ഹാളിലേക്ക് വന്നുകൊണ്ടു ബീന ചോദിച്ചു.
” ഏയ്… ഇല്ല… ഇവള് സ്മാർട്ടല്ലേ… ”
അയാൾ ചിരിച്ചു കൊണ്ട് മറുപടി നൽകി.
അന്നേരം തന്നെ നീതു സോഫയിൽ നിന്നും എഴുന്നേറ്റ് അമ്മയുടെ അടുത്തായി നിന്നു.
” ഇവളുടെ പടുത്തം ഇപ്പോൾ ഏതുവരെയായി…? ”
നീതുവിനെ നോക്കി ചോദിച്ചു.
” എംകോം ഫൈനൽ ഇയർ…”
നീതു മറുപടി നൽകി.
” പടുത്തം കഴിഞ്ഞിട്ട് എന്താ മോൾടെ പ്ലാൻ…? ”
അവൾ അമ്മയുടെ മുഖത്തേക്ക് നോക്കി.
” ജോലിക്ക് പോകാനൊന്നും ആഗ്രഹമില്ലേ…? ”
” ഉണ്ട്… ”
” എങ്കിൽ ഞാൻ ഒരു ഓഫർ മുന്നോട്ട് വയ്ക്കട്ടെ… ”
” എന്ത് ഓഫർ ആണ് സാറ് ഉദ്ദേശിച്ചത്…? ”
ബീന ഇടയ്ക്ക് കയറി ചോദിച്ചു.
” എന്റെ ഹൈപ്പർ മാർകറ്റിലെ സെയിൽസ് ഗേൾന്റെ ജോബ് ഓപ്പർച്യുനിറ്റി…”
അയാളുടെ മറുപടി കേട്ട് ബീനയും, മകളും പരസ്പരം നോക്കി.
” സാറ് ഇങ്ങനെയൊരു ഓഫർതരാൻ തീരുമാനിച്ചത് സാറിന്റെ നല്ല മനസ്സ്…
പക്ഷെ ഇവളുടെ പഠിത്തം കഴിയാൻ എനി ഒരു വർഷം കൂടെയെടുക്കും. അതൊരു പ്രശ്നമാണ്… ”
ബീന പറഞ്ഞു.
” അത് ശെരിയാണ്… പക്ഷെ മറ്റാർക്കും കൊടുക്കാത്ത പ്രത്യേക പരിഗണന ഞാൻ ഇവൾക്ക് കൊടുക്കാം…
ലീവ് ഉള്ള ദിവസങ്ങളിൽ മാത്രം ജോലിക്ക് വന്നാൽ മതി. പിന്നെ ഇപ്പൊ വെക്കേഷനല്ലേ… ഈ സമയം അവള് ജോലിക്ക് വന്നോട്ടേ… ”
ബീന മകളെ നോക്കി. അവളുടെ മുഖഭാവത്തിൽ നിന്നും ജോലിക്ക് പോകാൻ ചെറിയ മടിയുള്ള പോലെ തോന്നി.
” മോളെ… എന്താ നിന്റെ തീരുമാനം…? സമ്മതമാണോ..? ”
ബീന ചോദിച്ചു.
” അമ്മേ.. അത്… ”
അവൾക്ക് എന്ത് പറയണമെന്ന് അറിയില്ല.
” ഇങ്ങനെയൊരു നല്ല ഓഫർ കൃഷ്ണൻ കുട്ടി സാറല്ലാതെ മറ്റാരും തരത്തിൽ…
അതുകൊണ്ട് നീ കൂടുതൽ ആലോചിക്കാനൊന്നും നിക്കേണ്ട…
ഫോണും കുത്തിപിടിച്ച് വീട്ടിലിരുന്നു സമയം പാഴാക്കുന്നതിനെക്കാൾ നല്ലതല്ലേ ജോലിക്ക് പോകുന്നത്… ”
ബീന മകളെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു.
” അവൾക്ക് താല്പര്യമില്ലെങ്കിൽ നിർബന്ധിക്കേണ്ട ബീനെ…