“ഇതേതാ പരിചയം ഇല്ലാത്ത നമ്പർ”
അവൾ ട്രൂ കോളർ എടുത്തു.ആപ്പ് ഓപ്പൺ ചെയ്യുന്നതിന് മുൻപ് ഒന്നുകൂടി അതേ നമ്പറിൽ നിന്നും കോൾ വന്നു അർച്ചന അത് എടുത്തു.
“ഹലോ”
“ഹലോ അന്നാ.നിനക്ക് ഞാൻ പിഡിഫ് ഫയൽസ് വാട്സ്ആപ്പ് ചെയ്തിട്ടുണ്ട്.ഇൻഫൊർമേഷൻസ് ഒന്നും മിസ്സാക്കരുത്.ഓക്കേ ”
“ആ അതേ ഇത് റോങ്ങ് ….”
അർച്ചന മുഴുവിപ്പിക്കും മുൻപേ ഫോൺ കട്ടായി.
തിരിച്ചു അർച്ചനയ്ക്ക് ഒന്നും പറയാൻ പറ്റിയതും ഇല്ല.അവൾ ആകെ ആശയ കുഴപ്പത്തിലായി.
കേട്ടത് സ്ത്രീ ശബ്‌ദം ആയിരുന്നു.
“ഏത് അന്നാ..? ഏത് ഫയൽ ..?
ഓരോ വട്ടു കേസുകൾ ”
പറഞ്ഞു തീരും മുൻപേ വാട്സാപ്പിൽ തുരു തുരാ മെസ്സേജുകൾ വന്നു.വിളിച്ച അതേ നമ്പർ ഡിപ്പിയിൽ സ്ത്രീയുടെ ഫോട്ടോ.ഇതിനു മുൻപ് അർച്ചന കാണാത്ത മുഖം.ഡിപ്പിയുടെ താഴെ വലതു ഭാഗത്തായി ഒരു പേര് കണ്ടു
“റംല ബീഗം”
അർച്ചന പേര് വായിച്ചു.
വന്നത് കുറേ ഫയലുകൾ ആണ് തുറന്ന് നോക്കിയപ്പോൾ ഏതോ പ്രൈവറ്റ് കമ്പനിയുടെ അക്കൗണ്ട് ഫയൽസ്.
അർച്ചന ഫയൽസ് കണ്ടു എന്ന് മനസിലായപ്പോൾ ദേ വരുന്നു അടുത്ത ഒരു മെസ്സേജ്
‘ഡാറ്റാ മിസ്സാവാതെ നോക്കണം ഓക്കേ’
കാര്യം ആളുമാറിയത് തന്നെ അർച്ചന ഉറപ്പിച്ചു.സ്ത്രീ ആയതിനാൽ അർച്ചന ധൈര്യ പൂർവ്വം തിരിചൊരു മെസ്സേജ് അയച്ചു
‘ഹെലോ,നിങ്ങൾക്ക് ആള് മാറിപ്പോയി.ഇത് നിങ്ങൾ ഉദ്ദേശിച്ച വെക്തി അല്ല’
ഉടനെ ഒരു ഞെട്ടുന്ന ഒരു സ്മൈലി വന്നു.അതിന്റെ കൂടെ ഒരു കോളും.
അർച്ചന ഫോൺ എടുത്തു
“ഹെലോ ”
“ഹെലോ ഇത് അന്ന അല്ലെ അന്നാ ജേക്കബ്”
“അല്ല.നിങ്ങൾക്ക് നമ്പർ മാറിയതാവും”
“ഓ ഷിറ്റ്.സോറി റിയലി സോറി.നാസർ ടിമ്പേഴ്സിലെ എംഡി ആണ് ഞാൻ റംല നാസർ”
“ഓ ”
കേട്ടിട്ടുണ്ട് എന്ന വണ്ണം അർച്ചന ഒന്ന് മൂളി
“ഞങ്ങളുടെ സ്ഥാപനത്തിലെ പുതിയ സ്റ്റാഫിന്റെ നമ്പർ ആണന്നു കരുതി.ഇറ്റ്സ് മൈ മിസ്റ്റേക്ക് റിയലി സോറി”