വാശിക്കെന്നതിനുമപ്പുറം സ്വന്തം മകളുടെ മനസ്സിലെ ഇഷ്ട്ടത്തിന്റെ ആഴം എത്രത്തോളമാണെന്ന് തിരിച്ചറിഞ്ഞത് കൊണ്ടാണ് ഞങ്ങൾ ഇപ്പോൾ നിന്റെ മുന്നിൽ വന്നു നിൽക്കുന്നത്….. അല്ലെങ്കിലും ഞങ്ങൾ അച്ഛനും അമ്മയും തന്നെയല്ലേ അവളുടെ മനസ്സ് മനസ്സിലാക്കേണ്ടതും അവളുടെ ഇഷ്ട്ടങ്ങൾ സാധിച്ചു കൊടുക്കേണ്ടതും….”””’
എന്റെ ഇരുകൈകളും ചേർത്ത് പിടിച്ച് കൊണ്ട് വികാരധീനനായി സംസാരിക്കുന്ന രവിയേട്ടനോട് മറുത്തൊന്നും പറയാൻ സാധിക്കാത്ത അവസ്ഥയിലായിരുന്നു അജു അപ്പോൾ…..
“”മോന്റെ വിഷമം മനസ്സിലാക്കാതെ സ്വന്തം മകളുടെ കാര്യത്തിൽ ഒരു അച്ഛനും അമ്മയും എടുക്കുന്ന സ്വാർത്ഥതയായി ഇത് കാണരുത്……ബന്ധത്തിന്റെയോ പ്രായവ്യത്യാസത്തിന്റെയോ പേരിലുള്ള വേർതിരിവുകൾക്കൊന്നും നിനക്കും അനുവിനുമിടയിൽ ഇനി സ്ഥാനമില്ല….. പൂർണസമ്മതത്തോടെയും സന്തോഷത്തോടെയുമാണ് ഞങ്ങൾ ഇത് പറയുന്നത്……. നിനക്ക് സ്വീകരിച്ചു കൂടെ ഞങ്ങളുടെ മകളെ….ഒരു മരുമകനായിട്ടല്ല ഇത്രയും നാളും കഴിഞ്ഞത് പോലെ സ്വന്തം മകനായിട്ട് തന്നെ കണ്ട് നിന്നെ സ്നേഹിക്കാനാ ഈ അച്ഛനും അമ്മയും മോനെ വിളിക്കുന്നത്…..””
മൂകനായി നിന്നിരുന്ന അജുവിന്റെ കവിളിണയിൽ തഴുകി കൊണ്ട് അനിത അത് പറഞ്ഞതും അവന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി….. നിയന്ത്രണം വിട്ടു പൊട്ടി കരഞ്ഞ അജു തന്റെ മുന്നിൽ നിൽക്കുന്ന രവിയുടെയും അനിതയുടെയും കാൽക്കൽ വീണു……ഒന്നും മിണ്ടാതെ കരയുന്ന അജുവിനെ പിടിച്ചെഴുന്നേൽപ്പിച്ച അവർ ‘എല്ലാം നല്ലതിനാണ്’ന്നു പറഞ്ഞ് അവനെ ആശ്വസിപ്പിച്ചു….കുറച്ചു നേരം അജുവിന്റെ ഒപ്പം ചിലവഴിച്ച രവിയും അനിതയും സന്ധ്യ മയങ്ങിയപ്പോൾ വീട്ടിലേക്ക് മടങ്ങി….അടുത്ത ദിവസം തന്നെ അനുമോളെ കണ്ട് എല്ലാം സംസാരിക്കണമെന്നും അവർ അജുവിനെ ഓർമിപ്പിച്ചു…..വീടിന്റെ പടി കടന്നു പോകുന്ന രവിയേയും അനിതയെയും തേടിയെത്തിയ അവന്റെ കണ്ണുകൾ നിർജീവമായിരുന്നു……..
അടുത്ത ദിവസം രാവിലെ ഉറക്കമുണർന്ന അനുമോളുടെ കണ്ണുകൾ ഉടക്കിയത് കട്ടിലിനരികിലെ ജനലഴികൾക്കിടയിൽ ഇരുന്നിരുന്ന വെള്ള പേപ്പറിലായിരുന്നു…..അതിലെ അജുവിന്റെ കയ്യക്ഷരം ശ്രദ്ധിച്ച അനു ആ പേപ്പർ കയ്യിലെടുത്ത് വരികളിലൂടെ കണ്ണോടിച്ചു….
“’പ്രിയപ്പെട്ട അനുമോൾക്ക്,,
ക്ഷമ ചോദിക്കാൻ അർഹനല്ലന്ന് അറിയാകുന്നതിനാൽ ഞാനതിനു മുതിരുന്നില്ല…. നിന്റെ കണ്മുന്നിൽ വന്നു നിന്ന് സ്വന്തം മനസ്സിലുള്ളത് തുറന്നു പറയാൻ ധൈര്യമില്ലാത്തതിനാലാണ് ഈ കത്ത് പോലും ഞാൻ എഴുതുന്നത്…….വർഷങ്ങൾക്ക് മുൻപ് അപ്രതീക്ഷിതമായി സംഭവിച്ച അച്ഛന്റെ മരണം അന്നത്തെ ആ പത്തു വയസ്സുകാരനായ എന്റെ മനസ്സിൽ ഉണ്ടാക്കിയ ശൂന്യത വളരെ വലുതായിരുന്നു…. അച്ഛന്റെ വിയോഗത്തിനു പിന്നാലെയുള്ള അമ്മയുടെ രോഗാവസ്ഥയും ആശുപത്രി വാസവും എന്റെ ജീവിതശൈലിയിൽ ക്രമേണ താളപ്പിഴകൾ സൃഷ്ടിച്ചു….അച്ഛന്റെയും അമ്മയുടെയും അസാന്നിധ്യത്തിൽ ആരുടെയും പരിരക്ഷയില്ലാതെ വളർന്ന തന്റെ ജീവിതം തെറ്റിന്റെയും തിന്മയുടെയും ദിശയിലേക്കാണ് സഞ്ചരിക്കുന്നതെന്ന്