ഇതിനിടയിൽ ആണ് അലിയുടെ ഫോൺ റിങ് ചെയ്തത്.ജബ്ബാറിന്റെ കോൾ ആണ് എന്ന് അറിഞ്ഞപ്പോ തന്നെ അവനെ പ്രാകി കൊണ്ട് അലി ഫോൺ കട്ടാക്കി.ഈ സമയം കൊണ്ട് ജോയൽ കാര്യം റിയാസിനെ ധരിപ്പിച്ചു.ഇത് അലി ശ്രദ്ധിച്ചു
“എന്താണ് കൂട്ടുകാർ തമ്മിൽ ഒരു കണ്ണിറുക്കി കളി ..?”
അലിയുടെ ചോദ്യം കേട്ടതും ആകാശും ജോയലും ഒന്ന് പരുങ്ങി.റിയാസിനാകട്ടെ ഒരു കൂസലും ഇല്ല.
“ഏയ് ഒന്നുല്ല”
ജോയൽ ഒരു ചിരി പാസ്സാക്കി.
“അത് വെറുതെ.പറയടോ എന്താ കാര്യം”
അലി വിട്ടുകൊടുത്തില്ല
“അത് ഇക്ക ഇവന്മാർക്ക് ഇക്കേടെ ഉദ്ദേശം അറിയണം”
ലാഘവത്തോടെ റിയാസ് മറുപടി നൽകി
“ഉദ്ദേശമോ ..? എന്ത് ഉദ്ദേശം ?”
അലി ആവർത്തിച്ചു ചോദിച്ചു
ജോയലും ആകാശും പരുങ്ങാൻ തുടങ്ങി.ചെക്കന്മാരുടെ മുഖഭാവം കണ്ടപ്പോഴേ അലിക്ക് ചിരി ആണ് വന്നത്.
‘ഓ ഇവന്മാർ പേടിത്തൊണ്ടൻമാർ തന്നെ.എന്തായാലും പ്രയോജനപ്പെടും’
അലി മനസ്സിൽ കണക്കു കൂട്ടി.
“വെറുതെ ആരേലും ഇങ്ങനെ ചിലവ് ചെയ്‌യുമോന് ഇവന്മാർക്ക് സംശയം”
ബിയർ കുടിച്ചുകൊണ്ട് റിയാസ് പറഞ്ഞൊപ്പിച്ചു
‘ഇവന്മാർ മണ്ടന്മാരല്ല.അപ്പൊ ഉറപ്പായും പ്രയോചനം ചെയ്‌യും’
അലി സ്വയം പിറുപിറുത്തു കൊണ്ട് തുടർന്നു
“ടാ റിയാസേ..”
“എന്താ ഇക്ക ..?”
“ഇവന്മാർ നിന്നെപ്പോലെ അല്ല.ബുദ്ധി ഉള്ളോരാ ”
റിയാസ് ഒന്ന് ഞെട്ടി.എന്നാൽ ജോയലിനും ആകാശിനും അവരെകുറിച്ചോർത്ത് സ്വയം മതിപ്പാണ് തോന്നിയത്.മറ്റുള്ളവരെ താരതമ്യം ചെയ്ത് ആരേലും നമ്മൾ മിടുക്കരാണന്നു പറഞ്ഞാൽ പ്രേത്യേക ഒരു സുഖം തന്നെ ആണ് എല്ലേ.ഒന്ന് പൊങ്ങാൻ അത് തന്നെ ധാരാളം.
ജോയലും ആകാശും ശെരിക്കൊന്നു പൊങ്ങി.റിയാസ് തന്റെ ഫീലിംഗ് തീർത്തത് മുൻപിലുള്ള ബീഫ് കടിച്ചു പറിച്ചാണ്.പാവം ചെക്കൻ
“ശെരിയാ എനിക്കൊരു ആവിശ്യം നിങ്ങളെ കൊണ്ട് ഉണ്ട്”
മൂവരും അലിയുടെ വാക്കുകൾക്ക് കാതോർത്തു.അലി തുടരവേ അതാ വരുന്നു ജബ്ബാറിന്റെ കോൾ
“മൈര്”
ദേഷ്യത്തോടെ അയാൾ അ ഫോൺ സൈലന്റ് ആക്കി പോക്കറ്റിൽ തിരുകി.ഒന്ന് കൂളാവാൻ കൈയിലുണ്ടായിരുന്ന ബിയർ ഒന്ന് നുണഞ്ഞു ശേഷം തുടർന്നു