കാലം കാത്തുവെച്ച നിധി [Sathan]

Posted by

കാലം കാത്തുവെച്ച നിധി

Kalam Kaathuvecha Nidhi | Author : Sathan

 

വന്ന് വന്ന് ഇപ്പോൾ തീരെ ഉറക്കം ഇല്ലാതെ ആയിരിക്കുന്നു. സമയം 2:30 am കഴിഞ്ഞു. മുൻപൊക്കെ share chat ചെയ്ത് ആസ്വദിച്ചിരുന്ന സമയം. ഇപ്പോൾ share chat മുഴുവൻ fake id കളാണ്. അതുകൊണ്ട് തന്നെ uninstall ചെയ്തു. എന്നിട്ടും ഉറക്കം വരുന്നില്ല.

ഫോൺ എടുത്ത് FB യിൽ കയറിയപ്പോൾ ട്രീസ (name changed) ഓൺലൈനിൽ. ഇവൾ ഒക്കെ ഇപ്പോഴും ജീവിച്ചിരുപ്പുണ്ടോ? 10 കൊല്ലം മുൻപ് കൂടെ പഠിച്ചതാണ്.

അവൾ ആകെ മാറിയിരിക്കുന്നു. അത് അല്ലെങ്കിലും അങ്ങനെ ആണെല്ലോ. ചെറുപ്പത്തിലേ കാണാൻ കൊള്ളില്ലാത്ത പെൺകുട്ടികൾ വളർന്ന കഴിഞ്ഞാൽ പിന്നെ കണ്ണ് തള്ളിക്കും.

ഇവൾക്ക് ഉറക്കം ഒന്നും ഇല്ലേ? ഒന്നു മുട്ടി നോക്കിയാലോ? വേണ്ട 10 കൊല്ലത്തിനിടയ്ക്ക് ഇത് വരെ മിണ്ടിട്ടില്ലാ.

അങ്ങനെ ഇരുന്നപ്പോളാണ് അവൾ ഒരു സ്റ്റോറി ഇട്ടിരിക്കുന്നത് കണ്ടത്. നൈസ് ആയിട്ട് അതിന് റിപ്ലൈ കൊടുത്തു.

കുറച്ച് നേരം ആയിട്ടും അനക്കം ഒന്നും ഇല്ലാ. ഞാൻ കരുതി പുച്ഛിച്ച് വിട്ടുകാണും എന്ന്. 6-7 മാസം ആയിട്ട് മരിച്ചുകിടന്ന എന്റെ മെസ്സഞ്ചർ പെട്ടെന്ന് ണിം.

ഞാൻ ഒന്നു ഞെട്ടി ഫോൺ സൈലന്റ് ആക്കി എന്നിട്ട് നോക്കിയപ്പോൾ ട്രീസയുടെ മറുപടി.

ഞാൻ ചോദിച്ചു, “ഉറക്കം ഒന്നും ഇല്ലേ” എന്ന്. അവൾ പറഞ്ഞു, “ഡ്യൂട്ടി ആണെടാ.”

“ഈ നട്ട പാതിരായക്ക് ആണോ ഡ്യൂട്ടി?”

“എടാ പൊട്ടാ ഞാൻ നേഴ്സ് ആണ്, ICU ഡ്യൂട്ടി ആണെടാ. അതുകൊണ്ട് ഉറങ്ങാൻ പറ്റില്ല. ആട്ടെ, നിനക്ക് ഉറക്കം ഒന്നും ഇല്ലേ?”

ഞാൻ പറഞ്ഞു, “ഇല്ല, ഉറക്കം ഒക്കെ പോയി.”

അവൾ ചിരിക്കുന്ന സ്മൈലി അയച്ചു.

“നീ ഇപ്പോൾ എവിടെയാണ് വർക്ക്‌ ചെയ്യുന്നത്?” ഞാൻ ചോദിച്ചു.

“ബാംഗ്ലൂർ” അവൾ പറഞ്ഞു .

ഞാൻ ഞെട്ടി.

“മറ്റന്നാൾ ഞാൻ അങ്ങോട്ടേക്ക് വരുന്നുണ്ട്. എനിക്ക് അവിടെ ഒരു കമ്പനിയിൽ ജോലി സെറ്റായി. പരിചയക്കാർ ആരും ഇല്ലല്ലോ എന്ന് കരുതി ഇരിക്കുകയായിരുന്നു ഞാൻ.”

ട്രീസ: നീ കേറിവാടാ, ബാക്കി ഒക്കെ നമുക്ക് ശരിയാക്കാം.

“നീ ഏത് ഹോസ്പിറ്റലിലാണ് വർക്ക് ചെയ്യുന്നത്?”

Leave a Reply

Your email address will not be published. Required fields are marked *