“’എന്തെടി….. “”
“”രവിയേട്ടൻ നാളെ വരുമോ…. “”
“”ഇല്ലാ.. ഞാൻ മറ്റന്നാൾ രാവിലെയേ എത്തു….. എന്താ കാര്യം….?? “”
“”അത് ഏട്ടാ…എന്റെ ഈ മാസത്തെ ഡേറ്റ് കഴിഞ്ഞു….. ഇത് വരെയും പീരിയഡ്‌സ് ആയിട്ടില്ല…എനിക്കെന്തോ ഒരു സംശയം ഉണ്ട്….“”
“”നേരാണോടി മോളെ…ദൈവം നമ്മുടെ പ്രാർത്ഥന കേട്ട് കാണും… നീ ഇനി ഞാൻ വരാൻ കാത്തു നില്ക്കണ്ട…. ഇന്ന് തന്നെ ഹോസ്പിറ്റലിലേക്ക് പൊയ്ക്കോ…ഡോക്ടറെ കണ്ട് ഒന്ന് കൺഫോം ചെയ്യ്…പിന്നെ നീ തനിച്ചു പോകണ്ട…നമ്മുടെ അജുവിനെയും കൂടെ കൂട്ടിക്കോ….. എന്നാ ശരി ഹോസ്പിറ്റലിൽ ചെന്ന് വിവരം അറിഞ്ഞിട്ട് നീ എന്നെ വിളിക്ക്…. “”
“”ശരി രവിയേട്ടാ…ഞാൻ ഹോസ്പിറ്റലിൽ ചെന്നിട്ട് വിളിക്കാം…’’”
“”എന്നാ ശരി…’’”
ഫോൺ വച്ചതിനു ശേഷം രവി സകല ദൈവങ്ങളെയും വിളിച്ചു പ്രാർത്ഥിച്ചു.. തന്റെയും അനിതയുടെയും പ്രാർത്ഥന സഫലമാകണേയെന്ന്…..
ഹോസ്പിറ്റലിൽ പോകാൻ റെഡിയായി ഇറങ്ങിയ അനിത അജുവിനെ വിളിക്കാൻ പോയി…. തൊട്ട് അയൽപ്പക്കത്താണ് അജുവും അവന്റെ അമ്മ ജയശ്രീയും താമസിക്കുന്നത്…. പ്ലസ് വൺ വിദ്യാർത്ഥിയാണ് അജു എന്ന അജിത്….വിവാഹം കഴിഞ്ഞ് രവിയും അനിതയും ഈ നാട്ടിൽ വന്ന് വീട് വച്ച് താമസമാകുമ്പോൾ എല്ലാ സഹായവും ചെയ്തു കൊടുത്തിരുന്നത് ജയശ്രീയും അവരുടെ ഭർത്താവ് മോഹൻദാസുമായിരുന്നു……. മക്കളില്ലാത്തതിനാൽ രവിക്കും അനിതയ്ക്കും അവരുടെ മകൻ അജുവിനോട് സ്വന്തം മകനോടെന്ന പോലെയുള്ള വാത്സല്യമായിരുന്നു…..അജുവിന് പത്തു വയസ്സുള്ളപ്പോഴാണ് അവന്റെ അച്ഛൻ മോഹൻദാസ് വീടിന്റെ തൊട്ടടുത്തുള്ള റെയിൽ പാളത്തിന്റെയവിടെ വച്ച് നടന്ന ഒരു അപകടത്തിൽ മരിക്കുന്നത്……അതും ഭാര്യ ജയശ്രീയുടെ കണ്മുന്നിൽ വച്ച്….. ആ സംഭവം ജയശ്രീയിൽ ഒരുപാട് മാനസിക വിഭ്രാന്തി സൃഷ്ട്ടിച്ചു…മനസ്സിന്റെ സമനില തെറ്റിയ അവർ പിന്നീട് ഒരു വർഷക്കാലം ചികിത്സയിലായിരുന്നു…..പിന്നീട് അവസ്ഥ മെച്ചപ്പെട്ട ജയശ്രീ ആശുപത്രി വിട്ടു…..മോഹൻദാസിന്റെ മരണശേഷം ബന്ധുക്കൾ കയ്യൊഴിഞ്ഞ ജയശ്രീയും മകൻ അജുവും ആ വീട്ടിൽ തനിച്ചായി……
രോഗം മെച്ചപ്പെട്ടുവെങ്കിലും അത് ഉണ്ടാക്കിയ ആഘാതത്തിന്റെ സ്വാധീനം ഇന്നും ജയശ്രീയിൽ പ്രകടമാണ്…..ചില ദിവസങ്ങളിലെ രാത്രി സമയങ്ങളിൽ അവർ ഉറക്കത്തിൽ സ്വയം അറിയാതെ പാതി ബോധാവസ്ഥയിൽ എഴുന്നേറ്റ് വീട്ടിൽ നിന്നും ഇറങ്ങി പോകാറുണ്ട്….എന്നിട്ട് റെയിൽ പാളത്തിൽ