“അയ്യോ ക്ഷെമി ..പ്ലീസ് ”
റിയാസ് പറഞ്ഞു തീരും മുൻപേ അവന്റെ ഫോൺ റിങ് ചെയ്യാൻ തുടങ്ങി.
“ആഹാ അലി ഇക്ക ”
ഫോൺ എടുത്തു നോക്കിയ ശേഷം ഇരുവരോടായി പറഞ്ഞു.
ജോയലും ആകാശും മുഖാമുഖം നോക്കി .
ഫോൺ അറ്റൻഡ് ചെയ്ത റിയാസ് സംസാരിക്കാൻ തുടങ്ങി.റേഞ്ച് കിട്ടാത്തതിനാൽ അവൻ റോഡിലേക്ക് ഇറങ്ങി
“ഡാ ഇയാൾക്കെന്തോ ഉദ്ദേശം ഉണ്ട്”
ജോയൽ പറഞ്ഞു
“ശെരിയാടാ എനിക്കും തോന്നി.അത് അല്ലെങ്കിൽ ആരെങ്കിലും ഇടയ്ക്കിടെ ബിയറും ഫുഡും ഒക്കെ ചുമ്മാ വാങ്ങി തരുവോ..?”
ആകാശിനുള്ള മറുപടിയായി ജോയൽ ഒന്ന് മൂളി.അപ്പോഴേക്കും സംസാരിച്ചു കഴിഞ്ഞു റിയാസ് എത്തി
“മക്കളെ ഇന്ന് ഇക്കയുടെ വക നമുക്ക് ട്രീറ്റ് ഉണ്ട് കേട്ടോ”
റിയാസ് വളരെ സന്തോഷത്തിൽ ആണ് ഇത് പറഞ്ഞത്
“ടാ എന്താ അങ്ങേരുടെ ഉദ്ദേശം..?”
ജോയൽ ചോദിച്ചു
“എന്ത് ഉദ്ദേശം…?”
റിയാസ് ഒന്ന് ആലോചിച്ചു
“ഒന്നും കാണാതെ അയാള് നമ്മളെ സുഖിപ്പിക്കില്ല”
ആകാശ് അഭിപ്രായപ്പെട്ടു
അത് അനുകൂലിച്ചു എന്ന മട്ടിൽ ജോയലും തലയാട്ടി.
“ടാ എന്തേലും ഉണ്ടേൽ നമുക്കിന്നു ചോദിക്കാം പോരെ.വെറുതെ ഒരു ട്രീറ്റ് പാഴാക്കുന്നത് എന്തിനാ. കുഴപ്പം ഉണ്ടേൽ നമ്മുക്ക് സ്കൂട്ടാവാട”
റിയാസിന്റെ അഭിപ്രായത്തോട് ഇരുവരും യോചിച്ചു .ശേഷം മൂവരും യാത്രയായി.
മൂവരും സ്ഥിരം കൂടാറുള്ള ഒരു ബാർ കം റെസ്റ്റോറന്റ്.അൽപ്പം ഒഴിഞ്ഞ കോണിൽ മൂവർ സങ്കം ഇരിക്കുന്നു ഒപ്പം അലിയും ഉണ്ട്.2,3 ബിയർ കുപ്പി ഇതോടെ കാലി ആവാറായി.അലി നന്നായി തന്നെ അവന്മാരെ സൽക്കരിക്കുന്നുണ്ട്.ചിക്കനും ബീഫും എല്ലാം അ മേശയിൽ നിരന്നിരിക്കുന്ന.റിയാസ് ആസ്വദിച്ചു അതെല്ലാം തട്ടുകയാണ്.എന്നാൽ ജോയലും ആകാശും അത്ര നല്ല മൂഡില്ലല്ല.
അലിയുടെ ഉദ്ദേശം അറിയാനുള്ള ആകാംക്ഷയിലാണ് അവർ.എന്നാൽ പൊഴുമ്പോ കാണിച്ച ശുഷ്‌കാന്തി ഒന്നും ഇപ്പൊ റിയാസിന് ഇല്ല.അവന്റെ ശ്രദ്ധ മുഴുവനും ബിയറിലും ബീഫിലുമാണ്.ജോയൽ അലി കാണാതെ റിയാസിന്റെ കാലിൽ തട്ടി വിളിച്ചു.റിയാസ് എന്താണ് എന്ന മട്ടിൽ ജോയലിനോട് ചോദിച്ചു.അലിയുടെ ഉദേശത്തെ പറ്റി ചോദിക്കാൻ ജോയൽ ആംഗ്യം കാട്ടി.റിയാസ് പൊട്ടനെപോലെ ജോയൽ കാണിച്ചത് മനസിലാക്കാതെ എന്താണന്നു തല ആട്ടിക്കൊണ്ട് ചോദിച്ചു.