ചെന്നിരിക്കും…അജുവിന്റെ അച്ഛന്റെ ആത്മാവ് അവരെ കാണാൻ രാത്രി അവിടെ വരാറുണ്ടെന്നാണ് ആ പാവം സ്ത്രീ വിശ്വസിക്കുന്നത്…..പാതിരാത്രി റെയിൽ പാളത്തിലേക്കുള്ള അമ്മയുടെ ഇറങ്ങിപ്പോക്ക് അപകടം വരുത്തി വയ്ക്കുമെന്നതിനാൽ രാത്രി മുഴുവൻ അമ്മയ്ക്ക് ഉറങ്ങാതെ കാവലിരിക്കുകയാണ് പതിനാറു വയസ്സുകാരനായ പാവം അജു……..അവിടെ വീട്ടിൽ ചെന്ന് ജയശ്രീയുടെ അടുത്ത് അജുവിനെ തിരക്കിയപ്പോൾ ഉറക്കച്ചടവോടെ അകത്തു നിന്നും എഴുന്നേറ്റു വരുന്ന അവനെ കണ്ടതും അനിതയ്ക്ക് പാവം തോന്നി………അനിത വേണ്ടന്ന് വിലക്കിയെങ്കിലും ആവശ്യമറിഞ്ഞ അജു അനിതയോടൊപ്പം ഹോസ്പിറ്റലിലേക്ക് പോകാൻ വേഗം റെഡിയായി ഇറങ്ങി…….
ഹോസ്പിറ്റലിൽ ചെന്ന് ഡോക്ടറെ കണ്ട് പരിശോധന ഫലം അറിഞ്ഞ അനിതയ്ക്ക് സന്തോഷമടക്കാനായില്ല….. ഇത്രയും വർഷം താൻ കേൾക്കാൻ കൊതിച്ചിരുന്ന ആ വാർത്ത കേട്ട് സ്വയം മതി മറന്ന അവസ്ഥയിൽ ആയിരുന്നു അനിത……തന്റെ ഉദരത്തിൽ ഒരു ജീവന്റെ തുടിപ്പ് ഉത്ഭവിച്ചിരിക്കുന്നു……സന്തോഷവാർത്ത അനിത വേഗം രവിയെ വിളിച്ചറിയിച്ചു……താൻ ഒരു അച്ഛനാകാൻ പോകുന്നവെന്ന യാഥാർഥ്യം പകർന്ന സന്തോഷത്താൽ ആ മനുഷ്യൻ തുള്ളിച്ചാടി……വർഷങ്ങൾ നീണ്ട കാത്തിരിപ്പിന്റെ ഫലമായി തങ്ങൾക്ക് കിട്ടിയ പൊന്നോമനയെ വരവേൽക്കാൻ രവിയും അനിതയും ഒരുങ്ങി….എല്ലാം തരത്തിലും അവർ വീട്ടിലും മറ്റും ഉത്സവപ്രതീതി സൃഷ്ടിച്ചു…. അവരുടെ സന്തോഷത്തിൽ അജുവും അമ്മ ജയയും പങ്കു ചേർന്നു….. മാസങ്ങൾ കടന്ന് പോയി……അനിത ഒരു പെൺകുഞ്ഞിന് ജന്മം നൽകി……ഒരു കുഞ്ഞു മാലാഖ……രവിയും അനിതയും അവൾക്ക് അനന്യ എന്ന് പേരു നൽകി….അവരുടെ സ്വന്തം അനുമോൾ……എല്ലാവരുടെയും കണ്ണിലുണ്ണിയായി ആ പൊന്നോമന വന്നതിന്റെ സന്തോഷത്തിൽ മതി മറന്നിരിക്കുമ്പോഴായിരുന്നു ആ ദുരന്തം സംഭവിച്ചത്……..അജുവിന്റെ അമ്മ ജയശ്രീയുടെ ദാരുണമരണം…….അനുമോളുടെ തൊണ്ണൂറാം നാൾ ചടങ്ങുകൾ നടന്ന ദിവസമായിരുന്നു അത്…..അന്ന് രാത്രി ഉറക്കത്തിൽ നിന്നും അമ്മ എഴുന്നേറ്റു പോയത് ഉറക്ക ക്ഷീണത്തിലായിരുന്ന പാവം അജു അറിഞ്ഞില്ല…..എപ്പോഴോ കണ്ണു തുറന്നു ഓടിപ്പിടിഞ്ഞു എത്തിയ അജുവിനെ കാത്തിരുന്നത് റെയിൽപ്പാളത്തിനരുകിൽ ട്രെയിൻ ഇടിച്ചു ചിതറി തെറിച്ചു കിടന്നിരുന്ന അമ്മയുടെ ചലനമറ്റ ശരീരമായിരുന്നു………
അമ്മയുടെ മരണശേഷം ആരോരുമില്ലാത്തവനായി തീർന്ന അജുവിനെ രവി തന്റെ വീട്ടിലേക്ക് കൂട്ടി കൊണ്ടു വന്നു……..അമ്മയുടെ വിയോഗം തളർത്തിയ അജു എപ്പോഴും കണ്ണീരിലും ഏകാന്തതയിലും അഭയം പ്രാപിച്ചു……അജുവിന്റെ ഈ അവസ്ഥ മാറ്റിയെടുക്കണമെന്ന് രവിക്കും അനിതയ്ക്കും തോന്നി….അമ്മയെ ഓർത്ത് കൊണ്ട് കണ്ണീർ പൊഴിച്ചിരുന്ന അജുവിന്റെ മടിയിലേക്ക് അനുമോളെ അനിത കിടത്തി…..അനുമോളുടെ കൊഞ്ചലുകളും കളിചിരികളും കാണുന്നത് അജുവിനൊരു ആശ്വാസമായിരുന്നു…..തന്റെ കുഞ്ഞികൈകൾ കൊണ്ടും കാൽപാദങ്ങൾ കൊണ്ടും ആ പൊന്നോമന അജുവിന്റെ ദേഹത്ത് പതിയെ തല്ലി കൊണ്ടിരുന്നു……ഒപ്പം അവ്യക്തമായ ശബ്ദത്തിലുള്ള കുഞ്ഞുവാവയുടെ കൊഞ്ചലുകളും അജുവിന്റെ കാതിൽ പതിഞ്ഞു……
“”ഇനിയും ഇങ്ങനെയിരുന്നു കരഞ്ഞാൽ ഏട്ടൻ നല്ല തല്ലു മേടിക്കുമെന്നാ കുഞ്ഞാവ പറയുന്നേ….. “”
തന്റെ മടിയിൽ കിടന്ന് തന്നോട് കുറുമ്പ് കാണിക്കുന്ന അനുമോളെ നോക്കി മിഴികൾ വാർക്കുന്ന അജുവിനോട് അനിത പറഞ്ഞു…..അത് കേട്ടപ്പോൾ പുഞ്ചിരി വിടർന്ന അജുവിന്റെ മുഖം കണ്ടതും മടിയിൽ കിടന്നിരുന്ന അനുമോളുടെ കളിചിരികൾ ഉച്ചത്തിലായി….ആ ചിരിയിൽ അനിതയും രവിയും പങ്കു ചേർന്നു…..ബന്ധുജനങളുടെ മുറുമുറുപ്പിനെയും നാട്ടുകാരുടെ ചോദ്യശരങ്ങളെയും പാടെ അവഗണിച്ചു കൊണ്ട് രവിയും അനിതയും