പ്രിയ കൂട്ടുകാരെ,
അൽപ്പം വൈകിപോയി.ക്ഷെമിക്കണം.എഴുതാൻ പറ്റാത്ത സാഹചര്യം ആയിരുന്നു.
എല്ലാവർക്കും സ്നേഹം നിറഞ്ഞ ക്രിസ്മസ് പുതുവത്സര ആശംസകൾ.
ആദി 007❤️
അരളി പൂവ് 8
Arali Poovu Part 8 | Author : Aadhi | Previous Part
ദിവസങ്ങൾ അങ്ങനെ കൊഴിഞ്ഞു പോയി .
ഒരു ഞായറാഴ്ച്ച വൈകുന്നേരം അർച്ചനയുടെ വീട്.
നിര്മലയും അർച്ചനയും ഹാളിൽ ഇരിക്കുന്നു.ഇടക്കിടക്ക് ഇങ്ങനെ ഒരു വിസിറ്റ് നിര്മലക്ക് ഉള്ളതാണ് .
“എന്നാലും എന്റെ പെണ്ണെ അവൻ നിന്നെ ഒന്ന് മൈൻഡ് പോലും ചെയ്തില്ലേ”
നിർമലക്ക് തീരെ വിശ്വസിക്കാൻ കഴിഞ്ഞില്ല
“ഇല്ലല്ലോ.നീ ഓരോന്നും പറഞ്ഞു എന്നെ പേടിപ്പിച്ചു കളഞ്ഞു”
മുഖത്ത് ഒരു ഭംഗിയുള്ള ചിരി വിടർത്തി അർച്ചന മറുപടി നൽകി
“എനിക്ക് വിശ്വസിക്കാൻ വയ്യ.ജോലിക്ക് കേറിയിട്ടു ഇപ്പൊ മൂന്നാമത്തെ ആഴ്ച്ചയാ.അവൻ നിന്നെ ഒന്ന് നോക്കിയ പോലും ഇല്ലേ.ശെടാ അവൻ എവിടുത്തെ ഗന്ധർവനാ..?”
“അതൊക്കെ അസൂയക്കാര് വെറുതെ പറഞ്ഞതാവും എന്റെ പോത്തേ.നീയാ ചായ തണുപ്പിക്കാതെ എടുത്തു കുടിക്ക്”
“എനിക്ക് കിട്ടിയ വിവരം തെറ്റാറില്ല”
ചായ കുടിച്ചു കൊണ്ട് നിർമല മൊഴിഞ്ഞു
“ഈ മൂന്നാഴ്ചയിൽ സാറ് ഓഫീസിൽ വന്നത് ആകെ എട്ടോ പത്തോ ദിവസമാ.മോശമായിട്ട് നോക്കിയിട്ട് പോലും ഇല്ല അറിയോ.അയാളുടെ വേഷം കണ്ടാൽ സോഫ്റ്റ്‌വെയർ കമ്പനിടെ എംഡി ആണെന്ന് ഒരിക്കലും തോന്നില്ല.അതാ ഞാൻ കണ്ട ഏക കുഴപ്പം.”
“ഓഹോ അപ്പോ ഇഷ്ട്ടമായി ”
നിർമല അൽപ്പം തമാശക്ക് ചോദിച്ചതാണെങ്കിലും അർച്ചനയ്ക്ക് തീരെ ഇഷ്ടപ്പെട്ടില്ല.അവൾ കണ്ണ് കൂർപ്പിച്ചു നിര്മലയെ നോക്കി
“എന്നാ നോട്ടമാടി ഹോ.ഞാൻ പറഞ്ഞത് തിരിച്ചെടുത്തു”
“ഹം”
ഓക്കേ എന്നാ മട്ടിൽ അർച്ചന ഒന്ന് മൂളി.
“മസിലു വിടടി പോത്തേ”
പരമാവധി ഗൗരവം വരുത്താൻ നോക്കി എങ്കിലും അർച്ചന പൊട്ടി ചിരിച്ചു പോയി.
“എന്നാലും എന്റെ ഈശോയെ എന്നാ ഒരു ഗന്ധർവ്വനാ അത് ”
നിർമല നെടുവീർപ്പെട്ടു
“എന്റെ പൊന്നു നിമ്മി അമ്മേ…ഞങ്ങളുടെ ഓഫീസിൽ ഒരു
മറിയ മേടം ഉണ്ട് എന്നെക്കൾ ഇളയതാ പക്ഷെ നല്ല കൂട്ട.ഞാൻ പുള്ളിക്കാരിയോട് ഈ ഗന്ധർവ്വ കാര്യം പറഞ്ഞതാ.സാറ് ഡീസന്റ് ആണെന്ന ആ കൊച്ചു പറഞ്ഞെ.ഇനി എങ്കിലും ഇതൊന്നു കള പ്ലീസ്”
“ഓ ശെരി ശെരി കളഞ്ഞു പോരെ.പിന്നേ കിച്ചുവിന്റെ കാര്യം എന്തായടി ?”
“ഞാൻ ഇന്നെലെക്കൂടി അമ്മയെ വിളിച്ചത.സ്ഥലം നോക്കാനൊക്കെ ആളുകൾ ഉണ്ട്.പക്ഷെ കച്ചോടം ആവുന്നില്ലന്ന പറഞ്ഞെ”