അരളി പൂവ് 8 [ആദി007]

Posted by

അർച്ചനയുടെ വീട്‌.മാമിയുടെയും അങ്കിളിന്റെയും വീട്ടിലെ സർക്കീട്ട് കഴിഞ്ഞു കിച്ചു എത്തി.സന്ധ്യാനാമവും ചൊല്ലി പുള്ളിക്കാരൻ മടിച്ചു മടിച്ചു പഠിക്കാനായി ഇരുന്നു

അർച്ചന അവന്റെ അടുത്ത് തന്നെ ഇരിന്നു.

“മര്യാദക്ക് പഠിച്ചോ.ഇല്ലേൽ എന്റെ കൈയിൽ നിന്നും വാങ്ങും നീ ”

കിച്ചു ആകെ മടി പിടിച്ച് ഇരിക്കുവാണ്.എല്ലാ കുട്ടികളെയും പോലെ തന്നെ ശനി ഞായർ ദിവസങ്ങളിലെ അവധി കിട്ടിയാൽ തിങ്കൾ ഒരു വില്ലൻ തന്നെയാണ് കിച്ചുവിന്.ആ ഒരു ദിവസം പുള്ളി എങ്ങനെ തള്ളി നീക്കുമെന്ന് അവനു മാത്രേ അറിയൂ.

തിങ്കളാഴ്ച പോകാതിരിക്കാൻ പറ്റുന്ന പണി പതിനെട്ടും പുള്ളി പയറ്റി നോക്കും ബട്ട്‌ നൊ രക്ഷ.അർച്ചനയുടെ മുന്നിൽ ഈ വേല വെല്ലോം നടക്കുമോ.

“അമ്മേ എനിക്ക് നല്ല തലവേദന.നാളെ സ്കൂളിൽ പോണോ ഞാൻ..?”
കിച്ചു പതിവ് അടവ് തുടങ്ങി

“അയ്യോടാ മോനെ.എങ്കിൽ മോൻ പോവണ്ട.അമ്മ പോവാം അത് മതിയോ”

“പ്ലീസ് അമ്മേ”
കിച്ചു ഒന്ന് ചിണുങ്ങി

“ആഹാ അവന്റെ ഒരു പ്ലീസ്.മര്യാദക്ക് നാളെ സ്കൂളിൽ പൊയ്ക്കോണം.താഴെ പോയി കിടന്നു കുത്തി മറിയുമ്പോ നിനക്ക് അസുഖം ഒന്നും ഇല്ലല്ലോടാ.അവന്റെ ഒരു അടവും തിരുവാതിരയും”
അർച്ചന കയർത്തു.

പണി പാളി എന്ന് മനസിലായപ്പോ കിച്ചു ചിണുങ്ങി ചിണുങ്ങി വായിക്കാൻ തുടങ്ങി.അർച്ചനയ്ക്ക് അത് കണ്ടപ്പോൾ ചിരിയാണ് വന്നത്.എങ്കിലും മുഖത്തു അൽപ്പം ഗൗരവം പൂശി അവള് കിച്ചുവിനെ തന്നെ നോക്കി ഇരുന്നു.

ഇടയ്ക്കിടെ അർച്ചന അവനറിയാത്ത വാക്കുകളും പറഞ്ഞു കൊടുത്തു.സ്കൂളിൽ തന്നെ സ്പെഷ്യൽ ട്യൂഷൻ സംവിധാനം ഉണ്ടെങ്കിലും അർച്ചന തന്നെയാണ് അവനെ പഠിപ്പിക്കുന്നത്.അതിപ്പോ എത്ര ജോലി ക്ഷീണം ഉണ്ടെങ്കിലും അന്ന് സ്കൂളിൽ പഠിപ്പിച്ചത് അവനെ ഒന്നുകൂടി പഠിപ്പിച്ചിട്ടേ അവനെ അവൾ ഉറക്കു.ഈ പ്രായത്തിലുള്ള പലകുട്ടികൾക്കും സ്പെഷ്യൽ ട്യൂഷൻ ഒക്കെ ഉണ്ട്.കിച്ചുവിനെ അതിനു വിടാൻ അർച്ചനയുടെ കൈയിൽ എവിടെയാ പണം.

സ്കൂൾ ഫീസും വാൻ ഫീസും മറ്റു ചിലവുകളും എല്ലാം അവളുടെ ചെറിയ ശമ്പളത്തിൽ നടന്നു പോകുന്നു.പരമാവധി ആരുടേയും സഹായം അവൾ വാങ്ങില്ല.സ്വന്തം കാലിൽ നിൽക്കാനാണ് അവൾക്കു കൂടുതൽ ഇഷ്ടം.കുറച്ചു സമയം കഴിഞ്ഞപ്പോൾ കിച്ചുവിന് നല്ല ഉറക്കം വന്നു.

“മം മതി മതി.എഴുന്നേറ്റോ കഴിച്ചിട്ട് പോയി കിടക്കാൻ നോക്ക് ”

 

 

Leave a Reply

Your email address will not be published. Required fields are marked *