” മധുരമില്ലെങ്കിലും ഇത് കുടിച്ചപ്പോൾ എന്റെ മനസ്സ് നിറഞ്ഞു… ”
നീതു ചിരിക്കുക മാത്രം ചെയ്തു മറുപടിയൊന്നും കൊടുത്തില്ല.
” മോളിങ്ങനെ അവിടെത്തന്നെ നിൽക്കാതെ ഇവിടെ വന്നിരിക്ക്…. ”
അയാൾ അവളെ തന്റെ അരികിലേക്ക് വിളിച്ചു.
” വേണ്ട അങ്കിൾ… ഞാൻ ഇവിടെ നിന്നോളം… ”
അവൾ ഒഴിഞ്ഞു മാറാൻ ശ്രമിച്ചു.
” നീ ഇവിടെ ഇരിക്ക് മോളെ…ഞാനല്ലേ പറയുന്നേ.. ”
അയാൾ വീണ്ടും വീണ്ടും നിർബന്ധിച്ചു.
അയാളെ വെറുപ്പിക്കണ്ടാന്ന് വിജാരിച്ച് സോഫയുടെ ഒരറ്റത്തായി ഇരുന്നു.
അയാള് അവൾടെ അടുത്തേക്ക് നീങ്ങിയിരുന്നു.
ഇരുവരുടെയും തുടകൾ പരസ്പരം മുട്ടുന്ന രീതിയിലാണ് അയാളുടെ ഇരിപ്പ്.
കൂടാതെ കൈയെടുത്ത് ചുറ്റി അവളുടെ ഇടത്തെ അരയുടെ അടുത്തുവച്ചു.
അവൾക്കത് കൂടുതൽ അരോചകമായി തോന്നി.
തന്റെ അച്ഛന്റെ പ്രായമുള്ള ഒരാൾ ഇങ്ങനെ മോശമായ രീതിയിൽ പെരുമാറുന്നത് അവൾക് സഹിക്കാവുന്നതിലും അപ്പുറമുള്ള കാര്യമാണ്.
എങ്ങനേലും അമ്മ വരുന്നത് വരെ പിടിച്ചു നിൽക്കാൻ തന്നെ തീരുമാനിച്ചു.
” മോൾടെ ക്ലാസൊക്കെ കഴിഞ്ഞോ…? ”
” ഇല്ല… ഇപ്പൊ വെക്കേഷനാ… ”
പെട്ടന്ന് അയാൾ അവളുടെ മുടിയിഴകളിൽ മുഖമടുപ്പിച്ചു കൊണ്ട് ആഞ്ഞു മണത്തു.
” നല്ല ഗന്ധമാ മോൾടെ മുടിക്ക്… ”
വീണ്ടും മണത്തുകൊണ്ട് പറഞ്ഞു.
അവൾ മിണ്ടാതെ നിന്നു.
” എന്താ ഇതിൽ തേക്കുന്നെ…? ”
അയാൾ ചോദിച്ചു.
അവൾ മൗനം തുടർന്നു.
” പറ മോളെ…? ”
അവളുടെ മുടിയിഴകൾ വലതു കൈവിരലുകൾ കൊണ്ട് തഴുകികൊണ്ട് ചോദിച്ചു.
മിണ്ടാതിരുന്നിട്ട് കാര്യമില്ല. അവസരം അയാള് പരമാവധി മുതലാക്കാനുള്ള പുറപ്പാടാ.
” rosemary oil ”
അവൾ മറുപടി നൽകി.
” അഹ്… നല്ല വാസന… എനിക്ക് ഇഷ്ടായി…. ”
മുഖം പരമാവധി മുടിയിലേക്ക് അടുപ്പിച്ചുകൊണ്ട് പറഞ്ഞു.
ആ നേരം ബീന അവിടേയ്ക്ക് നടന്നു വന്നു.
ധൃതിയിൽ നീതുവിന്റെ അടുത്തുനിന്നും അയാൾ മാറിയിരുന്നു.
” എന്താ… ഇവള് സാറിനെ വെറുപ്പിച്ചൊന്നുമില്ലല്ലോ…? “