മുറിക്കകത്ത് അനുവിന്റെ മടങ്ങി വരവിനെക്കുറിച്ചറഞ്ഞപ്പോൾ തൊട്ട് അസ്വസ്ഥമായ മനസ്സുമായി ഇരിക്കുകയായിരുന്നു അജു….. പൊടുന്നനെ മുറിയുടെ വാതിൽ തള്ളിത്തുറന്ന് കയറിവന്ന അനുവിന്റെ സങ്കടവും ദേഷ്യവും പരിഭവവും തിങ്ങിനിറഞ്ഞ മുഖം കണ്ട് അജു സ്തബ്ധനായി എഴുന്നേറ്റു നിന്നു……
“”അജുവേട്ടനെന്താ എന്നെ മനഃപൂർവം അവഗണിക്കുവാൻ ശ്രമിക്കുകയാണോ….എത്ര നാൾ?? ഇനിയും എത്ര നാൾ ഏട്ടനതിന് സാധിക്കും….എന്റെ മനസ്സിലുള്ളത് എന്താണെന്ന് തുറന്നു പറഞ്ഞില്ലെങ്കിലും അത് അജുവേട്ടൻ തിരിച്ചറിഞ്ഞുവെന്ന് എനിക്ക് മനസ്സിലായി…..അത് കൊണ്ടാണല്ലോ എന്നിൽ നിന്നും അകലുവാൻ ശ്രമിക്കുന്നത്…..മനസ്സിലാക്കിയതെല്ലാം ശരിയാണ്…….എനിക്ക് അജുവേട്ടനെ ഇഷ്ട്ടമാണ്…….വിവാഹം കഴിക്കണമെന്നും ഞാൻ ആഗ്രഹിക്കുന്നു…..അജുവേട്ടന്റെ പെണ്ണായി, അജുവേട്ടന്റെ ഭാര്യയായുള്ള ഒരു ജീവിതമാണ് ഞാൻ സ്വപ്നം കാണുന്നത്…….””’
“’മോളെ അനു നീയിതെന്തൊക്കെയാ പറയുന്നേ…..നീ എനിക്ക് പറയാനുള്ളതെങ്കിലുമൊന്നു കേൾക്കു…..””
“”വേണ്ട അജുവേട്ടാ…എനിക്കൊന്നും കേൾക്കണ്ട….എനിക്കറിയാം അജുവേട്ടന്റെ മനസ്സിൽ എന്താണെന്നും എന്താണ് എന്നോട് പറയാനുള്ളതെന്നും…. അജുവേട്ടൻ എന്നെ സ്നേഹിച്ചത് സ്വന്തം സഹോദരിയേപ്പോലെയാണെന്ന കാര്യവും ആരോരുമില്ലാത്ത ഏട്ടന് അഭയം നൽകിയ എന്റെ അച്ഛനോടും അമ്മയോടുമുള്ള കടപ്പാടും എനിക്ക് മനസ്സിലാകും….. അത് കൊണ്ടൊക്കെ തന്നെയല്ലേ എന്റെ ഇഷ്ട്ടത്തിന് നേരെ മുഖം തിരിക്കുന്നത്….. പക്ഷെ ഇനിയൊരിക്കലും എനിക്ക് അജുവേട്ടനെ എന്റെ സഹോദരനായി കാണാൻ സാധിക്കില്ല…. സ്വന്തം പുരുഷനായി കണ്ട് മനസ്സിൽ വരിച്ച ആളെ സഹോദരനായി കാണണമെന്ന് പറഞ്ഞാൽ എനിക്കതിനു കുറച്ചു ബുദ്ധിമുട്ട് ഉണ്ട്……..””’’’
അജുവിന് പറയാനുള്ളത് പോലും കേൾക്കാൻ തയ്യാറാകാതെ അനു തന്റെ മനസ്സിലുള്ളതെല്ലാം വെളിപ്പെടുത്താൻ വ്യഗ്രത കാണിച്ചു..….
“”അജുവേട്ടൻ നന്നായി ആലോചിച്ചിട്ട് നാളെ എനിക്കൊരു മറുപടി തന്നാൽ മതി….. എന്നാൽ ആ മറുപടി അനുകൂലമായിരിക്കുമെന്ന പ്രതീക്ഷയിലാണ് ഞാൻ…… എന്നെ ഒരിക്കലും നിരാശപ്പെടുത്തരുത്……”””
പോകുന്നതിനു മുൻപ് വാതിൽക്കൽ നിന്ന് അത്രയും കൂടി പറഞ്ഞു കൊണ്ട് അനു പോയി………കലുഷിതമായ മനസ്സോടെ ആകെ തകർന്ന് പോയ അവസ്ഥയിലായിരുന്നു അജു….മനസ്സിന്റെ തളർച്ച ശരീരത്തിലേക്കും വ്യാപിക്കാൻ തുടങ്ങിയതോടെ അജു മെല്ലെ തൊട്ടടുത്തുള്ള കസേരയിൽ തല കുമ്പിട്ട് ഇരുന്നു……അനു പോയി കുറച്ചു സമയം കഴിഞ്ഞപ്പോൾ രവിയും അനിതയും അങ്ങോട്ടേക്ക് വന്നു……
“”ഇന്ന് നാട്ടിലേക്ക് വരുന്നതിനു മുൻപ് കഴിഞ്ഞ ദിവസം അനു ഞങ്ങളെ വിളിച്ച് എല്ലാം പറഞ്ഞിരുന്നു……പ്രായത്തിന്റെതായ അവളുടെ പക്വത കുറവായി കണ്ട് ഞങ്ങൾ അവളെ തിരുത്താൻ ശ്രമിച്ചെങ്കിലും അവൾ അനുസരിക്കാൻ തയ്യാറായിരുന്നില്ല….. കേവലം പ്രായത്തിന്റെതായ ഒരു