“മോന് എന്നെ ഓർമ്മയൊന്നും കാണില്ലായിരിക്കും.. ഇല്ലിയോ.. ” ഫാൻ ഓണാക്കുന്നതിനിടയിൽ സോഫയിൽ ഇരിക്കുന്ന അന്റോയോട് എൽസമ്മ ചോദിച്ചു.
“ഇല്ലാ… ”
“അതെങ്ങനെ കാണാനാ മമ്മി… ഇവൻ ഇവിടെ വന്നിട് ഇപ്പോൾ ഒരു കൊല്ലമേ ആയുള്ളൂ.. എല്ലാരും ദുബായിൽ അല്ലിയോ.. ”
“ശെരിയാ.. മോനെ ഇതിനുമുൻപ് കണ്ടത് ഏഴിലോ എട്ടിലോ എന്തോ പഠിക്കുമ്പോഴാ.. പള്ളിയിൽ വച്ച്…നിങ്ങൾ നാട്ടിൽ അവധിക്ക് വന്ന സമയം… അന്ന് സൂസനുമായി ഒത്തിരി നേരം സംസാരിച്ചിരുന്നു.. ”
“ആഹ്.. ശെരി.. ”
“സൂസനെന്തിയെ.. സുഖമായിട്ടിരിക്കുന്നോ.. ”
“സുഖമായിട്ടിരിക്കുന്നു ആന്റി.. കുഴപ്പമില്ല.. ”
“ഞാൻ മോന് ചായ എടുക്കട്ട്.. ഇരിക്കെ.. ”
“അയ്യോ.. വേണ്ട ആന്റി.. ”
“അയ്യോടാ.. അതുകൊള്ളാം.. വീട്ടിൽ വന്നിട്ട് ഒന്നും കുടിക്കാതെ പോയാൽ എങ്ങനാ.. എബിയേ നിനക്കും എടുത്തേക്കട്ടെ.. ”
“ശെരി മമ്മി.. ”
അന്റോയുടെ മറുപടിക്ക് കാത്തു നില്കാതെ, എൽസമ്മ ചായ എടുക്കാൻ അടുക്കളയിൽ പോയി.
ആന്റോ വെളിയിൽ ഇറങ്ങി അവരുടെ വീടും പരിസരവും ഒക്കെ നോക്കി. 3 മുറികളും അടുക്കളയും ഒരു ബാത്റൂമും ഉള്ള ചെറിയ ഒരു വീടായിരുന്നു എബിയുടേത്. വെളിയിൽ മുറ്റത്ത് അല്പം അകലത്തിൽ ഒരു തൊഴുത്തും അതിൽ രണ്ട് പശുക്കളും.
” മൊത്തം റബ്ബർ ആണല്ലോ.. ”
“മ്മ്…10 ഏക്കർ ഉണ്ട്.. നല്ല ആദായമാ.. രാവിലെ മമ്മിയും ഞാനും 2 കുടുംബശ്രീ പെണ്ണുങ്ങളും കൂടിയ വെട്ടുന്നെ . ” എബി പറഞ്ഞു.
ആ റബ്ബർതോട്ടത്തിൽ ഒറ്റപെട്ടു നിന്നിരുന്ന ആ വീട് അന്റോയ്ക്ക് അത്ഭുതമായി. മരങ്ങൾക്കിടയിലൂടെ ദൂരെ കണ്ണെത്താദൂരത് പരന്ന് കിടന്ന പച്ചപ്പ് അവൻ കണ്ടു.
………
“മോനെ.. ഇടക്കൊക്കെ വരണം കേട്ടോ.. ഇവന് ഒരു കൂട്ടും ആകും. സൂസനോട് ഞാൻ അന്വേഷിച്ചെന്ന് പറയണേ.. ഞങ്ങൾ ഒരുമിച്ചു പഠിച്ചതാ.. ” ചായ കുടിച്ച് തിരികെ പോരാൻ തുടങ്ങവേ അന്റോയോട് എൽസമ്മ പറഞ്ഞു.
ആന്റോയ്ക് എബി മാത്രമല്ല, അന്ന് മുതൽ അവരുടെ വീടും എബിയുടെ മമ്മിയും പ്രിയപ്പെട്ടവർ ആയി.
“അയ്യോ… പിന്നെ എനിക്കറിയില്ലിയോ അവളെ… പാവമാ അവൾ.. എപ്പോൾ കണ്ടാലും നല്ല സ്നേഹമാ… അവളുടെ മോൻ ഇപ്പോൾ എന്തെടുക്കുവാ.. ” എബിയുടെ വീട്ടിലെ തന്റെ സന്ദർശനത്തിനെ പറ്റി ആന്റോ അവന്റെ അമ്മയോട് ഫോണിൽ പറഞ്ഞപ്പോൾ അവർ പ്രതികരിച്ചു.
“അവൻ നിന്നെക്കാളും നാലഞ്ചു വയസ്സിന് മൂത്തതല്ലേ.. ജോലിയൊന്നും നോക്കുനില്ലേ.. ”
“ഉണ്ട്.. നാട്ടിൽ നിന്ന് എങ്ങോട്ടേലും പോകണം എന്ന് എബി പറയാറുണ്ട് ”
അടുത്ത വേനൽ അവധിക്ക് ദുബായിൽ പോകുമ്പോൾ പപ്പയോട് എബിയേ പറ്റി പറയണം എന്ന് അന്റോയ്ക്ക് ഒരു തോന്നൽ ഉണ്ടായി.
നാട്ടിൽ, തന്റെ വീട് കഴിഞ്ഞാൽ സ്വാതന്ത്ര്യത്തോടെ ചെന്ന് കേറാൻ പറ്റുന്ന ഒരു ഇടമായി അന്റോയ്ക്ക് എബിയുടെ വീട്. അവനോട് സ്നേഹമായി പെരുമാറിയിരുന്ന എൽസമ്മ എന്ന അവന്റെ സുഹൃത്തിന്റെ അമ്മയെ അവൻ വളരെ ബഹുമാനത്തോടെ മാത്രമേ നോക്കിയിരുന്നുള്ളു….. 1 കൊല്ലം മുമ്പുള്ള ഡിസംബർ രാത്രി വരെ.
ആന്റോ എഞ്ചിനീയറിംഗ് 3ആം കൊല്ലം പഠിക്കുന്ന വർഷം. 2ആം കൊല്ലം വേനൽ അവധിക്ക് പോയപ്പോൾ ആന്റോ അവന്റെ അപ്പനോട് എബിയുടെ കാര്യം പറഞ്ഞു. ഒരു പാസ്പോർട്ട് ഒപ്പിച്ച് വച്ചാൽ ഒരു കൊല്ലത്തിനകം എബിയ്ക്കു ഒരു ചെറിയ ജോലി ശരിപ്പെടുത്തി കൊടുക്കാം എന്ന് അവന്റെ അപ്പൻ പറഞ്ഞു. അവധി കഴിഞ്ഞ് ചെന്ന്, ആ വാർത്ത എബിയുടെ വീട്ടിൽ