അപ്പോഴേക്കും എന്റെ ഫോൺ റിങ് ചെയ്തു ഞാനത് എടുത്തു… അമ്മായിയായിരുന്നു… അമ്മാവന് ആക്സിഡൻറ് ആയതിൽ പിന്നെ അമ്മായി എപ്പോഴും വിളിച്ചു തിരക്കും ഞാനെവിടാണെന്ന്… എനിക്കെന്തേലും സംഭവിക്കുമോയെന്ന പേടിയാണ് ആ പാവത്തിന്… ഞാൻ അമ്മായിയോട് സംസാരിച്ചു എന്നിട്ട് ആന്റിയോട് പറഞ്ഞൂ…
ആന്റീ.. ഈ കല്യാണം വീട്ടിലെങ്ങനെ അവതരിപ്പിക്കുമെന്നാ…
അതെന്തിനാടാ… വീട്ടിൽ പറയുന്നേ… നമുക്കിതു ആരുമറിയാതെ നാളെത്തന്നെ നടത്താന്നേ… എന്നിട്ട് നാളെ ബാംഗ്ലൂരിൽ പോകാം…. ഇനി നമ്മൾ അവിടാ താമസീക്കാൻ പോകുന്നേ…
ആന്റീ അങ്ങനെ പെട്ടെന്നൊന്നും നടക്കില്ല… ആന്റിക്കറിയാവുന്നതല്ലേ എന്റെ വീട്ടിലെ കാര്യങ്ങളൊക്കെ… അമ്മായിയെ ഒക്കെ ഇങ്ങനെ ഒറ്റക്കിവിടെ ആക്കിയിട്ട് ഞാനെങ്ങനാ… പോരുക…
ഓ അതാണോ പ്രശ്നം… അതിനൊക്കെ നമുക്ക് വഴിയുണ്ടാക്കാന്നേ…
എന്തു വഴി…
നീ അമ്മായിയോട് പറ നിനക്ക് ബാംഗ്ലൂരിലേക്ക് ട്രാൻസ്ഫർ കിട്ടീന്ന്… എന്നിട്ട് നമുക്ക് ബാംഗ്ലൂർ പോയി അടിച്ച് പൊളിക്കാം… പിന്നെ നിനക്ക് വേണ്ടത്രയും കാശ് നിനക്ക് ഇന്നുതന്നെ തരാം… നീയതെടുത്ത് അവർക്ക് നല്ലൊരു വീട് വാങ്ങക്കൊടുക്ക്……
ആന്റിയങ്ങനെ പറഞ്ഞപ്പോൾ എനിക്കത് പറഞ്ഞറിയിക്കാൻ പറ്റാത്തത്രയും സന്തോഷമാണ് തന്നത്.. ഞാൻ ജീവിതകാലം മുഴുവന് പണിയെടുത്താപ്പോലും കിട്ടാത്തത്രയും പണമാണ് ആന്റിയുടെ മകളെ കെട്ടിയാൽ കിട്ടാന് പോകുന്നത്.. അതുകൊണ്ട് എന്നെ ഇത്രയും നാളും കഷ്ടപ്പെട്ടു നോക്കിയ അമ്മാവനെയും കുടുംബത്തെയും നല്ലപോലെ നോക്കാന് പറ്റും അതൊക്കെ ആലോചിച്ചപ്പോൾ മനസിനു വല്ലാത്തൊരു സന്തോഷമായിരുന്നു… പിന്നെ അവിടെ കൂടുതൽ നേരമൊന്നും നിന്നില്ല. ആന്റിയോട് ഒരാഴ്ചക്കുള്ളിൽ എല്ലാം റെഡിയാക്കിയിട്ട് പോകാന്നു പറഞ്ഞിട്ട് ഞാനവിടുന്ന് വീട്ടിലേക്ക് പോന്നു…
റോസിയാന്റിയുടെ കൈയിൽ നിന്നും വാങ്ങിയ കുറച്ചു ക്യാശ് എടുത്തു അമ്മായിക്കും അമ്മാവനും അനിയത്തിക്കുമെല്ലാം ഡ്രസ്സെല്ലാം വാങ്ങി കൊണ്ടാണ് വീട്ടിലേക്ക് ചെന്നത്… അവരോട് ബാംഗ്ലൂർക്ക് ട്രാൻസ്ഫർ കിട്ടിയെന്നും നല്ല സാലറി ആണെന്നൊക്കെ പറഞ്ഞപ്പോൾ എല്ലാർക്കും വളരെ സന്തോഷമായിരുന്നു.. എന്നാലും അമ്മായിക്ക് ഞാൻ ദൂരേക്ക് ജോലീക്ക് പോകുന്ന കാര്യത്തിൽ ചെറിയ നീരസമായിരുന്നു മുഖത്ത്.. പിന്നെ ഞാൻ അമ്നാരിയോട് പുതിയ വീട് വാങ്ങുന്ന കാര്യം പറഞ്ഞു… അവരോട് എങ്ങനത്തെ വീട് വേണമെന്ന് എന്തേലും ആഗ്രഹമുണ്ടോയെന്ന് ചോദിച്ചപ്പോൾ അമ്മായി