Soul Mates 2 [Rahul RK]

Posted by

എല്ലാം തിരികെ വച്ചപ്പോഴും ആ പുസ്തകം എൻ്റെ ശ്രദ്ധയെ ആകർഷിച്ച് കൊണ്ടേ ഇരുന്നു…

ആകാംഷ കീഴടക്കിയപ്പോൾ ഞാൻ പതിയെ ആ പുസ്തകം തുറന്ന് നോക്കാൻ തീരുമാനിച്ചു…

പുസ്തകം കയ്യിലെടുത്തതും പെട്ടന്നാണ് ഫോണിൽ ഒരു മെസ്സേജ് വന്നത്…
എടുത്ത് നോക്കിയപ്പോൾ ആതിരയുടെ മെസ്സേജ് ആണ്…

“താങ്ക്യൂ…😏”

“ഓ ശരി…😏”

“ഹും..😐”

“എന്താടി..??”

“നീ പോടാ..”

“നീ ഇതിനാണോ മെസ്സേജ് അയച്ചത്..??”

“താങ്ക്യൂ പറയാൻ…😏”

“എനിക്ക് നിൻ്റെ താങ്ക്യൂ വേണ്ട…😤”

“നീ പോടാ🤬”

“പോടി 🤬”

അതോടെ ആ ചാറ്റ് അവസാനിച്ചു…
വീണ്ടും ഞാൻ ആ പുസ്തകം കയ്യിലെടുത്തു…
അപ്പോഴാണ് പുറത്ത് നിന്ന് ഏട്ടൻ വിളിച്ചത്…
ഞാൻ ബുക്ക് താഴെ വച്ച് അങ്ങോട്ട് ചെന്നു…

“എന്താ ഏട്ടാ..??”

“ആ വിനു.. നീ വേറെ കമ്പനിയിൽ ഒക്കെ അപ്ലൈ ചെയ്തിട്ട് എന്തായി..??”

“ഒന്നും റെടിയായില്ല ഏട്ടാ.. നോക്കുന്നുണ്ട്…”

“എൻ്റെ ഒരു ഫ്രണ്ട് ൻ്റെ പരിചയത്തിൽ ഉള്ള ഒരു കമ്പനി ഉണ്ട് ചെന്നൈയില്… നിനക്ക് ഓകെ ആണെങ്കിൽ അവിടെ ഒന്ന് പോയി നോക്ക്…”

“ശരി ഏട്ടാ ഞാൻ പോയി നോക്കാം…”

“എനിക്ക് വേണ്ടപ്പെട്ട ആൾക്കാർ ആണ്.. ഇൻ്റർവ്യൂ ഒന്നും കാണില്ല.. നീ ജസ്റ്റ്റ് അവരെ ഒന്ന് ഫോണിൽ വിളിച്ച് സംസാരിച്ച് ബാക്കി കാര്യങ്ങള് ഒക്കെ സംസാരിച്ച മതി…”

“ഓകെ ഏട്ടാ..”

“ഹും.. എന്നാ നിനക്ക് നമ്പറും ഡീട്ടയിൽസും എല്ലാം ഞാൻ കാലത്ത് തരാം…”

“ശരി…”

ഇത് പോലെ എന്നെ ഞെട്ടിക്കുന്നത് ഏട്ടന് ഒരു ഹോബി ആയിരുന്നു…
ഓർമ വെച്ച നാൾ മുതൽ ഞാൻ ഡൗൺ ആയി പോകുന്ന സ്ഥലത്ത് എല്ലാം ഏട്ടൻ ആണ് എനിക്കൊരു താങ്ങായി വരാറുള്ളത്… ഇവിടെയും അത് തന്നെ ആവർത്തിച്ചു….

ഈ അടുത്ത് ഞാൻ കൂടുതൽ ആയി കേട്ട സ്ഥലപ്പേരു ചെന്നൈ ആണെന്ന് തോന്നുന്നു…

പിന്നെ മുറിയിലേക്ക് പോവാൻ തോന്നിയില്ല കുറച്ച് നേരം അവിടെ ടിവി ഒക്കെ കണ്ടിരുന്നു…
ക്ഷീണം തോന്നിയപ്പോൾ വീണ്ടും എഴുന്നേറ്റ് മുറിയിലേക്ക് തന്നെ നടന്നു…

കട്ടിലിൽ ആ പുസ്തകം ഇരിക്കുന്നത് കണ്ടപ്പോൾ വായിച്ചാലോ എന്ന് തോന്നി.. പിന്നെ വേണ്ട എന്ന് വച്ചു… ഇനി നാളെ എപ്പോഴെങ്കിലും നോക്കാം…

Leave a Reply

Your email address will not be published. Required fields are marked *