കെ കയ്പ്പാണ് എന്നും പറഞ്ഞു അതും തുപ്പികളയും !
“ഇച്ച് വേന്റ ..”
മരുന്ന് വേണ്ടെന്ന അർത്ഥത്തിൽ അവള് ചിണുങ്ങി ..
“അഹ് വേണ്ടെങ്കിൽ വേണ്ട …നമുക് അല്ലാതെ തന്നെ മാറ്റം ..”
ഞാൻ അവളുടെ മറുപടി കേട്ട് ചിരിച്ചു .
“ചാച്ചാ ഇവിടിക്ക് വാ …പൊന്നു നു ചാച്ചനെ കാണണം …”
അടുത്ത ആവശ്യവുമായി അവള് വീണ്ടും ചിണുങ്ങി ..
“ചാച്ചന് ഇവിടെ പണി ഉണ്ടെടി റോസൂ…”
ഞാൻ കൊഞ്ചിക്കൊണ്ട് ഫോണിലൂടെ ചിരിച്ചു .
“വേന്റ ..ചാച്ചാ വാ ..ഇവിടെ പൊന്നുനു ആരും ഇല്ല ”
സ്വല്പം സങ്കടത്തോടെ തന്നെ റോസിമോള് പറഞ്ഞു ..
“ഹ ഹ..അവിടെ മഞ്ജു ഒക്കെ ഇല്ലേ..പിന്നെ ഗ്രാൻഡ് പാ യും ശോഭയും ഒക്കെ ഉണ്ടല്ലോ ..”
ഞാൻ സംശയത്തോടെ പൊന്നൂസിനോടായി തിരക്കി .
“എടാ ഇതൊക്കെ വെറുതെ പറയാ …
ഇതിപ്പോ ഇന്ന് രാവിലെ തൊട്ടു തുടങ്ങിയ സൂക്കേടാ .. .”
പെണ്ണിന്റെ സംസാരം കേട്ട് മഞ്ജുസ് ഇടയ്ക്കു കയറി .
“എനിച്ഛ് അവര് വേന്റ .ചാച്ചാ മതി …ചാച്ചാ ഇങ്ങട് വാ അഹ് അഹ് ..നമുക്ക് അച്ചമ്മേടെ വീട്ടി പോവാ ആഹ് ആഹാ ”
എന്റെ വീട്ടിലോട്ടു പോകാമെന്നു ഉദ്ദേശിച്ചുകൊണ്ട് അവള് ചിണുങ്ങി.
“മോങ്ങല്ലേ പെണ്ണെ ..ഞാൻ വരാ …”
അവളുടെ സങ്കടം കണ്ടു ഒടുക്കം ഞാൻ സമ്മതിച്ചു .
“ശരിക്കും വരുന്നുണ്ടോ ?”
മഞ്ജുസ് അതുകേട്ടു സംശയം പ്രകടിപ്പിച്ചു .
“ആഹ്..നോക്കട്ടെ …”
ഞാൻ അതിനു ചിരിയോടെ മറുപടി നൽകി . പിന്നെ വേഗം കാൾ കട്ടാക്കി . അപ്പോൾ സമയം ഉച്ചയാകുന്നതേ ഉള്ളു . പൊന്നൂസ് ഇനി പിണങ്ങേണ്ട എന്ന് കരുതി പോകാമെന്നു തന്നെ ഞാനും വിചാരിച്ചു . അങ്ങനെ പോകുന്ന കാര്യം ഞാൻ കിഷോറിനെയും ശ്യാമിനെയും വിളിച്ചു പറഞ്ഞു. രണ്ടു ദിവസം കാര്യങ്ങളൊക്കെ അവരോടു അഡ്ജസ്റ്റ് ചെയ്യാൻ പറഞ്ഞ ശേഷം ഞാൻ അവിടെ നിന്നുമിറങ്ങി .
കത്തിച്ചു വിട്ടത് കൊണ്ട് ഏതാണ്ട് രണ്ടു രണ്ടര മണിയോടെ ഞാൻ മഞ്ജുസിന്റെ വീട്ടിലെത്തി . കോയമ്പത്തൂർ നിന്ന് പത്തു തൊണ്ണൂറു കിലോമീറ്റർ ഉണ്ട് മഞ്ജുസിന്റെ ഒറ്റപ്പാലത്തെ വീട്ടിലേക്ക് . ഞാൻ അവിടെയെത്തുമ്പോൾ ഉമ്മറത്ത് ആരും തന്നെ ഉണ്ടായിരുന്നില്ല . മഞ്ജുസിന്റെ അച്ഛനും ആധിയും കൂടി അവളുടെ ചെറിയച്ഛന്മാരുടെ വീട്ടിലേക്ക് പോയിരിക്കുവാണ്. അതുകൊണ്ട് ഉമ്മറം വിജനമാണ് .
ഞാൻ പയ്യെ കാറിൽ നിന്നും ഇറങ്ങി ഉമ്മറത്തേക്ക് നടന്നു . അപ്പോഴേക്കും വണ്ടിയുടെ ശബ്ദം കേട്ടിട്ടെന്നോണം മഞ്ജുസിന്റെ അമ്മച്ചി അങ്ങോട്ടേക്കെത്തി .
“ആഹാ…മോൻ ആണോ ..”